കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാഗി തിരിച്ചുവരുന്നു... 'മാഗി ആന്റി' അല്ല, നൂഡില്‍സ് തന്നെ

Google Oneindia Malayalam News

ദില്ലി: അങ്ങനെ മാഗി നൂഡില്‍സ് ഇന്ത്യന്‍ വിപണിയില്‍ നീണ്ടും തിരിച്ചെത്തുന്നു. അടുത്ത മാസം മുതല്‍ മാഗി ഉത്പന്നങ്ങള്‍ വിപണിയിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് മാഗി നൂഡില്‍സിന് മേല്‍ നിയമക്കുരുക്ക് വീണത്. അനുവദനീയമായതിലും അധികം ഈയവും എംഎസ്ജിയും കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു വിലക്ക്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലും മാഗി ഉത്പന്നങ്ങള്‍ നിരോധിച്ചിരുന്നു.

Maggi Noodles

എന്നാല്‍ ഇപ്പോള്‍ മൂന്ന് ഫാക്ടറികളില്‍ ഉത്പാദനം തുടങ്ങിയതായി കമ്പനി അധികൃതര്‍ അറിയിച്ചു. രാജ്യത്തെ പ്രമുഖ ലാബുകളില്‍ പരിശോധന നടത്തി, അനുമതി ലഭിച്ചതിന് ശേഷമാണ് ഉത്പാദനം വീണ്ടും തുടങ്ങിയത്.

പുതിയതായി ഉത്പാദിപ്പിയ്ക്കുന്നവയില്‍ നിന്നുള്ള സാമ്പിളുകള്‍ക്ക് കൂടി അനുമതി ലഭിച്ചാല്‍ മാഗി നൂഡില്‍സ് വിപണിയിലിറക്കും. നേരത്തെ തന്നെ കര്‍ണാടകത്തിലും ഗുജറാത്തിലും മാഗിയ്ക്കുള്ള നിരോധനം നീക്കിയിരുന്നു.

അനുവദനീയമായതില്‍ കൂടുതല്‍ അളവില്‍ ഈയവും എംഎസ്ജിയും കണ്ടെത്തിയതിനെ തുടര്‍ന്ന് രാജ്യത്താകമാനം മാഗിയ്‌ക്കെതിരെ വലിയ പ്രചാരണങ്ങളാണ് നടന്നത്. ഉത്പന്നങ്ങള്‍ വിപണിയില്‍ നിന്ന് പിന്‍വലിച്ചതിനെ തുടര്‍ന്ന് 450 കോടി രൂപയുടെ നഷ്ടമാണ് കമ്പനി നേരിട്ടത്. മുപ്പതിനായിരം ടണ്‍ നൂഡില്‍സ് ആണ് അന്ന് നശിപ്പിച്ചുകളഞ്ഞത്.

സ്വിസ് കമ്പനിയായ നെസ്ലെയുടേതാണ് മാഗി.

English summary
Swiss giant Nestle today said it has resumed manufacturing of its instant noodles Maggi at three of its India facilities and will hit the markets after getting clearances from food testing laboratories.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X