മോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹ
ദില്ലി: താന്‍ പാര്‍ട്ടി വിടുന്നതിന് മുമ്പ് ബിജെപിയിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് ശത്രുഘ്നന്‍ സിന്‍ഹ. 20 വര്‍ഷത്തെ പാര്‍ട്ടി സഹവാസത്തിന് ശേഷം പിരിയുക എന്നത് കഠിനമായിരുന്നു. പുതിയൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിന് മുമ്പ് എല്‍കെ അദ്വാനിയെ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ആ സമയം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി വിടേണ്ടെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു.

അദ്വാനിയെ എന്നോട് അത് നന്നായെന്നാണ് പറഞ്ഞത്. എനിക്കറിയാം കൃത്യമായ പാതയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അദ്വാനിയുടെ അനുഗ്രഹവും എനിക്കുണ്ട്. അദ്വാനിയുടെ ബിജെപിയും മോദിയുടെ ബിജെപിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒന്നില്‍ ജനാധിപത്യമാണ് ഉള്ളത്. രണ്ടാമത്തേത് ഏകാധിപത്യമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാന്‍ അവര്‍ക്കറിയില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.
്അദ്വാനിക്കും വാജ്പേയിക്കുമൊക്കെ ഉണ്ടായിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ഒരിക്കലും ഞാന്‍ മുട്ടുമടക്കില്ല. അദ്വാനിയെ പോലെ അതിന് താല്പര്യവുമില്ല. അവര്‍ ഇരിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഇത്രയും കാലം തുടര്‍ന്നതെന്നും ശത്രുഘ്നന്‍ സിന്‍ഹ പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ദേശീയവാദികളാണെന്നും, അത് ബിജെപി നല്‍കേണ്ട കാര്യമല്ലെന്നും സിന്‍ഹ പറഞ്ഞു.
വെറും പൊള്ളയായ ചോദ്യമാണ് മോദി ഉന്നയിക്കുന്നത്. ഒളിച്ചിരുന്ന് വെടിവെച്ച് ഓടിയൊളിക്കുന്ന രീതിയാണിത്. നമ്മള് തൊഴിലിനെ കുറിച്ച് ചോദിക്കുമ്പോള്‍ മോദി പുല്‍വാമയെ കുറിച്ച് സംസാരിക്കും. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെ കുറിച്ച് മോദിയെന്ത് കൊണ്ട് സംസാരിക്കുന്നില്ല. എന്റെ ബാഗുമെടുത്ത് പുറത്ത് പോകാനായിരുന്നു മോദി കല്‍പ്പിച്ചത്. മെയ് 23ന് ശേഷം മോദിയോട് ഇക്കാര്യം ഞാന്‍ പറയുമെന്നും ശത്രുഘ്ന് സിന്‍ഹ പറഞ്ഞു.
-
"സ്ഥലവും തീയതിയും ഞാൻ പറയും!" ശിവൻകുട്ടിയുടെ വെല്ലുവിളി ഏറ്റെടുത്ത് രാജീവ് ചന്ദ്രശേഖർ -
പ്രചാരണ ചൂടേറി; തൃശൂരിൽ മോദിയുടെ മെഗാ റോഡ് ഷോ, മലപ്പുറം ഇളക്കിമറിക്കാൻ പിണറായി! -
ഉരുൾപ്പോരും ഉശിരൻ പോരുമായി വയനാട് -
'കേരളത്തിൽ ബിജെപി അധികാരത്തിൽ വരും; എൽഡിഎഫും യുഡിഎഫും ഞങ്ങളെ ഭയക്കുന്നു'; മോദി -
പോസ്റ്റൽ വോട്ടിങ്ങിൽ മാറ്റം, ചെയ്യേണ്ടത് ഇങ്ങനെ -
100 വയസ്സ് കഴിഞ്ഞ 1,555 വോട്ടര്‍മാര്‍; വീട്ടിലിരുന്നും വോട്ട് ചെയ്യാം -
ആർക്കും തെരഞ്ഞെടുപ്പ് നിരീക്ഷകനാകാം, 100 മിനിറ്റിനുള്ളിൽ നടപടി ഉറപ്പാക്കി ‘സി-വിജിൽ’ -
എൽഡിഎഫ് സ്ഥാനാർത്ഥിക്കായി പിആർഡി കുറിപ്പ്; ഇൻഫർമേഷൻ ഓഫീസർക്ക് സസ്പെൻഷൻ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന്












Click it and Unblock the Notifications