കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി; ട്രായിക്ക് പ്രണയ ലേഖനവും

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടി ടെലികോം റെഗുലേറ്ററി അതോറിറ്റി (ട്രായ്)ക്ക് ഇമെയില്‍ അയച്ചവരുടെ വിവരങ്ങള്‍ പുറത്തുവിട്ടതിന് പിന്നാലെ ഇ മെയില്‍ കടന്നുകൂടിയ പ്രണയലേഖനവും പുറത്ത്. ഇമെയില്‍ അയക്കുന്നതിനിടെ ആരോ അറിയാതെ ട്രായിയുടെ ഇ മെയില്‍ വിലാസത്തില്‍ അയച്ചതാണ് പ്രണയലേഖനം എന്നാണ് കരുതുന്നത്.

ഏകദേശം പത്തുലക്ഷത്തിലധികം പേരാണ് ട്രായിക്ക് ഇമെയില്‍ അയച്ചത്. ഇത്രയും ആളുകളുടെ പേരുകള്‍ പുറത്തുവിട്ടതില്‍ വ്യാപകമായ പ്രതിഷേധം ഉയരുന്നതിനിടെയാണ് പ്രണയലേഖനത്തിന്റെ വിവരം പുറത്തായത്. നെറ്റ് ന്യൂട്രാലിറ്റി വിഷയത്തില്‍ പൊതുജനങ്ങളില്‍ നിന്നും വിവരം അറിയാനായാണ് ട്രായ് ഇ മെയില്‍ അയക്കാനുള്ള സംവിധാനം ഒരുക്കിയത്.

telecommunications

പൊതുജനങ്ങളില്‍ നിന്നുള്ള നിര്‍ദ്ദേശങ്ങളാണ് ട്രായി ഇപ്പോള്‍ പരസ്യപ്പെടുത്തിയിരിക്കുന്നത്. കത്തയച്ചവരുടെ ഇമെയില്‍ വിലാസവും അതോടൊപ്പം പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ക്കൂടി വന്‍ പ്രതിഷേധമാണ് ട്രായിയുടെ നടപടിക്കെതിരെ ഉണ്ടായിരിക്കുന്നത്. ജനങ്ങളുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ട്രായിയുടെ നടപടിയെന്ന് പലരും വിമര്‍ശിച്ചു. ഇ മെയില്‍ അയച്ചവരുടെ വിവരം പുറത്തുവിട്ടതിനെ തുടര്‍ന്ന് ട്രായിയുടെ വെബ്‌സൈറ്റ് അനോണ്‍ ഓപ്‌സ് ഇന്ത്യ എന്ന സംഘം ഹാക്ക് ചെയ്തിരുന്നു.

ഇന്റര്‍നെറ്റ് സേവന ദാതാക്കള്‍ ഇന്റര്‍നെറ്റ് ചാര്‍ജ് കൂടാതെ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം ഈടാക്കാനുള്ള ശ്രമം തടയാനായാണ് പൊതുജനങ്ങള്‍ ഒറ്റക്കെട്ടായി നെറ്റ് ന്യൂട്രാലിക്കുവേണ്ടി രംഗത്തിറങ്ങിയത്. കേന്ദ്രസര്‍ക്കാരിന്റെ മൗനസമ്മതത്തോടെ ട്രായ് ടെലികോം കമ്പനികളെ സഹായിക്കുന്ന നിലപാടാണ് കൈക്കൊള്ളുന്നതെന്ന പരാതി ഉണ്ടായിരുന്നു. ലോക്‌സഭയില്‍ അടക്കം ഇക്കാര്യം ചര്‍ച്ചയാകുകയും ചെയ്തു.

English summary
Net Neutrality debate: Trai Made Love Letter Public
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X