മാഗി രാജ്യത്തെ എല്ലാ ഫാക്ടറികളില്‍ നിന്നും ഉത്പാദനം ആരംഭിച്ചു
ഉധംസിങ് നഗര്‍; ആരോഗ്യത്തിന് ഹാനികരമാകുന്ന വസ്തുക്കള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നിരോധിക്കപ്പെട്ട മാഗി നൂഡില്‍സ് രാജ്യത്തെ എല്ലാ ഫാക്ടറികളില്‍ നിന്നും ഉത്പാദനം പുന:രാരംഭിച്ചതായി അറിയിച്ചു. ഇന്ത്യയില്‍ അഞ്ചു ഫാക്ടറികളില്‍ നിന്നായാണ് മാഗി ഉത്പാദിപ്പിക്കുന്നത്. നേരത്തെ ഭാഗീകമായി ഉത്പാദനം തുടങ്ങിയിരുന്നു.
നഞ്ജന്ഗോഡ്(കര്‍ണാടക), മോഗ(പഞ്ചാബ്), ബിചോലിം(ഗോവ), ഹിമാചല്‍ പ്രദേശിലെ തഹിവാല്, പന്ത്നഗര്‍ എന്നിവിടങ്ങില്‍ നിന്നായാണ് മാഗി ഉത്പാദിപ്പിക്കുന്നത്. സ്വിസ്സ് കമ്പനിയായ നെസ്ലെയുടെ മാഗി നൂഡില്‍സ് ഇന്ത്യയില്‍ ജൂണില്‍ നിരോധിച്ച് അഞ്ചുമാസത്തിനുശേഷം നവംബര്‍ 9 നാണ് വീണ്ടും വിപണിയിലെത്തിയത്.

അനുവദനീയമായതിലും അധികം ലെഡ് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നിരോധനം. ഇതേ തുടര്‍ന്ന് 450 കോടി രൂപയുടെ 30,000 ടണ്‍ മാഗി ഉത്പന്നങ്ങള്‍ കമ്പനിക്ക് നശിപ്പിക്കേണ്ടിവന്നു. ജൂണില്‍ മാഗി നിരോധിച്ചശേഷം നിയമനടപടിക്കുശേഷമായിരുന്നു മാഗി വീണ്ടും വിപണിയിലേക്ക് തിരിച്ചെത്തിയത്.
മാഗി നിരോധിച്ചതിനെ തുടര്‍ന്ന് മാഗി ഫാക്ടറിയിലെ ആയിരക്കണക്കിന് ജീവനക്കാര്‍ വഴിയാധാരമായിരുന്നു. റിക്ഷ വലിച്ചും കൂലിപ്പണിയെടുത്തും ജീവിക്കുന്ന ചിലരുടെ വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയാകുകയും ചെയ്തു. എല്ലാ ഫാക്ടറികളിലും ഉത്പാദനം പുന:രാരംഭിച്ചതോടെ പഴയ ജീവനക്കാര്‍ തിരികെ ജോലിക്കു കയറി. അതേസമയം, മാഗിയുടെ വിലക്ക് നീക്കിയെങ്കിലും അതിനെതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നറിയിച്ചിരുന്നു.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications