• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
Subscribe Now  
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അയോധ്യ നേപ്പാളിന്റെ ഭാഗം; അവകാശ വാദവുമായി ശര്‍മ ഒലി; അപലപിച്ച് ബിജെപി; മറുപടി ഇങ്ങനെ

കാഠ്മണ്ഡു: അതിര്‍ത്തി വിഷങ്ങളിലടക്കം ഇന്ത്യയും നേപ്പാളും തമ്മിലുള്ള ബന്ധം രൂക്ഷമായ സാഹചര്യത്തില്‍ പുതിയ അവകാശവാദവുമായി എത്തിയിരിക്കുകയാണ് നേപ്പാള്‍. നേപ്പാള്‍ പ്രധാനമന്ത്രി കെപി ശര്‍മ ഒലിയാണ് പ്രമോപനപരമായ പരാമര്‍ശം നടത്തിയത്. യഥാര്‍ത്ഥ അയോധ്യ നേപ്പാളിലാണെന്നും രാമന്‍ നേപ്പാളിയാണ് അദ്ദേഹം ജനിച്ചത് നേപ്പാളിലെ തോറിയിലാണന്നുമാണ് പ്രധാനമന്ത്രിയുടെ പുതിയ അവകാശ വാദം.

നേരത്തെ ദൂരദര്‍ശന്‍ ഒഴികെയുള്ള ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ക്ക് നേപ്പാളില്‍ വിലക്കേര്‍പ്പെടുത്തു. ഇന്ത്യന്‍ അതിര്‍ത്തി ഉള്‍പ്പെടുത്തി പുതുക്കിയ ഭൂപടത്തിന് നേപ്പാള്‍ പാര്‍ലമെന്റ് ഉപരിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെയാണ് നേപ്പാള്‍ നീക്കം.

അസ്വസ്ഥത

അസ്വസ്ഥത

ഉത്തരാഖണ്ഡിലെ ധാരാച്ചുലയുമായി ലിപുലേഖ് ഇടനാഴിയെ ബന്ധപ്പിക്കുന്ന 80 കിലോ മീറ്റര്‍ റോഡ് മെയ് എട്ടിന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് ഉദ്ഘാടനം ചെയ്തിരുന്നു. പിന്നാലെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ അസ്വസ്ഥത ഉടലെടുക്കുന്നത്.

 അയോധ്യ നേപ്പാളില്‍

അയോധ്യ നേപ്പാളില്‍

തിങ്കളാഴ്ച്ച പ്രധാനമന്ത്രിയുടെ വസതിയില്‍ വെച്ച നടന്ന സാംസ്‌കാരിക പരിപാടിയില്‍ സംസാരിക്കവെയായിരുന്നു അയോധ്യയെ കുറിച്ചുശ്ശ ഒലി ശര്‍മയുടെ പ്രസ്താവന. നേപ്പാളിലെ ബിര്‍ഗുഞ്ച് ജില്ലയുടെ പശ്ചിമ ഭാഗത്താണ് രാമ ജന്മഭൂമിയായ അയോധ്യയെന്നാണ് നേപ്പാള്‍ പ്രധാനമന്ത്രി അവകാശപ്പെടുന്നത്. സാസ്്കാരികമായും നമ്മള്‍ പലപ്പോഴും തിരസികരിക്കപ്പെട്ടിട്ടുണ്ടെന്നും ഒലി ശര്‍മ പറഞ്ഞു.

അപലപിച്ച് ബിജെപി

അപലപിച്ച് ബിജെപി

ഒലി ശര്‍മയുടെ പ്രസ്താവനയെ അപലപിച്ച് ബിജെപി ദേശീയ വക്താവ് സോങ്കര്‍ ശാസ്ത്രി രംഗത്തെത്തി. ഇന്ത്യയിലെ ഇടത് പാര്‍ട്ടികള്‍ പോലും ജനങ്ങളുടെ വിശ്വാസം വെച്ചാണ് കളിച്ചത്. ഇവിടുത്തേതിന് സമാനമായി നേപ്പാള്‍ കമ്മ്യൂണിസ്റ്റുകളേയും ജനങ്ങള്‍ തള്ളികളയുമെന്നും ബിജെപി വക്താവ് പറഞ്ഞു.

