നെഹ്‌റുവിന് നേതാജിയോടുള്ള പക...? ഐഎന്‍എയിലെ 'കള്ളന്' ആദരം...? ഇതെല്ലാം സത്യം തന്നെയോ
ദില്ലി: ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ തിളങ്ങുന്ന പേരുകളാണ് ജവഹര്‍ ലാല്‍ നെഹ്‌റുവിന്റേയും നേതാജി സുഭാഷ് ചന്ദ്ര ബോസിന്റേയും. എന്നാല്‍ സുഭാഷ് ചന്ദ്ര ബോസിന്റെ തിരോധാനം സംബന്ധിച്ച് വലിയ വിവാദങ്ങളാണ് ഇപ്പോള്‍ അരങ്ങേറിക്കൊണ്ടിരിയ്ക്കുന്നത്.
നേതാജി അന്ന് ആ വിമാനാപകടത്തില്‍ കൊല്ലപ്പെട്ടിട്ടില്ലായിരുന്നുവെന്നും അത് സംബന്ധിച്ച് അന്നത്തെ പ്രധാനമന്ത്രിയായിരുന്നു നെഹ്‌റുവിന് അറിയാമായിരുന്നു എന്നും ഒക്കെയാണ് പറയപ്പെടുന്നത്. നേതാജി ഇന്ത്യയില്‍ തിരിച്ചെത്തുന്നതിനെ നെഹ്‌റു ഇഷ്ടപ്പെട്ടിരുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍ അതിലും രൂക്ഷമായ ആരോപണം ആണ് ഇപ്പോള്‍ ജവഹര്‍ലാല്‍ നെഹ്‌റുവിനെതിരെ ഉയരുന്നത്. കോടികള്‍ വരുന്ന ഐഎന്‍എയുടെ സ്വത്തുകവകകള്‍ മോഷ്ടിച്ച വ്യക്തിയെ നെഹ്‌റു പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചോ?

നെഹ്‌റുവിന് പകയോ?
നേതാജി സുഭാഷ് ചന്ദ്രബോസിനോട് ജവഹര്‍ലാല്‍ നെഹ്‌റുവിന് പകയായിരുന്നോ? അതോ ഭയമോ? എന്തായാലും നേതാജി തിരിച്ച് ഇന്ത്യയില്‍ എത്തുന്നതിനോട് നെഹ്‌റുവിന് വലിയ താത്പര്യം ഒന്നും ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

നേതാജിയുടെ സ്വത്ത്
നേതാജിയുടേയും ഐഎന്‍എയുടേയും കോടിക്കണക്കിന് വരുന്ന സ്വത്തുകള്‍ മോഷ്ടിയ്ക്കപ്പെട്ടതായി സ്ഥിരീകരിയ്ക്കപ്പെട്ടിട്ടുണ്ട്. നേതാജിയുടെ ഏറ്റവും അടുത്ത രണ്ട് അനുയായികള്‍ക്ക് നേര്‍ക്കായിരുന്നു ഇക്കാര്യത്തില്‍ സംശയത്തിന്റെ മുന നീങ്ങിയിരുന്നു.

ഏഴ് ലക്ഷം ഡോളര്‍
നേതാജിയുടെ കൈവശം ഉണ്ടായിരുന്ന അമൂല്യ രത്‌നങ്ങളും വജ്രങ്ങളും അടക്കമുള്ള വസ്തുക്കളും ഐഎന്‍എയുടെ സ്വത്ത് വകകളും എല്ലാം ചേര്‍ന്ന് ഏഴ് ലക്ഷം ഡോളറിന്റെ സ്വത്തുക്കളാണ് മോഷ്ടിയ്ക്കപ്പെട്ടത്. ഏതാണ് 4.7 കോടി രൂപയുടെ സ്വത്തുവകകള്‍. കാലം ഏതാണെന്ന് കൂടി ഓര്‍ക്കണം.

ആരൊക്കെ അവര്‍?
നേതാജിയുടെ അടുത്ത അനുയായികളായിരുന്ന എസ്എ അയ്യരുടേയും മുംഗ രാമമൂര്‍ത്തിയുടേയും പേരുകളാണ് ഇത് സംബന്ധിച്ച് ഉയര്‍ന്നുവന്നത്. ഇന്ത്യാസ് ബിഗ്ഗസ്റ്റ് കവറപ്പ് അപ്പ് എന്ന പേരില്‍ അനുജ് ധര്‍ എഴുതിയ പുസ്തകത്തിലാണ് ഇക്കാര്യം പറയുന്നത്.

നെഹ്‌റു ചെയ്തതെന്ത്?
ഇവരില്‍ ആര്‍ക്കാണ് നെഹ്‌റുവിന്റെ വക ആദരം ലഭിച്ചത്? എന്ത് ആദരം ആണ് ലഭിച്ചത്? അതില്‍ ഒരാളെ ഇന്ത്യയുടെ പഞ്ചവത്സര പദ്ധതിയുടെ പബ്ലിസിറ്റി ഉപദേശകനായാണ് നെഹ്‌റു നിയമിച്ചത്.

എസ്എ അയ്യര്‍
എസ്എ അയ്യര്‍ക്കാണ് നെഹ്‌റു ഇന്ത്യയിന്‍ വലിയ സ്വീകരണം നല്‍കിയത്. ഇദ്ദേഹത്തെയാണ് പഞ്ചവത്സര പദ്ധതിയുടെ ഉപദേശകനായി നിയമിച്ചത്.

തെളിവുകള്‍ പലത്...
എസ്എ അയ്യര്‍ക്കും രാമമൂര്‍ത്തിയ്ക്കും എതിരെ ഈ വിഷയത്തില്‍ ഏറെ തെളിവുകള്‍ ഉണ്ടെന്നാണ് പറയപ്പെടുന്നത്. 1950 കളില്‍ ടോക്യോ മിഷന്‍ മേധാവി കെകെ ചെറ്റൂര്‍ കോമണ്‍വെല്‍ത്ത് റിലേഷന്‍ സെക്രട്ടറിയ്ക്ക് എഴുതിയ കത്തുകളാണ് ഉദാഹരണം.

എല്ലാം നെഹ്റു അറിഞ്ഞിരുന്നു
നേതാജിയുടെ സ്വത്ത് തട്ടിയെടുത്തത് സംബന്ധിച്ച റിപ്പോര്‍ട്ട് നെഹ്റു സര്‍ക്കാരിന് അന്ന് തന്നെ ലഭിച്ചിരുന്നത്രെ. എന്നിട്ടും എന്തിനാണ് നെഹ്റു ആരോപണ വിധേയനെ പഞ്ചവത്സര പദ്ധതിയുടെ ഉപദേശകനാക്കിയത്?












Click it and Unblock the Notifications