യുദ്ധ കുറ്റവാളികളുടെ പട്ടികയില്‍നിന്നും സുഭാഷ് ചന്ദ്രബോസിന്റെ പേര് നീക്കം ചെയ്തതായി ആരോപണം
കൊല്‍ക്കത്ത: യുദ്ധ കുറ്റവാളികളുടെ പട്ടികയില്‍ നിന്നും നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പേര് കേന്ദ്ര സര്‍ക്കാര്‍ നീക്കം ചെയ്തതായി ആരോപണം. ചൂഢാമണി നാഗേന്ദ്ര എന്ന യുവതിയാണ് ആരോപണവുമായി രംഗത്തെത്തിയത്. പേര് നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ എന്തു ചെയ്തുവെന്നായിരുന്നു ചൂഢാമണിയുടെ ചോദ്യം.
എന്നാല്‍, സുഭാഷ് ചന്ദ്രബോസ് യുദ്ധ കുറ്റവാളിയല്ലെന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്. രേഖകളിലൊന്നിലും നേതാജി കുറ്റവാളിയാണെന്നു പറയുന്നില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അതേസമയം, രേഖകള്‍ വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രാലയം ഇതുവരെ തയ്യാറായിട്ടുമില്ലെന്നാണ് ആരോപണം. നേതാജി യുദ്ധ കുറ്റവാളിയല്ലെന്ന് തെളിയിക്കേണ്ടത് സര്‍ക്കാരാണ്.

രേഖകള്‍ ഇപ്പോള്‍ തങ്ങളുടെ കയ്യില്‍ ഇല്ലെന്നു പറയുന്നത് വിശ്വസിക്കാന്‍ കഴിയില്ലെന്നും ചുഢാമണി വ്യക്തമാക്കുന്നു. യുദ്ധ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കുന്നതും സൂക്ഷിക്കുന്നതും ഐക്യരാഷ്ട്ര സംഘടനയുടെ വാര്‍ ക്രൈംസ് കമ്മീഷനാണ്. ആ രേഖകളിലൊന്നിലും നേതാജിയുടെ പേര് കണ്ടിട്ടില്ലെന്നാണ് ഗവേഷകന്‍ അനൂജ് ധര്‍ പറഞ്ഞത്.
സാഹസികനും ചിന്താശീലനുമായ സുഭാഷ് ചന്ദ്രബോസ് സൈനിക വിദ്യാലയത്തില്‍ നിന്ന് ഒരു പാഠംപോലും പഠിക്കാതെയാണ് ബര്‍മ്മാ സമരമുഖത്ത് മൗണ്ട് ബാറ്റന്റെയും സ്റ്റീല്‍ വില്ലിന്റെയും ബ്രിട്ടീഷ്, അമേരിക്കന്‍, ഫ്രഞ്ച് സംയുക്ത കമാന്റിനെ നേരിട്ടത്. ഒരു ധീര വിപ്ലവകാരിയായിട്ടാണ് സുഭാഷ് ചന്ദ്രബോസിനെ ജനങ്ങള്‍ ഓര്‍ക്കുന്നത്.












Click it and Unblock the Notifications