കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സത്യംമറയ്ക്കുന്ന നേതാക്കള്‍ മത്സരിയ്ക്കണ്ട; കോടതി

  • By Meera Balan
Google Oneindia Malayalam News

Supreme Court
ദില്ലി:തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ യഥാര്‍ത്ഥവിവരങ്ങള്‍ മറച്ച് വയ്ക്കുകയോ തെറ്റായ വിവരങ്ങള്‍ നല്‍കുകയോ ചെയ്യുന്ന സ്ഥാനാര്‍ത്ഥികളെ മത്സരിയ്ക്കാന്‍ അനുവദിയ്ക്കില്ലെന്ന് സുപ്രീം കോടതി വിധി. സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച പുറപ്പെടുവിച്ച റൂളിംഗിലാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. സ്വത്ത് വിവരം സംബന്ധിച്ച വിവരങ്ങള്‍, ക്രിമനില്‍ പശ്ചാത്തലം എന്നിവയെ കുറിച്ച് സത്യസന്ധമായ വിവരം നല്‍കാത്ത മത്സരാര്‍ഥികളാണ് പുറത്താക്കപ്പെടുന്നത്.ഇന്ത്യയിലെ തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു വിധി

തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ സ്ഥാനാര്‍ത്ഥികള്‍ നല്‍കുന്ന വിവരങ്ങള്‍ സത്യമാണോ എന്നറിയാനുള്ള മൗലിക അവകാശം രാജ്യത്തെ വോട്ടര്‍മാര്‍ക്കുണ്ടെന്നും സുപ്രീം കോടതി പറഞ്ഞു. റിസര്‍ജന്‍സ് ഇന്ത്യ എന്ന എന്‍ജിഒ നല്‍കിയ കേസിലാണ് സുപ്രീം കോടതി ഇത്തരത്തില്‍ വിധി പുറപ്പെടുവിച്ചിരിയ്ക്കുന്നത്.

സത്യവാങ്മൂലത്തില്‍ പൂരിപ്പിയ്‌ക്കേണ്ട ഒരു കോളവും വെറുതേ ഇടാന്‍ പാടില്ലെന്നും കോടതി. അത്തരം കോളങ്ങളില്‍ ഒന്നുകില്‍ നോട്ട് ആപ്ളിക്കബിള്‍, നോട്ട് നോണ്‍ എന്നിങ്ങനെ എഴുതണമെന്നും പൂരിപ്പിയ്ക്കാതെ ഒഴിവാക്കരുതെന്നും കോടതി. നിലവില്‍ ഇലക്ഷന്‍ പാനലിന് വ്യാജ സത്യവാങ്മൂലത്തില്‍ നടപടിയെടുക്കാന്‍ കഴിയാത്ത അവസ്ഥയാണ്.

കാരണം സങ്കീര്‍ണമായ കോളങ്ങള്‍ മത്സരാര്‍ത്ഥികള്‍ ഒഴിവാക്കുന്നത് പതിവാണ്. വ്യാജസത്യവാങ്മുലം സമര്‍പ്പിയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതി മുന്‍പ് പുറപ്പെടുവിച്ച് രണ്ട് റൂളിംഗുകളെ രാഷ്ട്രീയപാര്‍ട്ടികള്‍ അംഗീകരിച്ചിരുന്നില്ല.

English summary
A candidate who hides facts or gives false information on his poll affidavit - including on his wealth or criminal past - cannot contest, the Supreme Court today ruled, taking a big step towards transparency in elections.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X