കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടേയില്ല, മാധ്യമങ്ങളില്‍ വന്നതെല്ലാം നുണ, വിശദീകരണവുമായി അനന്ത്കുമാര്‍!!

Google Oneindia Malayalam News

ബംഗളൂരു: മഹാത്മാ ഗാന്ധിയുടെ സ്വാതന്ത്ര്യ സമരം ബ്രിട്ടീഷുകാരുടെ സഹായത്തോടെ നടന്ന നാടകമാണെന്ന പരാമര്‍ശത്തില്‍ വിശദീകരണവുമായി അനന്ത് കുമാര്‍ ഹെഗ്‌ഡെ. താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും, എന്നാല്‍ താന്‍ മഹാത്മാ ഗാന്ധിയെ കുറിച്ച് പറഞ്ഞിട്ടേയില്ലെന്നും അനന്ത്കുമാര്‍ പറഞ്ഞു. മാധ്യമങ്ങളില്‍ നിങ്ങള്‍ കണ്ടതെല്ലാം വലിയ നുണയാണ്. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അനന്ത്കുമാര്‍ വ്യക്തമാക്കി.

1

താന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയെ കുറിച്ചോ ഗാന്ധിയെ കുറിച്ചോ പറഞ്ഞിട്ടില്ല. ഞാന്‍ ഗാന്ധിയെ കുറിച്ചോ നെഹ്‌റുവിനെ കുറിച്ചോ ഒരു വാക്കെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍, അതിന്റെ തെളിവ് കാണിക്കണമെന്നും അനന്ത്കുമാര്‍ പറഞ്ഞു. അനന്ത്കുമാറിന്റെ പ്രസ്താവനകള്‍ ദേശീയ നേതൃത്വത്തെ ചൊടിപ്പിച്ചിരുന്നു. മാപ്പുപറയാനും അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക ബിജെപി അനന്ത്കുമാറിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിരുന്നു.

അതേസമയം അനന്ത്കുമാറിന്റെ പരാമര്‍ശത്തില്‍ പാര്‍ലമെന്റില്‍ വലിയ വാഗ്വാദങ്ങളാണ് ഇന്ന് ഭരണപക്ഷവും പ്രതിപക്ഷവും തമ്മിലുണ്ടായത്. ബിജെപി നേതാക്കള്‍ രാവണന്റെ മക്കളാണെന്ന് കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി ആരോപിച്ചു. എന്നാല്‍ യഥാര്‍ത്ഥ ഗാന്ധി ഭക്തര്‍ ബിജെപി നേതാക്കളാണെന്നും, കോണ്‍ഗ്രസുകാര്‍ തട്ടിപ്പ് ഗാന്ധിമാരായ സോണിയാ ഗാന്ധിയെയും രാഹുല്‍ ഗാന്ധിയെയും ആരാധിക്കുന്നവരാണെന്നും ബിജെപി ആരോപിച്ചു.

ബ്രിട്ടീഷുകാര്‍ ഇന്ത്യ വിട്ടത് ഗാന്ധിയുടെ സത്യഗ്രഹം കാരണമല്ലെന്നും, നിരാശ മൂലമാണ് അവര്‍ രാജ്യം വിട്ടതെന്നും അനന്ത്കുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ചരിത്രം വായിക്കുമ്പോള്‍ എന്റെ രക്തം തിളച്ചുമറിയും. ചിലര്‍ മഹാത്മാ എന്നൊക്കെയാണ് ഗാന്ധിയെ ഇവിടെ വിശേഷിപ്പിക്കുന്നതെന്നും അനന്ത്കുമാര്‍ പറഞ്ഞിരുന്നു. ബിജെപി എംപിയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കേണ്ട സമയമായെന്നായിരുന്നു കോണ്‍ഗ്രസ് പ്രതികരിച്ചത്.

അവര്‍ രാവണന്റെ മക്കളാണ്.... ഗാന്ധി പരാമര്‍ശത്തില്‍ ബിജെപിക്കെതിരെ അധീര്‍ ചൗധരി, സഭയില്‍ ബഹളം!!അവര്‍ രാവണന്റെ മക്കളാണ്.... ഗാന്ധി പരാമര്‍ശത്തില്‍ ബിജെപിക്കെതിരെ അധീര്‍ ചൗധരി, സഭയില്‍ ബഹളം!!

English summary
never mentioned gandhi on speech says ananthkumar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X