കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എന്റെ ശവത്തില്‍ ചവിട്ടിയേ നിങ്ങള്‍ക്ക് പൗരത്വ നിയമം നടപ്പാക്കാനാവൂ, വെല്ലുവിളിച്ച് മമത!!

Google Oneindia Malayalam News

കൊല്‍ക്കത്ത: പൗരത്വ നിയമത്തില്‍ ബിജെപിയെ വെല്ലുവിളിച്ച് മമതാ ബാനര്‍ജി. ബംഗാളില്‍ ഈ ബില്‍ ബിജെപി നടപ്പാക്കണമെങ്കില്‍ തന്റെ ശവത്തില്‍ ചവിട്ടി മാത്രമേ അത് നടക്കാന്‍ പോകുന്നുള്ളൂവെന്ന് മമത പറഞ്ഞു. എന്ത് വന്നാലും പൗരത്വ ബില്‍ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത വ്യക്തമാക്കി. അതേസമയം അക്രമം തുടര്‍ന്നാല്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമെന്ന ബിജെപിയുടെ വെല്ലുവിളിക്കും മമത മറുപടി നല്‍കി.

1

നിങ്ങള്‍ക്ക് എന്റെ സര്‍ക്കാരിനെ പിരിച്ചുവിടാം. പക്ഷേ എന്‍ആര്‍സിയോ പൗരത്വ നിയമമോ ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മമത പറഞ്ഞു. അതേസമയം കൊല്‍ക്കത്തയുടെ നഗരമധ്യത്തില്‍ വമ്പന്‍ പ്രതിഷേധമാണ് ബംഗാള്‍ മുഖ്യമന്ത്രി സംഘടിപ്പിച്ചത്. നിരവധി പേരാണ് ഇതിന് പിന്തുണയുമായി എത്തിയത്. അതേസമയം മമതയുടെ റാലി ഭരണഘടനാ വിരുദ്ധമാണെന്ന് ഗവര്‍ണര്‍ ജഗദീപ് ധാന്‍കര്‍ പറഞ്ഞു.

ബംഗാളില്‍ പൗരത്വ ബില്ലിന്റെ പേരില്‍ ഗവര്‍ണറും മമതയും രണ്ട് തട്ടിലാണ്. ഭരണഘടനാവിരുദ്ധമായ ബില്ലിനെതിരെ എല്ലാവരും റാലിയില്‍ പങ്കുചേരണമെന്ന് മമത ആവശ്യപ്പെട്ടിരുന്നു. എന്‍ആര്‍സിക്കെതിരെ ഞങ്ങള്‍ പ്രതിഷേധം ആരംഭിച്ചപ്പോള്‍ ഒറ്റയ്ക്കായിരുന്നു. എന്നാല്‍ ഇപ്പോള്‍ പല മുഖ്യമന്ത്രിമാരും രംഗത്ത് വന്നു. അവരോട് പൗരത്വ നിയമത്തെ എതിര്‍പ്പ് തോല്‍പ്പിക്കണമെന്നാണ് തനിക്ക് പറയാനുള്ളതെന്നും മമത പറഞ്ഞു.

ഞാന്‍ ജീവിക്കുന്ന കാലത്തോളം പൗരത്വ നിയമത്തെ ബംഗാളില്‍ നടപ്പാക്കാന്‍ അനുവദിക്കില്ല. സര്‍ക്കാരിനെ കേന്ദ്രത്തിന് വേണമെങ്കില്‍ പിരിച്ചുവിടാം. എന്നെ ജയിലില്‍ അടയ്ക്കാം. എന്നാല്‍ ഈ കരിനിയമത്തെ ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ല. ഈ നിയമം ഇല്ലാതാവുന്നത് വരെ ഞാന്‍ പ്രതിഷേധിക്കുമെന്നും മമത വ്യക്തമാക്കി. ഇത് ജനകീ. പ്രതിഷേധമാണ്. സമാധാനമാര്‍ഗത്തിലൂടെ ഈ പ്രതിഷേധം നടത്തുകയെന്നും മമത പറഞ്ഞു.

മതസൗഹാര്‍ദമാണ് എന്റെ പ്രത്യയശാസ്ത്രം. പൗരത്വ നിയമം ജനങ്ങളെ മതത്തിന്റെ പേരില്‍ വിഭജിക്കുന്നതാണെന്നും മമത ആരോപിച്ചു. ബിജെപിയുടെ പണം പറ്റുന്നവരാണ് ബംഗാളില്‍ അക്രമം നടത്തുന്നത്. ഒരു മുസ്ലീം പാര്‍ട്ടി മുസ്ലീങ്ങളുടെ സുഹൃത്തായി അഭിനയിക്കുന്നുണ്ട്. അവര്‍ മുസ്ലീങ്ങളെ അക്രമത്തിലേക്ക് തള്ളി വിടുകയാണ്. അവരുടെ തന്ത്രത്തില്‍ വീഴാതെ നോക്കണം. അവര്‍ നിങ്ങളുടെ സുഹൃത്തല്ല. ബിജെപിയുടെ കൂടെ നില്‍ക്കുന്നവരാണ് അവരെന്നും മമത പറഞ്ഞു. അസാദുദീന്‍ ഒവൈസിയുടെ മജ്‌ലിസ് പാര്‍ട്ടിക്കെതിരെയായിരുന്നു മമതയുടെ പരാമര്‍ശം.

അലിഗഡില്‍ പ്രക്ഷോഭം ആളിക്കത്തുന്നു,21 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, നൂറിലധികം പേര്‍ക്ക് പരിക്ക്!!അലിഗഡില്‍ പ്രക്ഷോഭം ആളിക്കത്തുന്നു,21 വിദ്യാര്‍ത്ഥികള്‍ അറസ്റ്റില്‍, നൂറിലധികം പേര്‍ക്ക് പരിക്ക്!!

English summary
never implement citizenship act says mamata
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X