കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നെറ്റ് ന്യൂട്രാലിറ്റി; ട്രായിക്ക് നിര്‍ദ്ദേശം നല്‍കാന്‍ മൂന്നുദിവസം കൂടി മാത്രം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കള്‍ കഴിഞ്ഞദിവസങ്ങളിലായി ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന നെറ്റ് ന്യൂട്രാലിറ്റി അധവാ ഇന്റര്‍നെറ്റ് നിഷ്പക്ഷതയുമായി ബന്ധപ്പെട്ട വിവാദത്തില്‍ ടെലികോം റെഗുലേറ്ററി അതോറിറ്റിക്ക് (ട്രായ്) നിര്‍ദേശം അയയ്ക്കാനുള്ള സമയപരിധി ഏപ്രില്‍ 24ന് അവസാനിക്കും. ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ നിന്നും കൂടുതല്‍ പണം ഈടാക്കാനുള്ള ടെലികോം കമ്പനികളുടെ ആവശ്യത്തെക്കുറിച്ച് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം സമര്‍പ്പിക്കാം.

ഇന്റര്‍നെറ്റ് ഉപയോഗിക്കുമ്പോള്‍ പ്രത്യേക സേവനങ്ങള്‍ക്ക് കൂടുതല്‍ പണം വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം. ജനപ്രിയ സൈറ്റുകള്‍ക്കും മൊബൈല്‍ ആപ്ലിക്കേഷനുകള്‍ക്കും കൂടുതല്‍ പണം ഈടാക്കി ഇന്റര്‍നെറ്റ് രംഗം കുത്തകവത്കരിക്കനാണ് ടെലികോം കമ്പനികളുടെ ശ്രമമെന്ന് ഇതിനകം തന്നെ ആക്ഷേപം ഉയര്‍ന്നു കഴിഞ്ഞു.

broadband

കമ്പനികളുടെ ആവശ്യത്തില്‍ ട്രായ് അനുകൂല തീരുമാനമെടുക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലക്ഷക്കണക്കിന് മെയിലുകളാണ് ട്രായിയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതിനകം 9 ലക്ഷത്തോളം ഇ മെയിലുകള്‍ ട്രായിക്ക് ലഭിച്ചതായാണ് വിവരം. ഏപ്രില്‍ 24 കഴിയുമ്പോഴേക്കും 10 ലക്ഷത്തിലധികം നിര്‍ദ്ദേശങ്ങള്‍ ട്രായ്ക്കു ലഭിക്കുമെന്നാണ് സേവ് ദി ഇന്റര്‍നെറ്റ് ഡോട്ട് ഇന്‍ എന്ന വെബ്‌സൈറ്റിന്റെ കണക്കുകൂട്ടല്‍.

സോഷ്യല്‍ മീഡിയ വഴിയുള്ള കാമ്പയിനാണ് ഇന്റര്‍നെറ്റ് ന്യൂട്രാലിറ്റിക്കുവേണ്ടിയുള്ള പ്രതിഷേധം ശക്തിപ്പെടാന്‍ കാരണമായത്. ഫേസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയകളും, വാട്‌സ് ആപ്പ് പോലുള്ള ജനപ്രിയ ആപ്ലിക്കേഷനുകളും, ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകളും അടക്കമുള്ളവ ഉപയോഗിക്കാനായി കൂടുതല്‍ ചാര്‍ജ് തരണമെന്നാണ് ഇന്റര്‍നെറ്റ് സേവനദാദാക്കളുടെ ആവശ്യം എന്നതിനാല്‍ ഉപയോക്താക്കള്‍ ഒന്നാകെ കമ്പനികള്‍ക്കെതിരെ രംഗത്തിറങ്ങുകയായിരുന്നു.

English summary
Net Neutrality; Over 9 lakh emails sent in support
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X