പ്രീതി സിന്റ കാമുകനെതിരെ പരാതികൊടുക്കാന്‍ കാരണം?
ബോളിവുഡ് നടിയും ഐ പി എല്‍ ടീം ഉടമയുമായ പ്രീതി സിന്റ മുന്‍ കാമുകനെതിരെ പീഡനത്തിന് പരാതി കൊടുത്തതാണ് ഇപ്പോള്‍ ബി ടൗണിലെ സംസാര വിഷയം. അതേ സമയം ലൈംഗികമായോ ശാരീരികമായോ തന്നെ നെസ്സ് വാഡിയ പീഡിപ്പിച്ചെന്ന് പരാതിയില്‍ പറയുന്നില്ല. പഞ്ചാബും ചെന്നൈയും തമ്മിലുള്ള മത്സരത്തിനിടെ സീറ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ഇക്കണ്ട വിവാദങ്ങളുടെ എല്ലാം കാരണമെന്നാണ് കേള്‍ക്കുന്നത്.
അറിയപ്പെടുന്ന, പരസ്പരം സ്നേഹിക്കുന്ന രണ്ട് പേര് തമ്മില്‍ സീറ്റിനെ ചൊല്ലി പൊലീസ് കേസും വാര്‍ത്തയുമൊക്കെ ഉണ്ടാക്കണമെങ്കില്‍ കാര്യം നിസ്സാരമല്ലെന്നുവേണം കരുതാന്‍. വെറും സീറ്റിനെ തൊല്ലി ഇത്തരമൊരു തര്‍ക്കമുണ്ടാകുമോ എന്ന് സംശയിച്ചാലും തെറ്റില്ല. എന്നാല്‍ പ്രീതി സിന്റ കാമുകനും ബിസ്നസ് പങ്കാളിയുമായ നെസ്സ് വാഡിയയ്ക്കെതിരെ പരാതി കൊടുത്തതിന് പിന്നില്‍ വേറെയും ചില കാരണങ്ങളുണ്ടെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.
പഞ്ചാബ് കിങ്സ് ഇലവന്റെ സഹഉടമകൂടിയായ വാഡിയ പുതിയ കാമുകിയെ കണ്ടെത്തിയതാണത്രെ ഒരു ചെറിയ പ്രശ്നം ഇത്രയും കൊണ്ടത്തിക്കാന് പ്രീതിയെ പ്രേരിപ്പിച്ചത്. മോഡലിങ്ങില്‍ നിന്ന് സിനിമയിലെത്തിയ ഒരു യുവനടിയാണത്രെ 44കാരനായ വാഡിയയുടെ പുതിയ കാമുകി. ഡെക്കാന്ക്രോണിക്കിളാണ് ഇത് സംബന്ധിച്ച വിവരം പുറത്തുവിട്ടത്.

പ്രണയം
ബോളിവുഡ് നടിയും ഐപിഎല്‍ ടീം ഉടമയുമായ പ്രീതിസിന്റയും ബിസ്നസ് ഗണ്ണായ നെസ്സ് വാഡിയയും തമ്മില്‍ അഞ്ച് വര്‍ഷത്തിന് മുമ്പാണ് പ്രണയത്തിലാകുന്നത്.

പ്രണയം പൊട്ടിയതെപ്പോള്
അഞ്ച് വര്‍ഷം കാത്തു സൂക്ഷച്ച പ്രണയം എപ്പോഴാണ് ഇവര്‍ പൊട്ടിച്ചെറിഞ്ഞതെന്ന് അറിയില്ലായിരുന്നു. ഐപിഎല്‍ 2014 സീസണിലും ഇരുവരും ഒരുമിച്ചാണ് വന്നത്

പ്രീതിയുടെ കാമുകന്മാര്
വാഡിയയുമായി പ്രണയത്തിലിരിക്കെ തന്നെ പലതാരങ്ങളുമായും പ്രീതിയെ ഗോസിപ്പ് കോളങ്ങളില്‍ കണ്ടിരുന്നു. അതില്‍ ഏറ്റവും അറിയപ്പെട്ടത് യുവരാജ് സിങുമായുള്ള ബന്ധമാണ്

വിവാദത്തിന് കാരണം
പഞ്ചാബും ചെന്നൈയും തമ്മിലുള്ള മത്സരം കാണാന്‍ വാഡിയ ബുക്ക് ചെയ്ത സീറ്റില്‍ പ്രീതിയും സുഹൃത്തുക്കളും വന്നിരുന്നതാണത്രെ വിവാദങ്ങള്‍ക്ക് കാരണം. വാഡിയ തന്നെ പരസ്യമായി അപമാനിച്ചു എന്നാണ് പ്രീതിയുടെ പരാതി

