കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഹസിന്‍ വാക്ക് മാറ്റി, ഷമി ഒത്തുകളിച്ചിട്ടില്ല, മാധ്യമങ്ങള്‍ നുണയന്‍മാര്‍ കള്ളക്കഥകള്‍ ഉണ്ടാക്കി!!

ഷമി ഒത്തുകളിച്ചിട്ടുണ്ടെന്ന് താന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്ന് ഹസിന്‍ പറഞ്ഞു

Google Oneindia Malayalam News

ദില്ലി: ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിയും ഭാര്യ ഹസിന്‍ ജഹാനുമായുള്ള പ്രശ്‌നങ്ങള്‍ ഏകദേശം അവസാന ഘട്ടത്തിലെത്തിയിരിക്കുകയാണ്. കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്ന ഹസിന്‍ ഇപ്പോള്‍ നിത്യേന നിലപാട് മയപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഹസിന്റെ ആരോപണങ്ങള്‍ അന്വേഷിച്ച ബിസിസിഐ അതില്‍ സത്യമൊന്നും ഇല്ലെന്ന് കണ്ട് ഷമിയെ കുറ്റവിമുക്തനാക്കിയിരുന്നു. ഇതിന് ശേഷമാണ് ഹസിന്‍ നിലപാട് മയപ്പെടുത്താന്‍ തുടങ്ങിയത്.

ഷമി ഒത്തുകളിച്ചുവെന്ന് താനൊരിക്കലും പറഞ്ഞിട്ടില്ലെന്ന് ഒരിക്കല്‍ കൂടി ആവര്‍ത്തിച്ച ഹസിന്‍ മാധ്യമങ്ങളെ കുറ്റപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം അപകടത്തില്‍ പരിക്കേറ്റ ഷമി കാണാനെത്തിയപ്പോള്‍ അദ്ദേഹം ഭീഷണിപ്പെടുത്തിയെന്ന് പറഞ്ഞതിന് പിന്നാലെയാണ് ഹസിന്‍ ഷമിയെ അനുകൂലിച്ച് സംസാരിച്ചിരിക്കുന്നത്. ഷമിയുമായുള്ള കേസ് ഒത്തുതീര്‍പ്പിലെത്താനും സാധ്യതയുണ്ടെന്ന് ഇവരുടെ ബന്ധുക്കള്‍ പറയുന്നുണ്ട്.

ഒത്തുകളി നടന്നിട്ടില്ല

ഒത്തുകളി നടന്നിട്ടില്ല

ഷമി ഒത്തുകളിച്ചിട്ടുണ്ടെന്ന് താന്‍ ഒരിക്കല്‍ പോലും പറഞ്ഞിട്ടില്ലെന്ന് ഹസിന്‍ പറഞ്ഞു. ഇന്ത്യാ ടുഡേയ്ക്ക് അനുവദിച്ച അഭിമുഖത്തില്‍ ഹസിന്‍ ഇക്കാര്യം വ്യക്തമാക്കിയത്. മാധ്യമങ്ങളാണ് ഇക്കാര്യം വഷളാക്കിയത്. ഷമി ഒത്തുകളിച്ചെന്ന് ഒരിക്കല്‍ പോലും ആരോപിച്ചിട്ടില്ലാത്ത എന്ന മാധ്യമങ്ങള്‍ ഞെട്ടിച്ചെന്നും ഹസിന്‍ പറയുന്നു. വെറും നുണയാണ് മാധ്യമങ്ങള്‍ എഴുതി പിടിപ്പിക്കുന്നതെന്നും ഹസിന്‍ ആരോപിച്ചിരുന്നു. നേരത്തെ ഷമി പാകിസ്താന്‍ യുവതി അലിഷ്ബയില്‍ നിന്ന് പണം വാങ്ങി ഒത്തുകളിച്ചെന്ന് ഹസിന്‍ ആരോപിച്ചിരുന്നു. ഇതിന് ശേഷം തിരുത്തിയ ഹസിന്‍ ഒത്തുകളി എന്ന സംഭവം ഈ വിഷയത്തില്‍ കൊണ്ടുവന്നത് ഷമിയാണെന്ന് പറഞ്ഞിരുന്നു. ഇതാണ് ഇപ്പോള്‍ തിരുത്തിയിരിക്കുന്നത്. മാധ്യമങ്ങള്‍ പറഞ്ഞത് ഏറ്റുപറയുകയാണ് താന്‍ ചെയ്തത്. അല്ലാതെ ഒത്തുകളി നടന്നതായുള്ള തെളിവുകള്‍ കൈവശമില്ലെന്നും ഹസിന്‍ പറഞ്ഞു.

