കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ കേന്ദ്രഭരണ പ്രദേശമാകുന്നത് വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ല, പ്രഖ്യാപിച്ച് ഒമര്‍ അബ്ദുള്ള

Google Oneindia Malayalam News

ശ്രീനഗര്‍: മോദി സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി മുന്‍ കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള. ജമ്മു കശ്മീരിനെ വീണ്ടും കേന്ദ്ര ഭരണ പ്രദേശമാക്കുന്നത് വരെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് ഒമര്‍ അബ്ദുള്ള പറഞ്ഞു. കശ്മീര്‍ രാഷ്ട്രീയത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന പ്രഖ്യാപനം കൂടിയാണിത്. കശ്മീരിന്റെ പ്രത്യേകാധികാരമായ ആര്‍ട്ടിക്കിള്‍ 370ല്‍ മോദി സര്‍ക്കാര്‍ വെള്ളം ചേര്‍ത്തെന്ന് ഒമര്‍ കുറ്റപ്പെടുത്തി. ഇന്ത്യയിലെ ഏറ്റവും ശക്തമായ നിയമസഭയിലെ അംഗമെന്ന നിലയില്‍, കഴിഞ്ഞ ആറ് വര്‍ഷം നിയമസഭാ കക്ഷി നേതാവെന്ന നിലയില്‍, എനിക്ക് ഇനി സഭയില്‍ അംഗമായിരിക്കാന്‍ സാധിക്കില്ല. കാരണം ആ സഭയുടെ അധികാരം നമ്മുടേതിന് സമാനമായി കവര്‍ന്നെടുത്തിരിക്കുകയാണെന്നും ഒമര്‍ കുറ്റപ്പെടുത്തി.

Recommended Video

cmsvideo
Omar Abdullah says he will not contest elections till Jammu and Kashmir remains a UT
1

ബിജെപി ആര്‍ട്ടിക്കിള്‍ 370 എടുത്ത് കളയാന്‍ ശ്രമിക്കുന്നത് ഒരിക്കലും അദ്ഭുതമുള്ള കാര്യമല്ല. പക്ഷേ അതിലേറെ എന്നെ ഞെട്ടിച്ചത്, സംസ്ഥാനത്തെ രണ്ടായി വിഭജിച്ച് രണ്ട് കേന്ദ്ര ഭരണപ്രദേശമാക്കി മാറ്റാനുള്ള തീരുമാനത്തെയാണ്. സംസ്ഥാനത്തെ തന്നെ അപമാനിക്കുന്നതാണ് ഈ നീക്കം. എന്തുകൊണ്ടാണ് ഇത്തരമൊരു നീക്കമെന്ന് ഇപ്പോഴും മനസ്സിലാക്കാന്‍ സാധിച്ചിട്ടില്ലെന്ന് ഒമര്‍ പറഞ്ഞു. ജനങ്ങളെ ദ്രോഹിക്കാനാണ് ഇത്തരമൊരു തീരുമാനമെന്ന് കൃത്യമായി മനസ്സിലായെന്ന് അദ്ദേഹം വ്യക്തമാക്കി.

ലഡാക്ക് മേഖലയിലെ ബുദ്ധിസ്റ്റ് ജനതയ്ക്ക് പ്രത്യേക കേന്ദ്ര ഭരണപ്രദേശമെന്ന ആവശ്യം ഉന്നയിക്കാന്‍ സാധിച്ചിട്ടുണ്ട്. അതായിരിക്കാം കേന്ദ്രം പരിഗണിച്ചത്. എന്നാല്‍ പ്രത്യേക സംസ്ഥാനമെന്ന ജമ്മുവിലെ ജനങ്ങളുടെ ആവശ്യം അതിലേറെ പഴക്കമുള്ളതാണെന്ന് കേന്ദ്രം മറക്കരുതെന്നും ഒമര്‍ പറഞ്ഞു. മതത്തിന്റെ പേരിലാണ് ഈ തീരുമാനമെങ്കില്‍, ലേയും കാര്‍ഗിലും അവര്‍ ഒഴിവാക്കി. ഇത് രണ്ടും മുസ്ലീം ഭൂരിപക്ഷ പ്രദേശമാണ്. ഇവിടെയുള്ള ജനങ്ങള്‍ പൂര്‍ണമായും ജമ്മു കശ്മീരിനെ വിഭജിക്കുന്നതിനോട് എതിര്‍പ്പുള്ളവരാണെന്നും ഒമര്‍ പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തര അമിത് ഷായും കേന്ദ്ര ഭരണ പ്രദേശമെന്നത് താല്‍ക്കാലിക സാഹചര്യം മാത്രമാണെന്ന് പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ എല്ലാ അധികാരങ്ങളും വൈകാതെ തന്നെ പുനസ്ഥാപിക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കൃത്യമായ ദിവസം ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടില്ല. ഉചിതമായ സമയത്ത് പ്രഖ്യാപനമുണ്ടാവുമെന്നാണ് സര്‍ക്കാര്‍ വാദം. കശ്മീരിന് നല്‍കിയിരുന്ന പ്രത്യേകാധികാരം ഒരിക്കലും ആരുടെയും ഔദാര്യമായിരുന്നില്ലെന്ന് ഒമര്‍ പറഞ്ഞു.. പ്രത്യേകം മമത കശ്മീരിനായി നല്‍കിയെന്നും പറയാനാവില്ല. ഇന്ത്യയില്‍ ചേരുന്നതിന് കശ്മീരിന് ലഭിച്ച അധികാരമാണത്. ഇത് ഒരു സമയം കഴിഞ്ഞാല്‍ മാറ്റാമെന്ന് എവിടെയും പറയുന്നില്ല. എത്ര കാലം കശ്മീര്‍ ഇന്ത്യയില്‍ തുടരുന്നുവോ അത്രയും കാലം ഈ അധികാരം ഉണ്ടായിരിക്കും എന്നതാണ് സത്യമെന്ന് ഒമര്‍ പറഞ്ഞു.

English summary
never contest election till jammu and kashmir remains a union territory says omar abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X