കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മന്‍നോഹന്‍ സിംഗ് ഗവണ്‍മെന്റിനോടൊപ്പം പശു കൂടിവന്നു അത്രയേ ഉള്ളൂ മോഡി സര്‍ക്കാര്‍: അരുണ്‍ ഷൂരി

  • By Athul
Google Oneindia Malayalam News

ഡല്‍ഹി: കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് ബിജെപി സഹയാത്രികനും മുന്‍ കേന്ദ്രമന്ത്രിയുമായ അരുണ്‍ ഷൂരി രംഗത്ത്. കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നയങ്ങളാണ് നരേന്ദ്ര മോഡിയും പിന്‍തുടരുന്നത്. അതിനോടൊപ്പം പശു കൂടി വന്നതുമാത്രമേ മാറ്റം എന്നു പറയാനുള്ളൂ. സര്‍ക്കാരിന്റെ സാമ്പത്തിക നയം വെറും പൊള്ളയാണ് - സാമ്പത്തിക വിദഗ്ദന്‍ കൂടിയായ അരുണ്‍ ഷൂരി കുറ്റപ്പെടുത്തുന്നു.

ബിസിനസ് സ്റ്റാന്‍ഡേര്‍ഡ് മുന്‍ എഡിറ്റര്‍ ഇന്‍ ചീഫ് ടിഎന്‍ നൈനാന്‍ എഴുതിയ 'ടേണ്‍ ഓഫ് ദി ടോര്‍ട്ടോയിസ്' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങിലാണ് അരുണ്‍ ഷൂരിയുടെ വിമര്‍ശനം. വാജ്‌പേയ് മന്ത്രി സഭയിലെ മുന്‍നിര മന്ത്രി മാരിലൊരാളായിരുന്നു ഷൂരി.

arun sori

'അധികാരം പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇത്രമാത്രം കേന്ദ്രീകരിക്കുന്ന സാഹചര്യം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല. ഇത്ര ദുര്‍ബലമായ പിഎം ഓഫീസ് താനിതുവരെ കണ്ടിട്ടുമില്ല. ജനങ്ങള്‍ ഇപ്പോള്‍ മന്‍നോഹന്‍ സിംഗിനെ ഓര്‍ത്തു തുടങ്ങിയിട്ടുണ്ട്. ആമയോടാണ് ഈ ഗവണ്‍മെന്റിനെ ഉപമിക്കാനാവുക. അതും ഉറങ്ങി കിടക്കുന്ന ആമയേട്' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി മേഖലയില്‍ ഈ സര്‍ക്കാര്‍ ഒരു പരിഷ്‌കാരവും നടത്തിയിട്ടില്ല. ഒരു കാരണവുമില്ലാതെ ബാങ്കിംഗ് പരിഷ്‌കാരങ്ങള്‍ ഒന്നര വര്‍ഷം നീട്ടികൊണ്ടുപോയി. പ്രധാനമന്ത്രിയെ കണ്ട് കരയുന്ന വ്യവസായികള്‍ പുറത്തിറങ്ങി സര്‍ക്കാരിന് പത്തില്‍ ഒന്‍പത് മാര്‍ക്കും നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

English summary
Former Union Minister Arun Shourie today launched a scathing attack on Prime Minister Narendra Modi's government, saying that its "lack of direction is making people miss Dr Manmohan Singh", referring to the former Prime Minister.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X