നെറ്റ് ന്യൂട്രാലിറ്റി; ട്രായിക്ക് പ്രണയ ലേഖനവും
ദില്ലി: നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)ക്ക് ഇമെയില്‍ അയച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇ മെയില്‍ കടന്നുകൂടിയ പ്രണയലേഖനവും പുറത്ത്. ഇമെയില്‍ അയക്കുന്നതിനിടെ ആരോ അറിയാതെ ട്രായിയുടെ ഇ മെയില്‍ വിലാസത്തില്‍ അയച്ചതാണ് പ്രണയലേഖനം എന്നാണ് കരുതുന്നത്.
ഏകദേശം പത്തുലക്ഷത്തിലധികം പേരാണ് ട്രായിക്ക് ഇമെയില്‍ അയച്ചത്. ഇത്രയും ആളുകളുടെ പേരുകള്‍ പുറത്തുവിട്ടതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രണയലേഖനത്തിന്റെ വിവരം പുറത്തായത്. നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിവരം അറിയാനായാണ് ട്രായ് ഇ മെയില്‍ അയക്കാനുള്ള സംവിധാനം ഒരുക്കിയത്.

പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളാണ് ട്രായി ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. കത്തയച്ചവരുടെ ഇമെയില്‍ വിലാസവും അതോടൊപ്പം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ക്കൂടി വന്‍ പ്രതിഷേധമാണ് ട്രായിയുടെ നടപടിക്കെതിരെ ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ട്രായിയുടെ നടപടിയെന്ന് പലരും വിമര്‍ശിച്ചു. ഇ മെയില്‍ അയച്ചവരുടെ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് ട്രായിയുടെ വെബ്സൈറ്റ് അനോണ് ഓപ്സ് ഇന്ത്യ എന്ന സംഘം ഹാക്ക് ചെയ്തിരുന്നു.
ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഇന്റര്‍നെറ്റ് ചാര്‍ജ് കൂടാതെ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം ഈടാക്കാനുള്ള ശ്രമം തടയാനായാണ് പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നെറ്റ് ന്യൂട്രാലിക്കുവേണ്ടി രംഗത്തിറങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ മൗനസമ്മതത്തോടെ ട്രായ് ടെലികോം കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന പരാതി ഉണ്ടായിരുന്നു. ലോക്സഭയില്‍ അടക്കം ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്തു.
-
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
കൊച്ചിക്കാർക്ക് ഇനി അൽപ്പം ആശ്വസിക്കാം; വൈറ്റില ജംഗ്ഷനിലെ ഗതാഗത കുരുക്ക് പരിഹരിക്കാൻ ഇടപെടൽ -
'പാലക്കാട്ടെ ജനങ്ങൾ രാഷ്ട്രീയഭേദമന്യേ രാഹുൽ മാങ്കൂട്ടത്തിലിന് ഒപ്പം'; മോദിയെ വിമർശിച്ച് രാഹുൽ ഈശ്വർ -
സ്വര്‍ണം ഇങ്ങനെ വില കുറയുമെന്ന് ആരും കരുതിയില്ല.. യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത് -
ലുലു ഗ്രൂപ്പിന്റെ അനുബന്ധ സ്ഥാപനം ഡല്‍ഹിയില്‍ ബംഗ്ലാവ് സ്വന്തമാക്കി; സ്റ്റാമ്പ് ഡ്യൂട്ടി മാത്രം 6.26 കോടി -
മോഹൻലാൽ ബുദ്ധിമാനായതിനാലാണ് ചെയ്തത്, എത്രകാലമായി മലയാളികളെ പറ്റിക്കുന്നു';ശാന്തിവിള ദിനേശ് -
സ്വർണം വിറ്റ് തുർക്കി; രണ്ടാഴ്ചക്കിടെ വിറ്റത് 58 ടണ്‍, റഷ്യയും വിറ്റു 15 ടണ്‍..ഇനി സ്വർണ വില കുത്തനെ താഴേക്കോ? -
ഇറാന്റെ നട്ടെല്ല് തകർക്കാൻ അമേരിക്കയുടെ വൻ നീക്കം; ഏപ്രിൽ 6 ഡെഡ്ലൈൻ! -
ഈ രാശിക്കാരാണോ? ഏപ്രില്‍ 11 മുതല്‍ രാജയോഗം... പുത്തന്‍വീടും കാറും കൈയിലേക്ക്..!! -
ഇറാനിലെ എണ്ണ ശേഖരത്തിൽ കണ്ണുവച്ച് ഡൊണാൾഡ് ട്രംപ്; 'വേണമെങ്കിൽ ഖാർഗ് ദ്വീപ് യുഎസ് പിടിച്ചെടുക്കും' -
കിച്ചുവിനെ നോക്കേണ്ട ബാധ്യത രേണുവിനില്ല, അവൾക്കും ഒരുപാട് പറയാനുണ്ട്, ഇപ്പോൾ സംഭവിച്ചത് എന്ത്?';ദിയ സന











Click it and Unblock the Notifications