Get Updates
Get notified of breaking news, exclusive insights, and must-see stories!

ഉള്ളി ഇതുവരെ തൊട്ടിട്ടില്ല, വിലയെ കുറിച്ച് എങ്ങനെയാണ് അറിയുക, കേന്ദ്ര മന്ത്രി പറയുന്നത് ഇങ്ങനെ

ദില്ലി: തന്റെ ജീവിതത്തില്‍ ഇതുവരെ ഉള്ളി ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി ചൗബേ. ധനമന്ത്രി നിര്‍മലാ സീതാരാമന്റെ പ്രസ്താവനയെ പിന്തുണച്ചാണ് ചൗബേയുടെ വാദം. അതേസമയം താന്‍ സസ്യാഹാരം കഴിക്കുന്നയാളാണെന്നും, അതുകൊണ്ട് ഉള്ളി വിലയെ കുറിച്ച് അറിയില്ലെന്നുമാണ് ചൗബേ പറയുന്നത്. അതേസമയം മന്ത്രിക്കെതിരെ നിരവധി ട്രോളുകളും വന്നിട്ടുണ്ട്. ഉള്ളി പച്ചക്കറിയാണെന്ന് താങ്കള്‍ക്ക് അറിയില്ലേ എന്നാണ് പ്രധാന ചോദ്യം.

1

ഉള്ളിക്ക് മാര്‍ക്കറ്റില്‍ എന്താണ് വിലയെന്ന് തനിക്കറിയില്ല. താനൊരിക്കലും ഉള്ളി കഴിച്ചിട്ടില്ല. അതുകൊണ്ട് വിപണിയില്‍ എന്താണ് ഉള്ളിക്ക് സംഭവിക്കുന്നതെന്നും അറിയില്ലെന്ന് മന്ത്രി പറയുന്നു. ധനമന്ത്രി കൃത്യമായ മറുപടിയാണ് നല്‍കിയത്. കര്‍ഷകര്‍ക്ക് വേണ്ടി സര്‍ക്കാര്‍ എന്താണ് ചെയ്യുന്നതെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും ചൗബേ പറഞ്ഞു. നേരത്തെ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ താന്‍ ഉള്ളി കഴിക്കാത്ത കുടുംബത്തില്‍ നിന്നാണ് വരുന്നതെന്ന് പറഞ്ഞിരുന്നു.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഉള്ളി സാധാരണക്കാരന്റെ ഭക്ഷണമാണെന്നും, അത് ഉയര്‍ന്ന വിഭാഗത്തിലുള്ളവര്‍ കഴിക്കില്ലെന്നുമുള്ള പൊതുധാരണ സമൂഹത്തിലുണ്ട്. അതാണ് മന്ത്രി പങ്കുവെച്ചതെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. താനോ കുടുംബാംഗങ്ങളോ ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് അതിനെ കുറിച്ച് ആശങ്കപ്പെടാറില്ല. അതേസമയം ചില സമയങ്ങളില്‍ ഇത്തരം പ്രതിസന്ധികള്‍ വരാറുണ്ടെന്നും ധനമന്ത്രി പറഞ്ഞു.

അതേസമയം അശ്വിനി ചൗബേക്കെതിരെ വ്യാപക വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. മന്ത്രിസ്ഥാനത്ത് ഇരുന്ന് കൊണ്ട് ഉള്ളി വില അറിയില്ലെന്ന് പറഞ്ഞ മന്ത്രി രാജിവെക്കണമെന്നാണ് ആവശ്യം. എന്നാല്‍ ഉള്ളി മാംസാഹാരമാണോ എന്ന് ചിലര്‍ അദ്ദേഹത്തെ പരിഹസിച്ച് കുറിപ്പ് ഇട്ടിട്ടുണ്ട്. നേരത്തെ ധനമന്ത്രിയെ പരിഹസിച്ച് പി ചിദംബരം രംഗത്ത് വന്നിരുന്നു. നിര്‍മലാ സീതാരാമന്‍ വെണ്ണപഴമാണോ പിന്നെ വീട്ടില്‍ കഴിക്കുന്നതെന്നായിരുന്നു ചിദംബരത്തിന്റെ ചോദ്യം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+