കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാര്‍ത്തകള്‍ക്കെതിരെ നെസ്ലെ; പാസ്ത 100% സുരക്ഷിതം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നെസ്ലെയുടെ പാസ്ത ആരോഗ്യത്തിന് ഹാനികരമാണെന്ന രീതിയില്‍ പുറത്തുവന്ന വാര്‍ത്ത ശരിയല്ലെന്ന് കമ്പനി. വാര്‍ത്ത പൂര്‍ണമായും തെറ്റാണെന്നും പാസ്ത 100 ശതമാനം സുരക്ഷിതമാണെന്നും കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. പാസ്തയില്‍ ലെഡിന്റെ അംശം അനുവദനീയമായതിലും അധികമാണന്ന് കണ്ടെത്തിയെന്നായിരുന്നു വാര്‍ത്ത.

മാഗി പാസ്ത 100 ശതമാനവും സുരക്ഷിതമാണെന്ന് കമ്പനി പറഞ്ഞു. ഉത്പന്നം വിവിധ ഘട്ടങ്ങളിലായുള്ള കര്‍ശന പരിശോധനയ്ക്കുശേഷം മാത്രമാണ് പുറത്തുവരുന്നത്. അവയില്‍ ആരോഗ്യത്തിന് ഹാനികരമായ യാതൊന്നും അടങ്ങിയിട്ടില്ല. മീഡിയ വാര്‍ത്ത പുറത്തവന്നതിനെക്കുറിച്ച് തങ്ങള്‍ അന്വേഷിക്കുകയാണെന്നും കമ്പനി വ്യക്തമാക്കി.

nestle

ഉത്തര്‍ പ്രദേശ് ഫുഡ് ആന്‍ഡ് സേഫ്റ്റിയില്‍ നിന്നും തങ്ങള്‍ക്ക് നോട്ടീസ് ഒന്നും ലഭിച്ചിട്ടില്ല. മീഡിയ വാര്‍ത്തകള്‍ ഉത്പന്നത്തിന്റെ വിപണനത്തെ ബാധിക്കും. ഏതു തരത്തിലാണ് ഇത്തരമൊരു വാര്‍ത്ത പുറത്തുവന്നത് എന്നതിനെക്കുറിച്ച് അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും കമ്പനി അറിയിച്ചു.

ഉത്തര്‍ പ്രദേശേ് ഫുഡ് ആന്‍ഡ് സേഫ്റ്റി അധികൃതരാണ് പാസ്തയില്‍ അനുവദനീയമായതിലും അധികം ലെഡ് കണ്ടെത്തിയതായി അറിയിച്ചത്. നേരത്തെ ഇതേ കാരണത്താല്‍ നെസ്ലെയുടെ മാഗി നൂഡില്‍സ് നിരോധിച്ചിരുന്നു. രണ്ടാഴ്ച മുന്‍പാണ് മാഗി വീണ്ടും വിപണിയില്‍ എത്തിച്ചത്. പാസ്തയിലും ലെഡ് കണ്ടെത്തിയെന്ന വാര്‍ത്ത കമ്പനിയുടെ മൊത്തം വിപണനത്തെ കാര്യമായി ബാധിക്കുമെന്നുറപ്പാണ്.

English summary
Nestle India Maggi Pazzta, slams charges, Nestle India says Maggi 'Pazzta' 100% safe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X