കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രണബിന്റെ പ്രസംഗത്തിന് കാതോര്‍ത്ത്: കോണ്‍ഗ്രസ്- ആര്‍എസ്എസ് ആശയങ്ങള്‍ തമ്മില്‍ വലിയ അന്തരം: വടക്കന്‍

Google Oneindia Malayalam News

ദില്ലി: മുന്‍ രാഷ്ട്രപതിയും കോണ്‍ഗ്രസ് നേതാവുമായ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമെന്ന വാര്‍ത്ത കോണ്‍ഗ്രസ് അല്‍പ്പം ഞെട്ടലോടെയാണ് കേട്ടത്. ജൂണ്‍ ഏഴിന് നാഗ്പൂരില്‍ നടക്കുന്ന ആര്‍എസ്എസ് പരിപാടിയില്‍ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പ്രചാരകരെ അഭിസംബോധന ചെയ്യുമെന്നാണ് ആര്‍എസ്എസ് വ്യക്തമാക്കിയത്. എന്നാല്‍ വാര്‍ത്തകളോട് പ്രതികരിക്കാനില്ലെന്ന് കോൺഗ്രസ് വക്താവ് ടോം വടക്കൻ വ്യക്തമാക്കിയിരുന്നു. എന്നാൽ കോണ്‍ഗ്രസ്- ആർഎസ്എസ് ആശയങ്ങൾ തമ്മിൽ വലിയ അന്തരമുണ്ടെന്ന് കോൺഗ്രസ് വക്താവ് പ്രതികരിച്ചിരുന്നു.

മുതിര്‍ന്ന ആര്‍എസ്എസ് നേതാവിനെയും പ്രണാബ് മുഖര്‍ജിയുടെ ഓഫീസിലെ ഉദ്യോഗസ്ഥനെയും ഉദ്ധരിച്ചുള്ള വാര്‍ത്തകളാണ് നേരത്തെ പുറത്തുവന്നത്. 2012- 2017 കാലയളവില്‍ രാഷ്ട്രപതി പദവിയിലിരുന്ന പ്രണാബ് മുഖര്‍ജി നെഹ്രു കുടുംബത്തോട് അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തികളില്‍ ഒരാളാണ്. അതേസമയം ആര്‍എസ്എസ് മേധാവിയായ മോഹന്‍ ഭാഗവതുമായുള്ള ബന്ധമാണ് പ്രണാബ് മുഖര്‍ജിയെ ആര്‍എസ്എസ് ക്യാമ്പിലെത്താനുള്ള ക്ഷണം സ്വീകരിക്കുന്നതിലേക്ക് എത്തിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിച്ചിരുന്നു.

 മുഖര്‍ജി രാഷ്ട്രീയം ഉപേക്ഷിച്ചു

മുഖര്‍ജി രാഷ്ട്രീയം ഉപേക്ഷിച്ചു

പ്രസിഡന്റ് സ്ഥാനത്തിരിക്കെ പ്രണാബ് മുഖർജി രാഷ്ട്രീയം ഉപേക്ഷിച്ചുവെന്നാണ് മറ്റൊരു കോണ്‍ഗ്രസ് വക്കാവ് അഭിഷേക് സിങ് വി പ്രതികരിച്ചത്. ഏത് പരിപാ‌ടിയില്‍ പ്രണാബ് മുഖര്‍ജി പ്രസംഗിച്ചാലും അത് വിശ്വാസത്തിന്റെ സൂചനകളാവില്ലെന്നും സിങ് വി പറയുന്നു. എന്താണ് അദ്ദേഹം പറയുന്നതെന്നും കഴിഞ്ഞ 50 വര്‍ഷക്കാലം തന്റെ രാഷ്ട്രീയ ജീവിതത്തില്‍ വിശ്വാസങ്ങള്‍ക്കും അനുസൃതമയാണ് അദ്ദേഹത്തെ വിലയിരുത്തേണ്ടതെന്നുമാണ് സിങ് വി പറയുന്നത്. ആര്‍എസ്എസ് പരിപാടിയില്‍ ദേശീയതയെക്കുറിച്ച് സംസാരിക്കാനാണ് പ്രണബ് മുഖര്‍ജി പറഞ്ഞതെന്ന് ആര്‍ക്കറിയാം. ഹിന്ദുത്വ ക്യാമ്പുമായി ബന്ധപ്പെടുത്തി പ്രണാബ് മുഖര്‍ജിയുടെ നീക്കത്തെ വിമര്‍ശനാത്മകമായി നേരിടുന്നതിനെയും സിങ് വി ചോദ്യം ചെയ്യുന്നു.

