കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് വരാന്‍ നേപ്പാൾ സ്വദേശികൾക്ക് ഇനി വിസ ആവശ്യമാണ്

  • By Desk
Google Oneindia Malayalam News

കാഠ്മണ്ഡു: പാകിസ്താന്‍, ചൈന, ഹോങ്കോങ്, മക്കാവു എന്നീ രാജ്യങ്ങള്‍ വഴി ഇന്ത്യയിലേക്ക് വരാന്‍ നേപ്പാളി പൗരന്മാര്‍ക്ക് ഇനി വിസ ആവശ്യമാണ്. ദില്ലിയിലെ നേപ്പാള്‍ എംബസിക്ക് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യമുള്ളത്.

അതുപോലെ, സൗദി അറേബ്യ, ഖത്തര്‍, കുവൈറ്റ്, ഒമാന്‍, ബഹ്റൈന്‍, ലെബനന്‍ എന്നീ ഗള്‍ഫ് രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്ന നേപ്പാള്‍ സ്വദേശികള്‍ അതത് രാജ്യങ്ങളിലെ നേപ്പാള്‍ എംബസികളില്‍ നിന്ന് നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് (എന്‍ഒസി) വാങ്ങേണ്ടതുണ്ട്.

പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്പ്രധാനമന്ത്രിയുടെ പേരിൽ ബെംഗളൂരുവിൽ മുസ്ലീം പള്ളികൾ, മോദി റോഡും, കള്ളമല്ല പക്ഷെ സത്യമിതാണ്

എന്‍ഒസി ലഭിക്കാന്‍, ഒരു യാത്രക്കാരന്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഉള്‍പ്പെടെയുള്ള പ്രസക്തമായ രേഖകള്‍ സഹിതം ബന്ധപ്പെട്ട എംബസിയില്‍ ഒരു അപേക്ഷ സമര്‍പ്പിക്കണം. ചൈന, മക്കാവു, ഹോങ്കോംഗ്, പാകിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് നേപ്പാളിലെ ഒരു പൗരന് ഇന്ത്യയിലേക്ക് പ്രവേശിക്കുകയാണെങ്കില്‍ വിസ ഉണ്ടായിരിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. ഇന്ത്യയില്‍ 4 ദശലക്ഷം നേപ്പാളികള്‍ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്നുണ്ടെന്ന് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

india nepal

അതേസമയം ഇന്ത്യയില്‍ നിന്നും വിസയില്ലാതെ സന്ദര്‍ശിക്കാന്‍ കഴിയുന്ന രാജ്യങ്ങളാണ് നേപ്പാളും ഭൂട്ടാനും. കുട്ടികള്‍ക്കും മുതിര്‍ന്ന പൗരന്മാര്‍ക്കും ഇപ്പോള്‍ ആധാര്‍ ഉപയോഗിച്ച് നേപ്പാള്‍, ഭൂട്ടാന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാം. 15 വയസിന് താഴെയും 65 വയസിന് മുകളിലും ഉള്ളവര്‍ക്ക് പാന്‍ കാര്‍ഡ്, ഡ്രൈവിംഗ് ലൈസന്‍സ്, റേഷന്‍ കാര്‍ഡ്, കേന്ദ്ര സര്‍ക്കാരിന്റെ ഹെല്‍ത്ത് സര്‍ട്ടിഫിക്കറ്റ് കാര്‍ഡ് എന്നിവയുണ്ടെങ്കില്‍ ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാം.

എന്നാല്‍ ഈ രണ്ട് പ്രായ പരിധിയിലും പെടാത്ത വിഭാഗക്കാര്‍ക്ക് ഇവിടങ്ങളിലേക്കുള്ള യാത്രക്കായി ആധാര്‍ ഉപയോഗിക്കാനാവില്ല. മുന്‍പത്തെപോലെ തന്നെ, പാസ്‌പോര്‍ട്ട്, ഫോട്ടോ ഐഡന്റിറ്റി കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ് ഇതിലേതെങ്കിലും വേണം. ഭൂട്ടാനിലേക്ക് പോകുമ്പോള്‍ ഒന്നുകില്‍ കുറഞ്ഞത് 6 മാസം വാലിഡിറ്റി ഉള്ള പാസ്‌പോര്‍ട്ടോ അല്ലെങ്കില്‍ വോട്ടര്‍ ഐഡി കാര്‍ഡോ ഉണ്ടാകണം.

English summary
Nepalese nationals now required visa to enter India through Pakistan and China
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X