നെസ് വാഡിയയുടെ അച്ഛന് ഭീഷണി ഫോൺ സന്ദേശം
മുംബൈ: അധോലോക നേതാവില്‍ നിന്നും ഭീഷണി സന്ദേശം ലഭിച്ചു എന്ന പരാതിയുമായി നെസ് വാഡിയയുടെ പിതാവ് നുസ്ലി വാഡിയ പോലീസില്‍. മുംബൈ എന്‍ എം മാര്‍ഗ് പോലീസ് സ്്റ്റേഷനിലാണ് വാഡിയ ഗ്രൂപ്പ് പരാതി നല്‍കിയത്. തിങ്കളാഴ്ച വൈകുന്നേരം അധോലോക നേതാവില്‍ നിന്നും ഭീഷണി ഫോണ്‍ സന്ദേശം ലഭിച്ചു എന്നാണ് പരാതി.
പരാതിയില്‍ നുസ്ലി വാഡിയയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. മുംബൈ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സെല്ലിന് പരാതി കൈമാറിയിട്ടുണ്ട്. ബോളിവുഡ് താരം പ്രീതി സിന്റെയുടെ മുന്‍ കാമുകനാ ബിസിനസ് മാഗ്നറ്റ് നെസ് വാഡിയ. വാഡിയ തന്നെ അപമാനിച്ചു എന്ന് പ്രീതി സിന്റ മുംബൈ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ നെസ് വാഡിയയുടെ പിതാവിന് ഭീഷണി സന്ദേശം ലഭിച്ചതും പ്രീതി സിന്റയുടെ കേസുമായി ബന്ധമുള്ളതായി പോലീസ് കരുതുന്നില്ല.

പാകിസ്താന് സ്ഥാപകനായ മുഹമ്മദ് അലി ജിന്നയുടെ കൊച്ചുമകനാണ് നുസ്ലി വാഡിയ. വസ്ത്ര വ്യാപാരികളായ ബോംബെ ഡൈയിംഗ് തുടങ്ങി നിരവധി പ്രമുഖ സ്ഥാപനങ്ങളുടെ ഉടമയാണ് പാഴ്സി ബിസിനസുകാരനായ നുസ്ലി വാഡിയ. റിയല്‍ എസ്റ്റേറ്റ് രംഗത്തും വാഡിയ ഗ്രൂപ്പിന് നിക്ഷേപമുണ്ട്. നുസ്ലി വാഡിയയുടെ രണ്ട് മക്കളില്‍ മൂത്തയാളാണ് കിംഗ്സ് ഇലവന് പഞ്ചാബ് ടീമിന്റെ പാര്‍ട്ണര്‍മാരില്‍ ഒരാളായ നെസ് വാഡിയ.
ഐ പി എല്‍ മത്സരങ്ങള്‍ക്കിടെ മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ വെച്ച് നെസ് വാഡിയ തന്നെ അപമാനിച്ചു എന്നാണ് പ്രീതി സിന്റയുടെ പരാതി. മുംബൈ പോലീസാണ് കേസ് അന്വേഷിക്കുന്നത്. പ്രീതി സിന്റയും നെസ് വാഡിയയും കേസ് കോടതിക്ക് പുറത്ത് ഒത്തു തീര്പ്പായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. ബോളിവുഡ് താരമായ പ്രീതി സിന്റയും നെസ് വാഡിയയും അഞ്ച് വര്‍ഷത്തോളം ഒരുമിച്ച് താമസിച്ചിരുന്നു.
-
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ












Click it and Unblock the Notifications