രാമന്‍ ജനിച്ചത് നേപ്പാളില്‍

രാമന്‍ ജനിച്ചത് നേപ്പാളില്‍

നമ്മള്‍ സീതയെ ഇന്ത്യയിലെ രാമ രാജകുമാരന് നല്‍കിയെന്നാണ് വിശ്വസിക്കുന്നത്. എന്നാല്‍ അയോധ്യയിലെ രാജകുമാരനാണ് നല്‍കിയത്. ബിര്‍ഗുജ്ജിന് പടിഞ്ഞാറായുള്ള ഒരു ഗ്രാമമാണ് അയോധ്യ. ഇപ്പോള്‍ ഉള്ള അയോധ്യ അല്ല അതെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. അന്ന് ഗതാഗത വിനമയ സാകര്യങ്ങള്‍ അത്ര മെച്ചപ്പെടാത്തത് കൊണ്ട് തന്നെ ഇത്രയും ദൂരത്തില്‍ വിവാഹം സാധ്യമല്ലെന്നും ഒലി ശര്‍മ വ്യക്തമാക്കി.

cmsvideo
  എന്താണ് അയോധ്യ കേസ്? അറിയേണ്ടതെല്ലാം
   വാല്‍മീകി ആശ്രമവും

  വാല്‍മീകി ആശ്രമവും

  വാല്‍മീകി ആശ്രമവും സ്ഥിതി ചെയ്യുന്നതി നേപ്പാളിലാണ്. മകനെ ലഭിക്കുന്നതിനായി ദശരത രാജാവ് പൂജ കര്‍മങ്ങള്‍ നടത്തിയ റിതിയിലാണെന്ും അത് നേപ്പാളിലാണെന്നും ശര്‍മ ഒലി സ്ഥാപിച്ചു. നിരവധി ശാസ്ത്രീയ കണ്ടുപിടുത്തങ്ങളും അറിവും നേപ്പാളില്‍ നിന്നാണ് ഉത്ഭവിച്ചതെങ്കിലും നിര്‍ഭാഗ്യവശാല്‍ അത്തരമൊരു സമ്പന്നമായ പാരമ്പര്യം പിന്നീട് തുടരാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

  വാര്‍ത്ത ചാനലുകള്‍

  വാര്‍ത്ത ചാനലുകള്‍

  നേരത്തെ ഇന്ത്യന്‍ വാര്‍ത്ത ചാനലുകള്‍ നേപ്പാളിനെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നുവെന്നാരോപിച്ചായിരുന്നു ഇന്ത്യന്‍ ന്യൂസ് ചാനലുകളുടെ സിഗ്നലുകള്‍ എടുത്ത് കളഞ്ഞത്. ഇന്ത്യന്‍ മാധ്യമങ്ങള്‍ നേപ്പാളിനെ കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ വാര്‍ത്തകള്‍ തടയുന്നതിനായി നിയമപരവും രാഷ്ട്രീയവും തയതന്ത്രപരവുമായ മാര്‍ഗങ്ങള്‍ അന്വേഷിക്കുകയാണെന്ന് നേപ്പാളി സര്‍ക്കാര്‍ വക്താവ് അറിയിച്ചിരുന്നു.

  അടിസ്ഥാന രഹിതം

  അടിസ്ഥാന രഹിതം

  നേരത്തെ നേപ്പാള്‍ സര്‍ക്കാരിനും പ്രധാനമന്ത്രി കെപി ശര്‍മ ഒലിക്കും എതിരായ അടിസ്ഥാന രഹിതമായ പ്രചാരണങ്ങള്‍ ഇന്ത്യന്‍ മാധ്യമങ്ങള്‍ അവസാനിപ്പിക്കണമെന്ന് ഉപമുഖ്യമന്ത്രിയും നേപ്പാള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി വക്താവുമായ നാരായണ്‍ കജി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ചാനലുകളുടെ സംപ്രേഷണം നിര്‍ത്തിയത്.

  പുതിയ ഭൂപടം

  പുതിയ ഭൂപടം

  കാലാപാനി, ലിപുലേഖ്, ലിംപിയദുരെ എന്നീ ഇന്ത്യന്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു നേപ്പാളിന്റെ പുതിയ ഭൂപടം തയ്യാറാക്കിയത്. അതേസമയം ചരിത്ര വസ്തുതകളുടെ പിന്‍ബലമില്ലാതെയാണ് നേപ്പാള്‍ ഭൂവിസ്തൃതി വര്‍ധിപ്പിച്ചിരിക്കുന്നതെന്നാണ് ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയം പറയുന്നത്. ചൈനീസ് സമ്മര്‍ദമാണ് നേപ്പാളിന്റെ ഈ നീക്കങ്ങള്‍ക്ക് കാരണമെന്നായിരുന്നു വിദഗ്ധരുടെ നിലപാട്.

  English summary
  Real Ayodhya is in Nepal And Lord Ram Is nepali said PM KP Sharma Oli
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X