കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരിക്കല്‍ പോലും അവരെ കൊല്ലാന്‍ തോന്നിയില്ല, നിര്‍ഭയ കേസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ പറയുന്നത് ഇങ്ങനെ

Google Oneindia Malayalam News

ദില്ലി: ഹൈദരാബാദില്‍ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതികളെ ഏറ്റുമുട്ടലില്‍ വധിച്ച സംഭവത്തില്‍ പ്രതികരണവുമായി മുന്‍ ദില്ലി പോലീസ് കമ്മീഷണര്‍ നീരജ് കുമാര്‍. നിര്‍ഭയ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥനാണ് അദ്ദേഹം. ഒരിക്കല്‍ പോലും നിര്‍ഭയ കേസിലെ പ്രതികളെ തനിക്ക് ഏറ്റുമുട്ടലില്‍ വധിക്കാന്‍ തോന്നിയിരുന്നില്ലെന്ന് നീരജ് കുമാര്‍ പറയുന്നു. പക്ഷേ അത് ദില്ലി പോലീസിന് കഷ്ടത നിറഞ്ഞ ദിവസങ്ങളായിരുന്നുവെന്ന് നീരജ് കുമാര്‍ പറഞ്ഞു.

1

ദേശീയ ശ്രദ്ധ നേടിയ കേസായിരുന്നു ദില്ലി കൂട്ടബലാത്സംഗം. അന്ന് പോലീസുകാരെ ബലാത്സംഗക്കാരെ പോലെയാണ് ജനങ്ങള്‍ കണ്ടിരുന്നതെന്ന് നീരജ് കുമാര്‍ പറഞ്ഞു. ഒരുപാട് സമ്മര്‍ദം ആ സമയത്തുണ്ടായിരുന്നു. പക്ഷേ ഒരിക്കല്‍ പോലും പ്രതികളെ കൊല്ലുന്നതിനെ കുറിച്ച് ഞങ്ങള്‍ ആലോചിച്ചിട്ടില്ല. ഞങ്ങള്‍ക്ക് ഒരുപാട് സന്ദേശങ്ങള്‍ അക്കാലത്ത് ലഭിച്ചിരുന്നു. പ്രതികളെ വിശന്നിരിക്കുന്ന സിംഹങ്ങള്‍ക്ക് ഭക്ഷിക്കാന്‍ നല്‍കണമെന്നായിരുന്നു ഒരു സന്ദേശമെന്നും നീരജ് കുമാര്‍ പറഞ്ഞു.

പലരും ആവശ്യപ്പെട്ട് പ്രതികളെ പൊതുമധ്യത്തില്‍ ഷണ്ഡീകരിക്കണമെന്നാണ്. ചിലര്‍ ആവശ്യപ്പെട്ടത് തല്ലിക്കൊല്ലണമെന്നാണ്. പക്ഷേ ഞങ്ങള്‍ നിയമത്തില്‍ ഉറച്ച് നിന്നു. കേസില്‍ നിയമവിരുദ്ധമായി ഒരു കാര്യവും ചെയ്യുന്ന ചോദ്യം തന്നെ ഉയര്‍ന്നിട്ടില്ലെന്നും നീരജ് കുമാര്‍ പറയുന്നു. അതേസമയം തെലങ്കാനയില്‍ എന്താണ് സംഭവിച്ചതെന്ന് അന്വേഷിക്കേണ്ടതുണ്ട്. ഏറ്റുമുട്ടല്‍ എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് പ രിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിര്‍ഭയ കേസിന്റെ സമയത്ത് തനിക്ക് പല തരത്തിലുള്ള ഭീഷണികളുണ്ടായിരുന്നുവെന്നും കാക്കി ഫയല്‍സ് എന്ന നീരജ് കുമാറിന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്. ചിലര്‍ എന്റെ മകളെ ബലാത്സംഗം ചെയ്യുമെന്ന് പറഞ്ഞു. പലരും എന്റെ രാജി ആവശ്യപ്പെട്ടു. എന്നെ സംബന്ധിച്ച് അത് വളരെ കഷ്ടത നിറഞ്ഞ സമയമായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്യുന്നുണ്ടായിരുന്നു. അതൊന്നും ഞങ്ങളുടെ പ്രശ്‌നമല്ലായിരുന്നു. കോടതി പോലും അത് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജനങ്ങള്‍ ഞങ്ങളാണ് കുറ്റക്കാരെന്ന് വിധിയെഴുതിയെന്നും നീരജ് കുമാര്‍ പറഞ്ഞു.

 തെലങ്കാന പീഡനം; പോലീസിന് സല്യൂട്ട്, എന്‍കൗണ്ടര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സൈനയും ഗീതാ ഫോഗട്ടും തെലങ്കാന പീഡനം; പോലീസിന് സല്യൂട്ട്, എന്‍കൗണ്ടര്‍ നടപടിയെ പ്രകീര്‍ത്തിച്ച് സൈനയും ഗീതാ ഫോഗട്ടും

English summary
never thought to kill them neeraj kumar on nirbhaya case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X