കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേപ്പാൾ ഭൂപടം; ഇത് നമ്മുടെ പരാജയമല്ലേ? കേന്ദ്രസർക്കാരിനെതിരെ ആഞ്ഞടിച്ച് സുബ്രഹ്മണ്യൻ സ്വാമി

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; ഇന്ത്യ അവകാശവാദം ഉന്നയിക്കുന്ന പ്രദേശം കൂടി ഉള്‍പ്പെടുത്തി രാജ്യത്തിന്റെ ഭൂപടം പരിഷ്‌കരിക്കുന്ന ഭരണഘടനാ ഭേദഗതി ബില്ലിന് നേപ്പാൾ അംഗീകാരം നൽകിയ പിന്നാലെ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി. വിദേശനയത്തിൽ പുനരാലോചന നടത്തേണ്ട സമയം ആയെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.

എങ്ങനെയാണ് ഇന്ത്യയുടെ പ്രദേശം ആവശ്യപ്പെടാൻ നേപ്പാളിന് സാധിക്കുക? ഇന്ത്യയുമായുള്ള ബന്ധത്തിൽ വിളളൽ വീഴ്ത്താൻ മാത്രം അവരെ എന്ത് കാര്യമാണ് ഇത്രയധികം വേദനിപ്പിച്ചത്? ഇത് നമ്മുടെ പരാജയമല്ലേ? വിദേശനയത്തിൽ മാറ്റം വരുത്തേണ്ട സമയമായി, സുബ്രഹ്മണ്യൻ സ്വാമി ട്വീറ്റ് ചെയ്തു.

modiswami-

1962ലെ ഇന്ത്യാ ചൈന യുദ്ധം മതുല്‍ ഇന്ത്യ കാവല്‍ നില്‍ക്കുന്ന തന്ത്രപ്രധാന പ്രദേശങ്ങളായ ഉത്തരാഖണ്ഡിലെ ലിപുലേഖ്, ചുരംപാസ്, ലിംപിയാദുര, കാലാപാനി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഭൂപടമാണ് നേപ്പാൾ പാർലമെന്റിൽ അവതരിപ്പിച്ചത്. 275 അംഗ പാര്‍ലമെന്റിലെ 258 പേരും ബില്ലിനെ പിന്തുണച്ച് വോട്ട് ചെയ്തു. ഇതോടെ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിനാണ് ബില്ല് പാസായത്. അതേസമയം നടപടിക്കെതിരെ ഇന്ത്യ രംഗത്തെത്തി.

കൃത്രിമമായി സൃഷ്ടിച്ച ഈ അവകാശവാദങ്ങൾ ചരിത്ര വസ്തുതകളുടെയോ തെളിവുകളുടേയോ പിൻബലം ഇല്ലെന്നും അതുകൊണ്ട് തന്നെ ഇത് അംഗീകരിക്കാൻ ആകില്ല. അതിർത്തിയിലെ പ്രശ്‌നങ്ങൾ ചർച്ചകളിലൂടെ പരിഹരിക്കാനുള്ള നിലവിലെ നീക്കങ്ങൾക്ക് എതിരാണ് നടപടിയെന്നും ഇന്ത്യൻ വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവ പ്രതികരിച്ചു. ഇപ്പോള്‍ പാസായ ഭൂപടം ഇനി ദേശീയ അംസബ്ലിയിലേക്ക് അയക്കും. അവിടെയും ഇത് പാസായാൽ പ്രസിഡന്റിന്റെ അംഗീകാരത്തോടെ പുതിയ ഭൂപടം നിലവില്‍ വരും.

മെയ് 8 ന് ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരത്തേയും ധാർചുലയേയും ബന്ധിപ്പിക്കുന്ന 80 കിമി റോഡ് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്ത പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്. തങ്ങളുടെ ഭൂപ്രദേശത്തിലൂടെ റോഡ് കടന്ന് പോകുന്നതെന്നാണ് നേപ്പാളിന്റെ ആരോപണം. എന്നാൽ ഇന്ത്യ ഈ വാദത്തെ തള്ളിയിരുന്നു. അതേസമയ പുതിയ നീക്കം ഇരുരാജ്യങ്ങൾക്കിയിലുമുള്ള നയതന്ത്ര ബന്ധത്തെ ശക്തമായി തന്നെ ബാധിക്കും.

ബിജെപിക്ക് പലിശ സഹിതം മറുപടി നൽകാൻ കോൺഗ്രസ്; ഗുജറാത്തിലെ പണിക്ക് ജാർഖണ്ഡിൽ മറുപണിബിജെപിക്ക് പലിശ സഹിതം മറുപടി നൽകാൻ കോൺഗ്രസ്; ഗുജറാത്തിലെ പണിക്ക് ജാർഖണ്ഡിൽ മറുപണി

കൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർകൊല്ലത്തും ഇടുക്കിയിലും ബിജെപി , കോൺഗ്രസ് പ്രവർത്തകർ സിപിഎമ്മിൽ ചേർന്നു; എത്തിയത് 157 പേർ

ഇരിങ്ങലിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു! 2 പേർക്ക് പരിക്ക്ഇരിങ്ങലിൽ വാഹനാപകടം; അച്ഛനും മകളും മരിച്ചു! 2 പേർക്ക് പരിക്ക്

English summary
Nepal map redrawing; Subrahmanyan swami slams Modi govt
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X