കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബുദ്ധന്‍ ഇന്ത്യക്കാരനെന്ന് വിദേശകാര്യ മന്ത്രി, ഞങ്ങളുടെ സ്വന്തമെന്ന് നേപ്പാള്‍, ഇന്ത്യയുടെ തിരുത്ത്!

Google Oneindia Malayalam News

ദില്ലി: ഇന്ത്യയും നേപ്പാളും തമ്മില്‍ വീണ്ടും കാര്യത്തില്‍ കൂടി തര്‍ക്കം. കഴിഞ്ഞ ദിവസം വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ ബുദ്ധന്‍ ഇന്ത്യക്കാരനെന്ന തരത്തില്‍ സംസാരിച്ചിരുന്നു. എന്നാല്‍ ഇതിനെ തള്ളി നേപ്പാള്‍ രംഗത്തെത്തി. ചരിത്രപരമായും പുരാവസ്തു ഗവേഷണ പ്രകാരവും തെളിവുകള്‍ സൂചിപ്പിക്കുന്നത് ബുദ്ധന്‍ നേപ്പാളിലാണ് ജനിച്ചതെന്നാണ്. ഇത് സ്ഥിരീകരിക്കപ്പെട്ടതും തള്ളിക്കളയാനാവാത്തതുമായ സത്യമാണ്. നേപ്പാളിനെ ലുംബിനിയിലാണ് ബുദ്ധന്‍ ജനിച്ചത്. ബുദ്ധന്റെ ജന്മസ്ഥലം യുനെസ്‌കോയുടെ പൈതൃക കേന്ദ്രങ്ങളിലൊന്നാണെന്നും നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

1

ഒരു സെഷനില്‍ പങ്കെടുക്കവേയാണ് ജയശങ്കര്‍ മഹാത്മാ ഗാന്ധിയും ബുദ്ധനും മഹാന്മാരായ ഇന്ത്യക്കാരാണെന്നും, അവരെ ലോകം മുഴുവന്‍ ഓര്‍ക്കുന്നുണ്ടെന്നും പറഞ്ഞത്. ഗൗത ബുദ്ധന്‍ ചെറുപ്പക്കാലത്ത് സിദ്ധാര്‍ത്ഥ രാജകുമാരനായിരുന്നു. നേപ്പാളില്‍ തന്നെയാണ് ബുദ്ധന്റെ ജനനം. എന്നാല്‍ അദ്ദേഹത്തിന് ബോധോദയം വന്നത് ഇന്ത്യയിലെ ബോധ്ഗയയില്‍ വെച്ചാണ്. ബുദ്ധിസ്റ്റ് പൈതൃകം പേറുന്നത് കൊണ്ടാണ് ജയശങ്കര്‍ അങ്ങനെ പറഞ്ഞതെന്നും, ലുംബിനിയിലാണ് ബുദ്ധന്റെ ജനനം എന്ന കാര്യത്തില്‍ സംശയമേതുമില്ലെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.

Recommended Video

cmsvideo
Lord Ram will Never Stand With BJP

ജയശങ്കറിന്റെ പ്രസ്താവന നേപ്പാളില്‍ വലിയ വിവാദമായിരുന്നു. പ്രധാന പ്രതിപക്ഷമായ നേപ്പാളി കോണ്‍ഗ്രസും മുന്‍ വിദേശകാര്യ സെക്രട്ടറി മധു രമണ്‍ ആചാര്യയും മുന്‍ പ്രധാനമന്ത്രി മാധവ് കുമാര്‍ നേപ്പാളും പ്രസ്താവനയ്‌ക്കെതിരെ രംഗത്തെത്തി. നേപ്പാള്‍ പാര്‍ലമെന്റിന്റെ അഭിസംബോധന ചെയ്യവേ 2014ല്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുദ്ധന്റെ ജന്മസ്ഥലം നേപ്പാളാണെന്ന് പറഞ്ഞിരുന്നുവെന്ന് മധു രമണ്‍ ആചാര്യ പറഞ്ഞു. ബുദ്ധിസം നേപ്പാളില്‍ നിന്നാണ് ലോകത്തിന്റെ നാനാഭാഗങ്ങളിലേക്കും പടര്‍ന്നതെന്ന് അനുരാഗ് ശ്രീവാസ്തവയും പറഞ്ഞു.

ഒരിക്കലും ഈ വിഷയം ചര്‍ച്ചയാകേണ്ടതില്ല. അന്താരാഷ്ട്ര ലോകത്തിന് മുഴുവന്‍ ഇക്കാര്യം അറിയാമെന്നും ശ്രീവാസ്തവ പറഞ്ഞു. നേരത്തെ ശ്രീരാമന്റെ ജന്മസ്ഥലമായ അയോധ്യ നേപ്പാളിലാണെന്നും, ശ്രീരാമന്‍ നേപ്പാളിയാണെന്നും പ്രധാനമന്ത്രി കെപി ശര്‍മ ഒലി പറഞ്ഞിരുന്നു. ചരിത്രത്തെ നേപ്പാളില്‍ വളച്ചൊടിച്ചിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. ആരുടെയും വികാരത്തെ ഹനിക്കാനുള്ളതല്ല താന്‍ പറഞ്ഞ കാര്യമെന്നും, ശ്രീരാമനെ കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ പഠനങ്ങളിലൂടെ മാത്രമേ അറിയാനാവൂ എന്നും ഒലി വിശദീകരണം നല്‍കിയിരുന്നു.

English summary
nepal objects to jaishankar's buddha remark says he always a nepali
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X