കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബാപ്പുവിനെ അപമാനിച്ച പ്രഗ്യക്ക് മാപ്പില്ല, രാജ്യസ്‌നേഹി പരാമര്‍ശത്തില്‍ നിലപാട് കടുപ്പിച്ച് മോദി!!

Google Oneindia Malayalam News

Recommended Video

cmsvideo
ബാപ്പുവിനെ അപമാനിച്ച പ്രഗ്യക്ക് മാപ്പില്ല

ദില്ലി: പ്രഗ്യാ സിംഗിനെതിരെ നിലപാട് കടുപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നാഥുറാം ഗോഡ്‌സെയെ ദേശ്‌സ്‌നേഹിയാക്കിയ പ്രഗ്യക്ക് മാപ്പില്ലെന്ന് മോദി പറഞ്ഞു. ഞാനൊരിക്കലും അവര്‍ക്ക് മാപ്പ് നല്‍കില്ല. അവര്‍ ബാപ്പുവിനെ അപമാനിച്ചിരിക്കുകയാണെന്നും മോദി പറഞ്ഞു. ഗോഡ്‌സെ ദേശഭക്തനാണെന്നും എക്കാലവും അദ്ദേഹം അങ്ങനെ തന്നെയായിരിക്കുമെന്നുമാണ് പ്രഗ്യാ സിംഗ് പറഞ്ഞത്.

1

ഗാന്ധിക്കെതിരെയുള്ള പരാമര്‍ശനം പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ലെന്ന് മോദി പറഞ്ഞു. അത്തരം കാര്യങ്ങള്‍ ആരെങ്കിലും പറയുന്നതിന് മുമ്പ് 100 തവണ ആലോചിക്കണം. ഇത് വളരെ വ്യത്യസ്തമായ വിഷയമാണ്. അവര്‍ മാപ്പുപറഞ്ഞതും മറ്റൊരു കാര്യമാണ്. എന്നാല്‍ എന്റെ ഹൃദയത്തിന്റെ ഉള്ളില്‍ നിന്ന് അവരോട് ക്ഷമിക്കാന്‍ സാധിക്കില്ലെന്നും മോദി പറഞ്ഞു.

പ്രഗ്യാ സിംഗിന്റെ സ്ഥാനാര്‍ത്ഥിത്വം നേരത്തെ വിവാദത്തില്‍പ്പെട്ടിരുന്നു. മാലേഗാവ് സ്‌ഫോടന കേസിലെ പ്രതിയായ പ്രഗ്യയെ മത്സരിപ്പിച്ചതിലായിരുന്നു ഈ വിമര്‍ശനം. ഇതിന് ശേഷം മുംബൈ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ഹേമന്ദ് കര്‍ക്കറെയെ താന്‍ ശപിച്ച് കൊന്നതാണെന്ന പ്രഗ്യയുടെ പരാമര്‍ശങ്ങള്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഗോഡ്‌സെയെ രാജ്യസ്‌നേഹിയാക്കിയ പ്രസ്താവന പ്രഗ്യ നടത്തിയത്.

അതേസമയം ഈ വിഷയത്തില്‍ അവര്‍ മാപ്പുപറഞ്ഞിരുന്നു. പാര്‍ട്ടി പ്രഗ്യയുടെ പ്രസ്താവനയില്‍ അന്വേഷണം നടത്തുന്നുണ്ട്. അച്ചടക്ക സമിതിക്ക് മുന്നില്‍ അവര്‍ ഹാജരാകേണ്ടി വരും. പ്രസ്താവനയെ ന്യായീകരിച്ച കേന്ദ്ര മന്ത്രിമാരായ അനന്ത് കുമാര്‍ ഹെഗ്‌ഡെ, നളിന്‍ കുമാര്‍ കട്ടീല്‍ എന്നിവരോടും വിശദീകരണം നല്‍കാന്‍ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടുണ്ട്. അമിത് ഷാ ഈ പ്രസ്താവനകളെ തള്ളിയിട്ടുണ്ട്. പാര്‍ട്ടിക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!രാഹുല്‍ ഗാന്ധിക്ക് പ്രധാന പദവി, പിന്തുണ പ്രഖ്യാപിച്ച് തേജസ്വി, പ്രതിപക്ഷത്തെ സോണിയ അണിനിരത്തും!!

English summary
never forgive her pm modi against pragya singh thakur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X