കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിമാനാപകടത്തിലല്ല, നേതാജി മരിച്ചത് സോവിയറ്റ് ജയിലില്‍ വെച്ച്?

  • By Gokul
Google Oneindia Malayalam News

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മരണവുമായി ബന്ധപ്പെട്ട് ഒട്ടേറെ ദുരൂഹതകള്‍ ചുരുളഴിയാതെ ഇപ്പോഴുമുണ്ട്. അദ്ദേഹത്തിന്റെ മരണം തായ്‌വാനില്‍വെച്ച് വിമാനാപകടത്തിലായിരുന്നെന്നാണ് സര്‍ക്കാര്‍ ഭാഷ്യമെങ്കിലും ഇന്നും തെളിയിക്കപ്പെടാത്ത സത്യമായി അത് അവശേഷിക്കുന്നു. എന്നാല്‍, നേതാജിയുടെ മരണം സോവിയറ്റ് യൂണിയനിലെ തടവറയില്‍ വെച്ചാണെന്ന് നയതന്ത്രജ്ഞനും മുന്‍ കോണ്‍ഗ്രസ് എംപിയുമായ സത്യനാരായണ്‍ സിന്‍ഹ വെളിപ്പെടുത്തിയതായി രേഖകള്‍ പറയുന്നു.

69 വര്‍ഷങ്ങള്‍ക്ക് മുമ്പ് 1945 ഓഗസ്റ്റ് 18ന് തായ് വാനില്‍ വെച്ച് വിമാനാപകടത്തില്‍ നേതാജി കൊല്ലപ്പെട്ടുവെന്നും ജപ്പാനിലെ റെങ്കോജി ക്ഷേത്രത്തില്‍ അദ്ദേഹത്തിന്റെ ചിതാഭസ്മമുണ്ടെന്നുമാണ് സര്‍ക്കാര്‍ ഒദ്യോഗികമായി പുറത്തുവിട്ടിരുന്നത്. എന്നാല്‍, ഇതേക്കുറിച്ച് അന്വേഷിച്ച 1970ലെ ഖോസാല കമ്മീഷന് മുന്‍പാകെ സത്യനാരായണ്‍ സിന്‍ഹ നല്‍കിയ മൊഴിയില്‍ നേതാജി മരിച്ചത് സോവിയറ്റ് യൂണിയനിലെ തടവറയിലാണെന്ന് വ്യക്തമായി പറയുന്നുണ്ട്.

subhash-chandra-bose

ലോകത്തെ ഏറ്റവും തണുപ്പേറിയ തടവറയായ സൈബീരിയയിലെ യാകുത്സുക് ജയിലില്‍ വെച്ച് നേതാജിയെ കണ്ടുവെന്ന് സോവിയറ്റ് രഹസ്യ പൊലീസായ എന്‍കെവിഡിയിലെ ഏജന്റായിരുന്ന കോസ്ലോവ് സത്യനാരായണ്‍ സിന്‍ഹയോട് വെളിപ്പെടുത്തിയിരുന്നു. സ്റ്റാലിന്റെ ഭരണകാലത്ത് ഈ ജയിലില്‍ ഏറെക്കാലം കഴിഞ്ഞിരുന്നയാളാണ് കോസ്ലോവ്.

സ്റ്റാന്‍ലിന്‍ തടവിലാക്കപ്പെട്ട ഏതാണ്ട് അഞ്ചുലക്ഷത്തോളം തടവുകാര്‍ അതിശൈത്യംമൂലം ഈ തടവറയില്‍ മരണപ്പെട്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. സൈബീരിയയില്‍ ലെന നദിക്ക് സമീപമാണ് യകുത്സുക് ജയില്‍ സ്ഥിതി ചെയ്യുന്നത്. തണിത്തുറഞ്ഞൊഴുകന്ന നദിക്കരയിലെ ജയിലുകളില്‍ തണുപ്പില്‍ നിന്നും രക്ഷനേടാനായി തടവുകാര്‍ക്ക് യാതൊരു സൗകര്യവും ഏര്‍പ്പെടുത്തിയിരുന്നില്ല. ഇവിടെ തടവിലുണ്ടായിരുന്ന നേതാജിയും പ്രതികൂല കാലവസ്ഥയെ അതിജീവിക്കാതെ മരണത്തിന് കീഴടങ്ങുകയായിരുന്നെന്നാണ് സത്യനാരായണന്‍ സിന്‍ഹ പറയുന്നത്.

English summary
Netaji Subhash chandra bose death in soviet union jail
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X