കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ഞെട്ടിപ്പോയി...' സുഷമ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി നേപ്പാൾ പ്രധാനമന്ത്രി!

Google Oneindia Malayalam News

ദില്ലി: മുൻ വിദേശകാര്യ മന്ത്രിയും ബിജെപി നേതാവുമായ സുഷമ രാജിന്റെ മരണത്തിൽ അനുശോചനം അറിയിച്ചുകൊണ്ട് നിരവധി പേരാണ് എത്തിയത്. പ്രധാനമന്ത്രി, വിവധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ, രാഷ്ട്രീയ നേതാക്കൾ എന്നിവരാണ് രംഗത്തെത്തിയിരിക്കുന്നത്. നേപ്പാൾ പ്രധാനമന്ത്രിയും സുഷമ സ്വരാജിന്റെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി രംഗത്തെത്തി.

<strong>സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ</strong>സുഷമ സ്വരാജിന്റെ മരണം, തീരാ നഷ്ടം.... അനുശോചനമറിയിച്ച് മുൻ യുപി മുഖ്യമന്ത്രിമാർ

മുതിർന്ന രാഷ്ട്രീയ പ്രവർത്തകയും മുൻ ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായിരുന്ന സുഷമ സ്വരാജിന്റെ മരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയെന്ന് നേപ്പാൾ പ്രധാനമന്ത്രി ശർമ്മ ഓലി ട്വിറ്ററിൽ കുറിച്ചു. സർക്കാരിനും ഇന്ത്യൻ ജനതയ്ക്കും സുഷമ സ്വരാജിന്റെ കുടുംബത്തിനും ഹൃദയംഗമായ അനുശോചനം രേഖപ്പെടപുത്തുന്നുവെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.

Sushma Swaraj

ബിജെപിയിലെ ഏറ്റവും ശക്തയായ വനിതാ നേതാവായിരുന്ന സുഷമാ സ്വരാജ്. ദില്ലിയിലെ ആദ്യ വനിത മുഖ്യമന്ത്രിയും സുഷമ സ്വരാജ് ആയിരുന്നു. ഹരിയാനയിലെ പ്രായം കുറഞ്ഞ മന്ത്രി എന്ന പട്ടവും സുഷമ സ്വരാജിന് തന്നെ. ഒന്നാം മോദി സർക്കാരിന്റെ കാലത്തെ സുഷമയുടെ പ്രവർത്തനങ്ങൾ രാഷ്ട്രീയഭേദമന്യേ എല്ലാവരും പ്രശംസിച്ചിരുന്നു. ഒന്നാം മോദി സര്‍ക്കാരിലെ മികച്ച മന്ത്രിയായി പേരെടുത്ത സുഷമാ സ്വരാജ് ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

English summary
Nepal Prime Minister KP Sharma Oli condole death of Sushma Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X