'കഴുത്തില്‍ പ്ലേറ്റും തൂക്കിയാണോ കല്യാണത്തിനെത്തിയത്', യുവതിക്ക് പരിഹാസം, വൈറല്‍ വീഡിയോ

ഇന്ത്യയില്‍ ഇനി വിവാഹത്തിന്റെ സീസണ്‍ ആരംഭിച്ചിരിക്കുകയാണ്. വിവാഹം എന്ന് പറയുമ്പോള്‍ ഇന്നത്തെ കാലത്ത് അടിച്ചുപൊളിയുടെയും ആഡംബരത്തിലേക്കും കടന്നിരിക്കുകയാണ്. കല്യാണ മേളവും പട്ടക്കം പൊട്ടിക്കലും പാട്ട് മേളവുമൊക്കെയായി കല്യാണം ഇന്ന് എല്ലാവരും ആഘോഷിക്കുകയാണ്. എന്നാല്‍ ഇന്നത്തെ കാലത്ത് വിവാഹം അലങ്കാരത്തിലും ഭക്ഷണത്തിലും മാത്രം ഒതുങ്ങുന്നില്ല. ഇന്നത്തെ കാലത്ത് വിവാഹത്തിന് കാട്ടിക്കൂട്ടുന്ന പല കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്.
അങ്ങനെ ഒരു സംഭവമാണ് സോഷ്യല്‍ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ഒരു വധു തന്റെ ദേഹത്ത് മുഴുവന്‍ സ്വര്‍ണം ധരിച്ചുകൊണ്ട് വീഡിയോയ്ക്ക് പോസ് ചെയ്യുകയാണ്. ഒരു ലെഹങ്ക ധരിച്ചാണ് യുവതി സ്വര്‍ണത്തില്‍ കുളിച്ചൊരുങ്ങി നില്‍ക്കുന്നത്. ഈ വീഡിയോ കണ്ടാല്‍ ആരായാലും ഒന്ന് ഞെട്ടിപ്പോകും. കാരണം, അത്രയും വലുപ്പത്തിലുള്ള സ്വര്‍ണ നെക്ലൈസാണ് യുവതി അണിഞ്ഞിരിക്കുന്നത്.
ആര്യന്‍ ലവ് ഗഗന്‍ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വീഡിയോ പ്രത്യക്ഷപ്പെട്ടത്. യുവതിയുടെ കഴുത്തിലെ മാല കണ്ട് പലരും പരിഹസിക്കുകയും ചെയ്യുന്നുണ്ട്. പരിഹാസ രൂപേണയുള്ള ഒരുപാട് കമന്റുകളാണ് വീഡിയോയുടെ താഴെ പ്രത്യക്ഷപ്പെടുന്നത്. വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലാണ്.
എന്നാല്‍ പരിഹസിക്കുന്നവര്‍ക്ക് ഒരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ചുട്ടമറുപടിയും നല്‍കുന്നുണ്ട്. ഒരു കുട്ടിയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസമാണത്. ആ ദിവസത്തില്‍ തന്നെ എന്തിനാണ് ഇങ്ങനെ പരിഹസിക്കുന്നതെന്നാണ് ഒരു വിഭാഗം ചോദിക്കുന്നത്. പലരും വീഡിയോയ്ക്ക് താഴെ തങ്ങള്‍ ഈ ചിത്രം കണ്ട് ചിരി നിര്‍ത്താന്‍ ആകുന്നില്ലെന്നാണ് കമന്റ് ചെയ്യുന്നത്. ഇത് എന്താണ് കഴുത്തില്‍ പ്ലേറ്റും തൂക്കിയാണോ വിവാഹത്തിന് എത്തിയതെന്നാണ് മറ്റൊരാള്‍ പങ്കുവച്ച പരിഹാസ കമന്റ്.












Click it and Unblock the Notifications