കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അസംബ്ലിയില്‍ എംഎല്‍എമാര്‍ തുണിയുരിഞ്ഞു

Google Oneindia Malayalam News

ദില്ലി: കാര്യം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ്. എന്നാല്‍ ജനാധിപത്യത്തിന്റെ ശ്രീകോവിലുകളായ പാര്‍ലമെന്റും വിധാന്‍സഭകളും പെരുമാറുന്നത് കണ്ടാല്‍ ഇവരെയൊക്കെ ജയിപ്പിച്ചുവിട്ട ജനങ്ങള്‍ക്ക് നാണം തോന്നിപ്പോകും. പാര്‍ലമെന്റും കാശ്മീര്‍, ഉത്തര്‍ പ്രദേശ് നിയമസഭകളുമാണ് നാണംകെട്ട പെരുമാറ്റത്തിന് വേദിയായത്.

ലോക്‌സഭയില്‍ തെലുങ്കാന വിഷയം ചര്‍ച്ച ചെയ്യവേ പെപ്പര്‍ സ്‌പ്രേ പ്രയോഗവും തമ്മില്‍ തല്ലും ഉണ്ടായത് വന്‍ വാര്‍ത്തയായിരുന്നു. അതിന് പുറമേ അതേ വിഷയത്തില്‍ രാജ്യസഭയിലും സംഘര്‍ഷമുണ്ടായി. തെലുങ്ക് ദേശം പാര്‍ട്ടി എം പിയായ സി എം രമേശാണ് സെക്രട്ടറി ജനറലിന്റെ കയ്യില്‍ നിന്നും ലോക്‌സഭ തിരുമാനങ്ങളടങ്ങിയ പേപ്പര്‍ പിടിച്ചുവാങ്ങി മൈക്കെടുത്ത് മേശയില്‍ അടിച്ചുപൊട്ടിച്ചത്.

up-assembly-topless

ലഖ്‌നൊവില്‍ അഖിലേഷ് യാദവ് സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നയങ്ങളില്‍ രണ്ട് ആര്‍ എല്‍ ഡി എം എല്‍ മാര്‍ പ്രതിഷേധിച്ചത് തുണിയഴിച്ചാണ്. തങ്ങളുടെ കുര്‍ത്തകള്‍ അഴിച്ചുമാറ്റി അര്‍ദ്ധ നഗ്നരായിട്ടായിരുന്നു എം എല്‍ എമാരായ വീര്‍ പാലിന്റെയും സുദേശ് ശര്‍മയുടെയും പ്രകടനം. ബി എസ് പി എം എല്‍ എമാരും വെറുതെയിരുന്നില്ല, ബഞ്ചിന് മുകളില്‍ കയറിനിന്ന് മുദ്രാവാക്യം വിളിച്ചാണ് അവര്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്.

ഇതിലും അല്‍പം കൂടി കടന്ന കയ്യാണ് കാശ്മീരിലെ പി ഡി പി എം എല്‍ എയായ സയിദ് ബാഷര്‍ ചെയ്തത്. അസംബ്ലി സെക്യൂരിറ്റി ജീവനക്കാരനെ മൂന്ന തവണ കൈവീശി അടിച്ചായിരുന്നു എം എല്‍ എയുടെ രോഷപ്രകടനം. സ്പീക്കറുടെ ഉത്തരവ് അനുസരിച്ച് എം എല്‍ എയെ പിടിച്ചുമാറ്റാനുള്ള ശ്രമത്തിലായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്‍. പീഡനക്കേസില്‍ പെട്ട മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് പി ഡി പി എം എല്‍ എയായ സയിദ് ബാഷര്‍ ബഹളം വെച്ചത്.

English summary
Netas now strip for democracy. MPs and MLAs fight in Rajya sabha and Kashmir, UP assemblies.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X