ഇതൊക്കെ പബ്ലിസിറ്റി സ്റ്റണ്ടാണ്
പ്രീതി സിന്റ പുതിയ പരാതിയുമായി വന്നിരിക്കുന്നത് അവരുടെ പബ്ലിസിറ്റി സ്റ്റണ്ടാണെന്നാണ് വാഡിയ ആദ്യം പ്രതികരിച്ചത്. ഇപ്പോള്‍ സിനിമയില്‍ അവസരങ്ങള്‍ കുറയുന്നതിനാല്‍ വാര്‍ത്തകളില്‍ ഇടം നേടി തിരിച്ചുവരാനാണ് അവര്‍ ശ്രമിക്കുന്നതെന്നും വാഡിയ ആരോപിച്ചു

വാഡിയയുടെ കാമുകിയോ
വാഡിയയ്ക്ക് പുതിയ കാമുകിമാരുണ്ടെന്ന തിരിച്ചറിവാണ് പ്രീതി സിന്റയെ കുറിച്ച് ഇത്രയൊക്കെ ചെയ്യാന്‍ പ്രേരിപ്പിച്ചതെന്നാണ് പുതിയ ഗോസിപ്പ്. സത്യാവസ്ഥ എന്താണെന്നറിയാന്‍ താരം അമേരിക്കയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തണം. ഇപ്പോള്‍ അമേരിക്കയിലാണ് പ്രീതി
-
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം -
'നടിയായാല്‍ പ്രശസ്തിയുമുണ്ടാകുമെന്ന് കരുതി..'; മൊണാലിസയെ നാട്ടിലെത്തിക്കണമെന്ന് മുഖ്യമന്ത്രിയോട് പിതാവ് -
രാജ്യത്തിനോ ഭരണാധികാരികൾക്കോ എതിരല്ല എൻ്റെ പോസ്റ്റ്';വിമർശനങ്ങളിൽ മറുപടിയുമായി നടി മീനാക്ഷി -
അങ്കമാലി-കുണ്ടന്നൂർ ഗ്രീൻഫീൽഡ് ബൈപ്പാസ്; അരൂർ വരെ നീട്ടാൻ ആലോചന, 50 കി.മീ ആവും, പുതിയ പാലവും? -
അഖിൽ മാരാർ കൊട്ടാരക്കരയിലേക്കല്ല, തൃപ്പൂണിത്തുറയിൽ? അതിലും രണ്ട് അഭിപ്രായം..സാബുവിനായി ബിജെപി -
ഗണേഷിന് ഒപ്പം ഉണ്ടായിരുന്നത് വനിതാ ഡോക്ടറാണെന്ന്,അങ്ങനെയുള്ള ആൾ അത് ചെയ്യുമോ';ശാന്തിവിള ദിനേശ് -
സ്വർണ വില കുറയും, യുദ്ധം തുടർന്നാൽ പവൻ വില 80,000ത്തിലേക്ക് എത്തുമെന്ന് സാമ്പത്തിക വിദഗ്ധ..കാരണം ഇതാണ് -
അമിത് ഷാ വലിയ ഉദ്യോഗസ്ഥനെ വിട്ടു; സുരേഷ് ഗോപിയും പറഞ്ഞു, രാജ്യസഭ ഓകെ എന്ന് ഐഎം വിജയന് -
'മമ്മൂട്ടിയോടെന്ന പോലെ മാപ്പ് പറയണമെന്നല്ല, ഇനി ഉപദ്രവിക്കരുതെന്ന് പറയണം', മുഖ്യമന്ത്രിയോട് പ്രേംകുമാർ -
ഗ്യാസ് ബുക്ക് ചെയ്യാൻ ഇനി വാട്സാപ്പ് മതി! ഈ നമ്പർ സേവ് ചെയ്തോളൂ -
ഇറാന്റെ കിരീടത്തിലെ രത്നം.. ഖാര്‍ഗ് ദ്വീപ് ആക്രമിച്ച് യുഎസ്, സൈനിക കേന്ദ്രം ഇല്ലാതാക്കിയെന്ന് ട്രംപ് -
കോൺഗ്രസിനെ പകർത്താൻ ഇടതും; കെഎസ്ആർടിസിയിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര, ഗണേഷിനും താൽപര്യം












Click it and Unblock the Notifications