കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒടുവില്‍ മാഗി കീഴടങ്ങി... വില്‍പന നിര്‍ത്തി

Google Oneindia Malayalam News

ദില്ലി: വലിയ വിവാദങ്ങള്‍ക്കൊടുവില്‍ മാഗി നൂഡില്‍സ് ഇന്ത്യക്ക് മുന്നില്‍ കീഴടങ്ങി. നെസ്ലെ ഇന്ത്യ വിപണിയില്‍ നിന്ന് മാഗി നൂഡില്‍സ് പിന്‍വലിയ്ക്കാന്‍ തീരുമാനിച്ചു. നിരവധി സംസ്ഥാനങ്ങളില്‍ മാഗി നൂഡില്‍സ് നിരോധിച്ച സാഹചര്യത്തിലാണ് ക്‌നപനിയുടെ തീരുമാനം.

30 വര്‍ഷമായി ഇന്ത്യന്‍ വിപണിയില്‍ തിളങ്ങി നിന്നിരുന്ന മാഗി നൂഡില്‍സ് ഇനി വിശ്വാസ്യത തിരിച്ചെടുത്തതിന് ശേഷം മാത്രമേ മടങ്ങി വരികയുള്ളൂ എന്ന് കമ്പനി വ്യക്തമാക്കി. അനുവദനീയമായതിലും അധികം അളവില്‍ ഈയവും അജിനോമോട്ടോയും കണ്ടെത്തിയതായിരുന്നു മാഗിയ്‌ക്കെതിരെ ഉയര്‍ന്ന വിവാദം.

രാജ്യത്ത് തമിഴ്‌നാട്, ഗുജറാത്ത്, ഉത്താരഖണ്ഡ്, ജമ്മു കശ്മീര്‍ , ദില്ലി എന്നീ സംസ്ഥാനങ്ങളില്‍ മാഗി നൂഡില്‍സിന്റെ വില്‍പന നിരോധിച്ചിരുന്നു. മറ്റ് സംസ്ഥാനങ്ങള്‍ പരിശോധനാഫലത്തിനായി കാത്തിരിയ്ക്കുകയാണ്. അതിനിടെയാണ് കമ്പനി തന്നെ ഉത്പന്നം പിന്‍വലിച്ചത്.

തുടക്കം ഉത്തര്‍പ്രദേശില്‍

തുടക്കം ഉത്തര്‍പ്രദേശില്‍

ഉത്തര്‍പ്രദേശിലെ ഭക്ഷ്യസുരക്ഷ അധികൃതര്‍ നടത്തിയ പരിശോധനയിലാണ് മാഗി നൂഡില്‍ അനുവദനീയമായതിലും അധികം ഈയവും അജിനോ മോട്ടോ എന്നറിയപ്പെടുന്ന എംഎസ്ജിയും കണ്ടെത്തിയത്.

പ്രതിരോധം

പ്രതിരോധം

ഇത് സംബന്ധിച്ച് വാര്‍ത്തകള്‍ പുറത്ത് വന്നപ്പോള്‍ നെസ്ലെ കമ്പനി അതിനെ പ്രതിരോധിയ്ക്കുകയായിരുന്നു. സ്വതന്ത്ര ലാബില്‍ പരിശോധന നടത്തി അതിന്റെ ഫലം പുറത്ത് വിടുമെന്നായിരുന്നു കമ്പനി ആദ്യം പറഞ്ഞത്.

വിവാദം കത്തി

വിവാദം കത്തി

മാഗി നൂഡില്‍സിനെതിരെയുളള വാര്‍ത്തകള്‍ അന്തര്‍ദേശീയ ശ്രദ്ധ നേടി. യുഎഇ അടക്കമുള്ള രാജ്യങ്ങളില്‍ സാമ്പിളുകള്‍ പരിശോധനയക്കയച്ചു.

ബ്രാന്റ് അംബാസഡര്‍മാരും കുടുങ്ങി

ബ്രാന്റ് അംബാസഡര്‍മാരും കുടുങ്ങി

മാഗി നൂഡില്‍സിന്റെ ഇന്ത്യയിലെ ബ്രാന്റ് അംബാസഡര്‍മാരായ അമിതാഭ് ബച്ചന്‍, മാധുരി ദീക്ഷിത്, പ്രീതി സിന്റ എന്നിവരും വിവാദത്തില്‍ പെട്ടു. ഉത്തരവാദിത്തത്തില്‍ നിന്ന് ഇവര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാരും വ്യക്തമാക്കി.

വിപണി തിരിഞ്ഞു

വിപണി തിരിഞ്ഞു

വിവിധ സംസ്ഥാനങ്ങള്‍ മാഗി നൂഡില്‍സ് വില്‍പന നിരോധിച്ചതോടെ റീട്ടേയില്‍ രംഗത്തെ അതികായന്‍മാരായ വാള്‍മാര്‍ട്ട്, ബിഗ് ബസാര്‍ തുടങ്ങിയവരും മാഗി നൂഡില്‍സ് ഷോപ്പുകളില്‍ നിന്ന് പിന്‍വലിച്ചു.

സൈന്യവും എതിരായി

സൈന്യവും എതിരായി

ഏറെ നാളായി സൈനിക ക്യാന്റീനുകളില്‍ സുലഭമായിരുന്നു മാഗി നൂഡില്‍സ്. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മാഗി ഉപേക്ഷിക്കാന്‍ സേന സൈനികര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ക്യാന്റീനുകളില്‍ നിന്ന് പിന്‍വലിയ്ക്കുകയും ചെയ്തു.

കുരുക്ക് മാഗിയ്ക്ക് മാത്രമല്ല

കുരുക്ക് മാഗിയ്ക്ക് മാത്രമല്ല

ഇപ്പോഴത്തെ കുരുക്ക് മാഗി നൂഡില്‍സിനെ മാത്രമല്ല, മറ്റ് കമ്പനികളുടെ നൂഡില്‍സുകളേയും ബാധിച്ചിട്ടുണ്ട്. മറ്റ് നൂഡില്‍സുകളും പരിശോധനയക്കയക്കാനാണ് പല സംസ്ഥാന സര്‍ക്കാരുകളും തീരുമാനിച്ചിട്ടുള്ളത്.

 തിരിച്ചുവരും

തിരിച്ചുവരും

ഇപ്പോഴത്തെ ദൗര്‍ഭാഗ്യകരമായ സാഹചര്യത്തില്‍ ഇന്ത്യന്‍ വിപണിയില്‍ നിന്ന് പിന്‍വാങ്ങുന്നു എന്നാണ് കമ്പനി അറിയിച്ചിട്ടുള്ളത്. ഗുണമേന്‍മ ബോധ്യപ്പെടുത്തി തിരിച്ചുവരും എന്നും അവര്‍ പറയുന്നു.

English summary
Nestlé India on Thursday decided to take Maggi off the shelves after a controversy erupted over its contents, prompting several states to ban the 'two-minute' noodles.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X