കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നേതാജി വിമാനപകടത്തിൽ കൊല്ലപ്പെട്ടെന്ന് കേന്ദ്രം!!!അംഗീകരിക്കാനാവില്ലെന്നു ബിജെപി നേതാവ്

വിവരവാകാശത്തിനു മറുപടിയായാണ് കേന്ദ്രം സുഭാഷ് ചന്ദ്രബോസ് കൊല്ലപ്പെട്ടുവെന്നു അറിയിച്ചത്.

  • By Ankitha
Google Oneindia Malayalam News

ദില്ലി: നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനപകടത്തിൽ മരിച്ചെന്ന് കേന്ദ്ര സർക്കാർ. വിവരാവകശ നിയമപ്രകാരം ചോദിച്ച ചോദ്യത്തിനാണ് കേന്ദ്ര ആഭ്രന്തര മന്ത്രാലയം മറുപടി നൽകിയത്.1945 ആഗസ്റ്റ് 8 നു നടന്ന വിമാനപകടത്തിലാണ് നേതാജി മരിച്ചത്. ഷനവാസ് കമ്മിറ്റി, ജസ്റ്റീസ് ഖേസ് കമ്മീഷൻ, ജസ്റ്റീസ് മുഖർജി കമ്മീഷൻ എന്നിവരുടെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു കേന്ദ്ര സർക്കാരിന്റെ സ്ഥിരീകരണം.

സായ് സെൻ എന്നയാൾ നൽകി വിവരാവകശത്തിൽ നേതാജി വേഷം മാറി ജീവിച്ചിരുന്നുവെന്നു ഉന്നയിച്ചിരുന്നു. യുപിയിൽ 1985 വരെ ഗുംനാമിബാബ (ഭഗവാൻജി) എന്നയാളെ കുറിച്ചു എന്തെങ്കിലും വിവരം ലഭ്യമാണോ എന്നും ചോദിച്ചിരുന്നു. എന്നാൽ മുഖർജി കമ്മിഷന്റെ റിപ്പോർട്ടിന്റെ 114മുതൽ 122 വരെയുള്ള പേജിൽ ഗുംനാമിബാബയെ കുറിച്ചു പരാമർശിച്ചിരുന്നു. എന്നാൽ അത് സുഭാഷ് ചന്ദ്രബോസല്ലെന്നും അഭ്യമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.

subhash chandra bose

എന്നാൽ കേന്ദ്രത്തിന്റെ വിവരവകാശ മറുപടിയിൽ അതൃപ്തി രേഖപ്പെടുത്തി നേതാജിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴും നേതാജിയെ കണാതയതിൽ ദുരൂഹത തുടരുന്നു. ഈ സഹചര്യത്തിൽ അദ്ദേഹം മരിച്ചുവെന്നും എങ്ങനെ പറയാൻ സാധിക്കും. ഇതിലൂടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവാദിത്വമില്ലായ്മയാണ് കാണുന്നതെന്നം ബിജെപി നേതാവും നേതാജിയുടെ അനന്തരവനുമായ ചന്ദ്രകുമാർ ബോസ് പറയുന്നു.സത്യസന്ധമായ റിപ്പോർട്ടാണ് തങ്ങൾക്ക് ആവശ്യമെന്നും കൃത്യമായി വിവരങ്ങൾ നൽകുന്ന റിപ്പോർട്ട് സെറ്റിൽ നൽകാനും ചന്ദ്രകുമാർ ബോസ് ആവശ്യപ്പെട്ടിട്ടുണ്ട്.

English summary
subhash chandra bos dead in plane clash, modi governmennt rti, modi government,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X