കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിക്ക് മുന്നില്‍ മുട്ടുമടക്കില്ല, അദ്വാനിയുടെ അനുഗ്രഹം തനിക്കുണ്ടെന്ന് ശത്രുഘ്നന്‍ സിന്‍ഹ

Google Oneindia Malayalam News

ദില്ലി: താന്‍ പാര്‍ട്ടി വിടുന്നതിന് മുമ്പ് ബിജെപിയിലെ പ്രമുഖ നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നുവെന്ന് ശത്രുഘ്‌നന്‍ സിന്‍ഹ. 20 വര്‍ഷത്തെ പാര്‍ട്ടി സഹവാസത്തിന് ശേഷം പിരിയുക എന്നത് കഠിനമായിരുന്നു. പുതിയൊരു പാര്‍ട്ടിയിലേക്ക് പോകുന്നതിന് മുമ്പ് എല്‍കെ അദ്വാനിയെ ഞാന്‍ കണ്ടിരുന്നു. അദ്ദേഹം എന്നെ അനുഗ്രഹിച്ചു. ആ സമയം അദ്ദേഹത്തിന്റെ കണ്ണ് നിറഞ്ഞിരുന്നു. എന്നാല്‍ പാര്‍ട്ടി വിടേണ്ടെന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിരുന്നില്ലെന്ന് സിന്‍ഹ പറഞ്ഞു.

1

അദ്വാനിയെ എന്നോട് അത് നന്നായെന്നാണ് പറഞ്ഞത്. എനിക്കറിയാം കൃത്യമായ പാതയിലൂടെയാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അദ്വാനിയുടെ അനുഗ്രഹവും എനിക്കുണ്ട്. അദ്വാനിയുടെ ബിജെപിയും മോദിയുടെ ബിജെപിയും തമ്മില്‍ ഒരുപാട് വ്യത്യാസമുണ്ട്. ഒന്നില്‍ ജനാധിപത്യമാണ് ഉള്ളത്. രണ്ടാമത്തേത് ഏകാധിപത്യമാണ്. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെ പരിഗണിക്കാന്‍ അവര്‍ക്കറിയില്ലെന്നും സിന്‍ഹ കുറ്റപ്പെടുത്തി.

്അദ്വാനിക്കും വാജ്‌പേയിക്കുമൊക്കെ ഉണ്ടായിരുന്ന കാര്യം എല്ലാവര്‍ക്കുമറിയാം. മോദിക്കും അമിത് ഷായ്ക്കും മുന്നില്‍ ഒരിക്കലും ഞാന്‍ മുട്ടുമടക്കില്ല. അദ്വാനിയെ പോലെ അതിന് താല്‍പര്യവുമില്ല. അവര്‍ ഇരിക്കാന്‍ പറഞ്ഞത് കൊണ്ടാണ് ഇത്രയും കാലം തുടര്‍ന്നതെന്നും ശത്രുഘ്‌നന്‍ സിന്‍ഹ പറഞ്ഞു. എല്ലാ ഇന്ത്യക്കാരും ദേശീയവാദികളാണെന്നും, അത് ബിജെപി നല്‍കേണ്ട കാര്യമല്ലെന്നും സിന്‍ഹ പറഞ്ഞു.

വെറും പൊള്ളയായ ചോദ്യമാണ് മോദി ഉന്നയിക്കുന്നത്. ഒളിച്ചിരുന്ന് വെടിവെച്ച് ഓടിയൊളിക്കുന്ന രീതിയാണിത്. നമ്മള്‍ തൊഴിലിനെ കുറിച്ച് ചോദിക്കുമ്പോള്‍ മോദി പുല്‍വാമയെ കുറിച്ച് സംസാരിക്കും. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങളെ കുറിച്ച് മോദിയെന്ത് കൊണ്ട് സംസാരിക്കുന്നില്ല. എന്റെ ബാഗുമെടുത്ത് പുറത്ത് പോകാനായിരുന്നു മോദി കല്‍പ്പിച്ചത്. മെയ് 23ന് ശേഷം മോദിയോട് ഇക്കാര്യം ഞാന്‍ പറയുമെന്നും ശത്രുഘ്ന്‍ സിന്‍ഹ പറഞ്ഞു.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

ബംഗാള്‍ ബിജെപി പിടിക്കുമോ? മുന്‍തൂക്കം ബിജെപിക്ക്, മമതയുടെ നീക്കങ്ങളെ മോദി പൊളിച്ചത് ഇങ്ങനെബംഗാള്‍ ബിജെപി പിടിക്കുമോ? മുന്‍തൂക്കം ബിജെപിക്ക്, മമതയുടെ നീക്കങ്ങളെ മോദി പൊളിച്ചത് ഇങ്ങനെ

English summary
never bow down to modi says shatrughan sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X