ബിസിസിഐക്ക് ചങ്കൂറ്റമില്ല

ബിസിസിഐക്ക് ചങ്കൂറ്റമില്ല

ഷമിക്കെതിരെ നടപടിയെടുക്കാന്‍ ബിസിസിഐക്ക് ചങ്കൂറ്റമില്ലെന്ന് ഹസിന്‍ പറഞ്ഞു. ഒത്തുകളി ആരോപണത്തില്‍ അദ്ദേഹം എളുപ്പത്തില്‍ രക്ഷപ്പെടുമെന്ന് അറിയാമായിരുന്നു. ഷമിയുടെ ഫോണ്‍ സംഭാഷണങ്ങള്‍ താന്‍ പുറത്തുവിട്ടപ്പോള്‍ അതില്‍ നിന്ന് മാധ്യമങ്ങള്‍ ഉണ്ടാക്കിയ കഥയാണ് അത്. അലിഷ്ബയില്‍ നിന്ന് പണം വാങ്ങി എന്ന് കേട്ടപ്പോള്‍ മാധ്യമങ്ങള്‍ കരുതി അത് ഒത്തുകളിക്കാണെന്ന്. ഇതാണ് അവര്‍ വാര്‍ത്തകളില്‍ പറഞ്ഞുകൊണ്ടിരുന്നതും. എന്നാല്‍ അതില്‍ അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്ന് അറിയാമായിരുന്നെന്നും ഹസിന്‍ പറയുന്നു. ബിസിസിഐ സ്വഭാവദൂഷ്യത്തിന്റെ പേരില്‍ ഷമിയുടെ കരാര്‍ റദ്ദാക്കിയിരുന്നു. പിന്നീട് ഈ നടപടി റദ്ദാക്കുകയും ചെയ്തു. എന്നാല്‍ അപ്പോഴും സ്വഭാവദൂഷ്യ കേസ് അദ്ദേഹത്തിനെതിരെ നിലനില്‍ക്കുന്നുണ്ട്. അലിഷ്ബയുമായി ബന്ധമുണ്ടെന്ന് അദ്ദേഹം സമ്മതിച്ചിട്ടുണ്ട്. പിന്നെന്തിനാണ് ബിസിസിഐ ക്ലീന്‍ ചിറ്റ് നല്‍കിയതെന്ന് ഹസിന്‍ ചോദിച്ചു.

കോടതിയില്‍ കാണാം

കോടതിയില്‍ കാണാം

അപകടത്തില്‍ പരിക്കേറ്റ ഷമിയെ കാണാന്‍ ചെന്നപ്പോള്‍ തനിക്ക് മോശം അനുഭവങ്ങളാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഷമി തന്റെ മകളെ കണ്ടു. എന്നെ തന്നെ കാണാന്‍ തയ്യാറായില്ല. നിന്നെ കോടതിയില്‍ വച്ച് കണ്ടോളാം എന്നാണ് ഷമി തന്നോട് പറഞ്ഞതെന്ന് ഹസിന്‍ പറയുന്നു. എന്നാല്‍ മകളുമൊത്ത് ഏറെ നേരം ചെലവഴിച്ചെന്ന് ഹസിന്‍ സൂചിപ്പിച്ചു. ഷമിയുടെ അമ്മ ഒരു ബോഡിഗാര്‍ഡിനെ പോലെ അവിടെയുണ്ടായിരുന്നുവെന്ന ഹസിന്‍ വ്യക്തമാക്കി. നേരത്തെ ഡെറാഡൂണില്‍ നിന്ന് ദില്ലിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു ഷമിക്ക് അപകടം പറ്റിയത്. തുടര്‍ന്ന് മകളുമൊത്ത് ഷമിയെ കാണുമെന്ന് ഹസിന്‍ വ്യക്തമാക്കുകയായിരുന്നു. അതേസമയം ഹസിന്‍ ഷമിയുമായുള്ള കേസ് ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ എല്ലാം കോടതിയില്‍ വച്ച് തന്നെ തീര്‍ക്കാമെന്നാണ് ഇപ്പോള്‍ ഷമിയുടെ നിലപാട്. തന്റെ പ്രതിച്ഛായ ഹസിന്‍ കാരണം മോശമായെന്നും ഷമി ആരോപിക്കുന്നുണ്ട്.

'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!'നിന്നെ കോടതിയിൽ വെച്ച് കണ്ടോളാം'.. പിണക്കം മറന്നെത്തിയ ഹസിനെ പറപ്പിച്ച് മുഹമ്മദ് ഷമി!

ഹസിന് മാനസാന്തരം, ഷമിക്ക് പരിക്കേറ്റത് വേദനിപ്പിച്ചു, ഉടനെ കാണണം, ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം!!ഹസിന് മാനസാന്തരം, ഷമിക്ക് പരിക്കേറ്റത് വേദനിപ്പിച്ചു, ഉടനെ കാണണം, ഇപ്പോഴും അദ്ദേഹത്തെ ഇഷ്ടം!!

കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!കോണ്‍ഗ്രസിന്റെ പോസ്റ്റര്‍ കേംബ്രിഡ്ജ് അനലിറ്റിക്കയുടെ ഓഫിസില്‍, പാര്‍ട്ടിയും രാഹുലും കുരുക്കില്‍!!

English summary
Never raised questions on Mohammed Shamis career Hasin Jahans U-turn on match fixing allegations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X