 കോണ്‍ഗ്രസിന്റെ സെക്കുലര്‍

കോണ്‍ഗ്രസിന്റെ സെക്കുലര്‍


പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുക്കുന്നത് കോണ്‍ഗ്രസിന്റെ സെക്കുലര്‍ ക്യാമ്പിന്റെ പ്രതിഛായക്കും കാഴ്ചപ്പാടുകള്‍ക്കും മങ്ങലേല്‍പ്പിക്കും. ഇതാണ് കോണ്‍ഗ്രസ് നേതാവിന്റെ വിലയിരുത്തല്‍. കോണ്‍ഗ്രസ് നേതാവായിരിക്കെ പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിക്കുന്നത് കോണ്‍ഗ്രസും പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും തൊട്ടുകൂടായ്മയായാണ് കണക്കാക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിക്കുന്ന രാഹുല്‍ ഗാന്ധിയ്ക്കും ആര്‍എസ്എസ് ക്യാമ്പിലെ പ്രണാബ് മുഖര്‍ജിയുടെ സാന്നിധ്യം തലവേദന സൃഷ്ടിക്കും.

സന്ദര്‍ശനം റദ്ദാക്കാന്‍

സന്ദര്‍ശനം റദ്ദാക്കാന്‍


ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശനം സംബന്ധിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സികെ ജാഫര്‍ ഷെരീഫ് പ്രണാബ് മുഖര്‍ജിക്ക് കത്തയച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ വിസ്മയിപ്പിക്കുന്നതും ഞെട്ടിപ്പിക്കുന്നതുമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രണാബ് മുഖര്‍ജി ആര്‍എസ്എസ് ക്യാമ്പ് സന്ദര്‍ശിക്കുന്ന വാര്‍ത്തയെ പിന്തുണച്ചാണ് കോണ്‍ഗ്രസ് നേതാവ് എച്ച് ആര്‍ ഭരദ്വാജ് രംഗത്തെത്തിയിട്ടുള്ളത്. എഐസിസി പ്ലീനറി യോഗങ്ങളുടെ പ്രമേയങ്ങള്‍ക്ക് പിന്നില്‍ പ്രണാബ് മുഖര്‍ജിയാണ്. ആര്‍എസ്എസ് ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ കുറ്റപ്പെടുത്തുന്നത് സംഘടനയുടെ അടിസ്ഥാന തത്വങ്ങളെ ശക്തമായി എതിര്‍ക്കുക കൂടിയാണ് ചെയ്യുന്നതെന്നാണ് എച്ച് ആര്‍ ഭരദ്വജിന്റെ നിരീക്ഷണം. ആര്‍എസ്എസ് അത്തരം കാഴ്ചപ്പാടുകളുള്ള ഒരു വ്യക്തിയെ ക്ഷണിക്കുന്നതിന് പ്രണാബ് മുഖര്‍ജിയ്ക്ക് ആര്‍എസ്എസിന്റെ കാഴ്ചപ്പാടുകളോടുള്ള സമീപനം അംഗീകരിക്കുന്നുവെന്ന സൂചനയാണ്. ദില്ലിയില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി സന്ദീപ് ദീക്ഷിതാണ് ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നത്.

മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍

മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍


മൂന്ന് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമാണ് ആര്‍എസ്എസ് ഇത്തരത്തില്‍ ആസ്ഥാനമായ നാഗ്പൂരില്‍ ക്യാമ്പ് നടത്തുന്നത്. ആര്‍എസ്എസ് പ്രചാരകര്‍ ആവുന്നതിന് തിരഞ്ഞെടുക്കപ്പെട്ടവരെയാണ് ക്യാമ്പില്‍ പങ്കെടുപ്പിക്കുക. ഈ ക്യാമ്പില്‍ സംഘടനാ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിന് വേണ്ടിയാണ് പ്രണാബ് മുഖര്‍ജിക്ക് ക്ഷണം ലഭിച്ചിട്ടുള്ളത്. വേനല്‍ക്കാലത്ത് ആര്‍എസ്എസ് നടത്തുന്ന ക്യാമ്പുകളില്‍ നിന്ന് കഴിവ് തെളിയിച്ചവരെയാണ് നാഗ്പൂര്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കുക. പ്രണാബ് മുഖര്‍ജി ആര്‍എസ്എസിന്റെ ക്ഷണം സ്വീകരിച്ചുവെന്നാണ് ആര്‍എസ്എസ് നേതാക്കള്‍ പറയുന്നത്. ജൂണ്‍ ഏഴിന് പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തുന്ന മുഖര്‍ജി രണ്ട് ദിവസം നാഗ്പൂരില്‍ ഉണ്ടാകുമെന്നും ശേഷം ദില്ലിയിലേക്ക് മടങ്ങുമെന്നും പ്രണാബ് മുഖര്‍ജിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

English summary
Concern is palpable in Congress over what former President Pranab Mukherjee’s speech + at a June 7 convocation of RSS pracharaks is likely to cover, but the mood in the party is that comments be reserved till the event in Nagpur.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X