ഒടുവില്‍ മാഗി തിരിച്ചെത്തി... ഇതാ 2 മിനിട്ട് നൂഡില്‍സ് വിപണിയില്‍
ദില്ലി: ഇനി വീണ്ടും രണ്ട് മിനിട്ടുകൊണ്ട് നൂഡില്‍സ് ഉണ്ടാക്കി കഴിയ്ക്കാം. നൂഡില്‍സ് എന്ന് കേള്‍ക്കുമ്പോള്‍ മനസ്സിലേയ്ക്ക് ഓടിയെത്തുന്ന 'മാഗി' തന്നെ ഇനി ഇന്ത്യക്കാര്‍ക്ക് ധൈര്യമായി കഴിയ്ക്കാം.
മാസങ്ങള്‍ നീണ്ട നിരോധനത്തിന് ശേഷം മാഗി നൂഡില്‍സ് വീണ്ടും വിപണിയില്‍ എത്തിക്കഴിഞ്ഞിരിയ്ക്കുന്നു. രാജ്യത്തെ അംഗീകൃത ലാബുകളില്‍ നിന്ന് അനുകൂല പരിശോധന ഫലങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണിത്.

അനുവദനീയമായതിലും അധികം അളവില്‍ ഈയവും എംഎസ്ജിയും കണ്ടെത്തിയതിനെ തുടര്‍ന്ന് അഞ്ച് മാസം മുമ്പാണ് മാഗി നൂഡില്‍സിന് വിലക്ക് വീണത്. പിന്നീട് ചില സംസ്ഥാനങ്ങളില്‍ വിലക്ക് പിന്‍വലിച്ചെങ്കിലും ഭൂരിഭാഗം സംസ്ഥാനങ്ങളും അതിന് തയ്യാറായിരുന്നില്ല.
കഴിഞ്ഞ മാസം മുതലേ മാഗിയുടെ ഉത്പാദനം കമ്പനി പുനരാരംഭിച്ചിരുന്നു. സര്‍ക്കാര്‍ അനുമതിയോടെ തന്നെ ആയിരുന്നു ഇത്. ഇതില്‍ നിന്നുള്ള സാമ്പിളുകള്‍ക്ക് കൂടി ലാബുകളുടെ അംഗീകാരം കിട്ടിയതിന് ശേഷമാണ് ഇപ്പോള്‍ വിപണിയില്‍ തിരിച്ചെത്തിയിരിയ്ക്കുന്നത്.
തങ്ങളുടെ തിരിച്ച് വരവ് മാഗി ഗംഭീരമാക്കിയിട്ടും ഉണ്ട്. ഓണ്‍ലൈന്‍ വില്പന ഭീമന്മാരായ സ്നാപ് ഡീലുമായി കൈകോര്‍ത്താണ് രംഗപ്രവേശനം. ഇനി ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ വഴിയും മാഗി നൂഡില്‍സ് വാങ്ങിയ്ക്കാം.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications