കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുഭാഷ് ചന്ദ്ര ബോസ് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്പ് കൊല്ലപ്പെട്ടു!ഞെട്ടിക്കുന്ന രേഖകൾ പുറത്ത്

1945ൽ നടന്ന വിമാനാപകടത്തിൽ തന്നെ സുഭാഷ് ചന്ദ്ര ബോസ് കൊല്ലപ്പെട്ടിരുന്നെന്ന് സിഐഎ റിപ്പോർട്ട്

  • By മരിയ
Google Oneindia Malayalam News

ദില്ലി: സുഭാഷ് ചന്ദ്ര ബോസിന്‌റെ മരണം സംബന്ധിച്ച ദുരൂഹതകള്‍ക്ക് സൂചന നല്‍കുന്ന റിപ്പോര്‍ട്ട് സിഐഎ പുറത്ത് വിട്ടു. 1945ല്‍ ഉണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചെന്നാണ് സിഐഎ റിപ്പോര്‍ട്ടില്‍ ഉള്ളത്. 12 മില്യണ്‍ പേജുകളുള്ള റിപ്പോര്‍ട്ടാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ലോകചരിത്രത്തിലെ എല്ലാ സുപ്രധാന സംഭവങ്ങളെ കുറിച്ചും അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് ലഭിച്ച വിവരങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളത്.

Subhash chandra bose

1948ല്‍ സിഐഎ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ 1945 ഓഗസ്റ്റില്‍ തായ് വാനില്‍ വെച്ചുണ്ടായ വിമാനാപകടത്തില്‍ ബോസ് മരിച്ചു എന്നാണ് റിപ്പോര്‍ട്ട്. ഇതിനിടെ ഇന്ത്യാ ഗവർമെന്റ് , മരണം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിനായി അന്വേഷണ കമ്മീഷനുകളെ നിയമിച്ചിരുന്നു. എന്നാല്‍ ബോസ് കൊല്ലപ്പെട്ടെന്ന റിപ്പോര്‍ട്ട് അംഗീകരിക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരുകള്‍ തയ്യാറായിരുന്നില്ല. എന്നാല്‍ ബോസിന്‌റേത് എന്ന പേരില്‍ റെങ്കോജി ക്ഷേത്രത്തില്‍ സൂക്ഷിച്ചിരിക്കുന്ന ചിതാഭസ്മം ബോസിന്‌റെ തന്നെയാണോ എന്ന് റിപ്പോര്‍ട്ട് വിശദീകരിക്കുന്നില്ല.

ഓള്‍ ഇന്ത്യ ഫോര്‍വേര്‍ഡ് ബ്ലോക്കിന്‌റെ സ്ഥാപക നേതാവായിരുന്ന ബോസ് മരിച്ചിട്ടില്ലെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഉണ്ട്. എന്നാല്‍ അദ്ദേഹത്തിന്‌റെ ജീവതം സംബന്ധിച്ച ചില സുപ്രധാന രേഖകള്‍ മോദി സര്‍ക്കാര്‍ ഈയിടെ പുറത്ത് വിട്ടിരുന്നു.

English summary
The report also quotes a 1956 investigation of the Japanese government which had concluded that Bose, often addressed as Netaji, died of injuries sustained in the air crash on August 18, 1945.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X