പീഡനശ്രമം തടഞ്ഞു, 19കാരന് അമ്മായിയെ കൊലപ്പെടുത്തി
ദില്ലി: പീഡനശ്രമം എതിര്‍ത്ത അമ്മായിയെ മരുമകന് കൊലപ്പെടുത്തിയ പ്രതി അറസറ്റില്‍. 38കാരിയയെയാണ് 19കാരനായ ചിന്തു കൊലപ്പെടുത്തിയത്. അവരെ അബോധാവസ്ഥയില്‍ വീടിനുള്ളില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് 19കാരന് അവകാശപ്പെടുന്നത്, എന്നാല്‍ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. ദില്ലിയിലെ അമന്‍വിഹാര്‍ പ്രദേശത്തായിരുന്നു സംഭവം.
പ്രതിക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്ത പൊലീസ് 19കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കുന്ന പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടയക്കും. കള്ളക്കഥകള്‍ കെട്ടിച്ചമച്ച് പ്രതി അന്വേഷണം വഴിതെറ്റിയ്ക്കാന്‍ ശ്രമിച്ചുവെന്ന് പൊലീസ് ആരോപിക്കുന്നു. എന്നാല്‍ പ്രതി പീന്നീട് പൊലീസിനോട് കുറ്റസമ്മതം നടത്തുകയായിരുന്നു.

ബുധനാഴ്ച വൈകിട്ടാണ് വീടിനുള്ളില്‍ 38കാരിയെ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്ന് പൊലീസിന് വിവരം ലഭിക്കുന്നത്. ചിന്തുവായിരുന്നു പൊലീസിനെ വിവരമറിയിച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് അവരെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനയച്ച പൊലീസ് ചിന്തുവിനെ ചോദ്യം ചെയ്തതോടെയാണ് സംഭവത്തിന്റെ നിജസ്ഥിതിയെക്കുറിച്ച് പൊലീസിന് വിവരം ലഭിക്കുന്നത്.
എഫ്ഐര്‍ രജിസ്റ്റര്‍ ചെയ്ത പൊലീസ് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി സ്റ്റേഷനിലേക്ക് വിളിപ്പിച്ചപ്പോഴായിരുന്നു പ്രതി കുറ്റം സമ്മതിച്ചത്. അവരെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നും സമ്മതിക്കാതിരുന്ന അവര്‍ വിവരം ബന്ധുക്കളെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തി.
-
ഡയറ്റാണോ ലക്ഷ്യം? എങ്കിൽ ആദ്യം ചോറ് ഒഴിവാക്കണം; പകരം മില്ലറ്റ് ഉൾപ്പെടുത്തൂ, ഗുണങ്ങൾ അനവധി -
കൊച്ചിൻ ഷിപ്പ്യാർഡ് മെഡിക്കൽ ഓഫീസർ ഒഴിവ്; 75,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം -
തിരുവനന്തപുരം നിരവധി കരാർ ഒഴിവുകൾ;25000 രൂപ വരെ ശമ്പളം..അപേക്ഷിക്കേണ്ടത് ഇങ്ങനെ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും?












Click it and Unblock the Notifications