പൊലീസില്‍ ഏല്‍പ്പിക്കും മുമ്പ് അവന്റെ ആ കൈയങ്ങ് തല്ലിയൊടിക്കും; തുറന്നടിച്ച് സുപ്രിയ സുലെ
മുംബൈ: ഏതെങ്കിലും പുരുഷന് മഹാരാഷ്ട്രയിലെ സ്ത്രീകളെ ദ്രോഹിച്ചാല്‍ കൈ അടിച്ചൊടിക്കുമെന്ന് എന്‍സിപി നേതാവ് സുപ്രിയ സുലെ. പൂനെയില്‍ എന്‍സിപി പ്രവര്‍ത്തകയെ ബി.ജെ.പി പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചതിന് പിന്നാലെയാണ് സുപ്രിയയുടെ പ്രതികരണം.ബാരാമതിയില്‍ നിന്നുമുള്ള എം.പിയാണ് സുപ്രിയ സുലെ.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പൂനെ സന്ദര്‍ശനത്തിനിടെയായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം നടന്നത്. പാചകവാതക സിലിണ്ടറിന്റെ വില വര്‍ധനവിനെതിരെ മെമ്മോറാണ്ടാം സമര്‍പ്പിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ആക്രമണം നടന്നത്. ഒരു സ്ത്രീയെ പുരുഷന് ആക്രമിക്കുന്നത് മറാത്തി സംസ്ക്കാരത്തിന് ചേര്‍ന്നതല്ലെന്നും സുപ്രിയ പറഞ്ഞു. എന്‍സിപി പ്രവര്‍ത്തകയ്ക്കെതിരെ ആക്രമണം നടത്തിയ സംഭവത്തില്‍ മൂന്ന് ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ പൂനെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഇതിന് പിന്നാലെ എന്‍സിപി പ്രവര്‍ത്തകയെ ആക്രമിച്ചിട്ടില്ലെന്നും കെട്ടിച്ചമച്ച സംഭവമാണിതെന്നുമാണ് ബി.ജെ.പി പറയുന്നത്. സുപ്രിയ സുലയെ വിമര്‍ശിച്ച
ബി.ജെ.പി നേതാവ് ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തെത്തുകയും ചെയ്തു. എന്തുകൊണ്ടാണ് എല്ലാവര്ക്കും വേണ്ടി സുപ്രിയ സംസാരിക്കാത്തതെന്ന് അദ്ദേഹം ചോദിച്ചു.
ഷാഹു മഹാരാജ്, മഹാത്മാ ഫൂലെ, ബാബാസാഹേബ് അംബേദ്കര്‍, ഛത്രപതി ശിവജി മഹാരാജ് എന്നിവരുടെ മഹാരാഷ്ട്രയാണിത്. അവര്‍ എല്ലായ്പ്പോഴും സ്ത്രീകളെ ബഹുമാനിച്ചിട്ടുണ്ട് സുപ്രിയ പറഞ്ഞു.'ഞാന്‍ നിങ്ങളോട് പറയുകയാണ്, ഇനി മുതല്‍ സംസ്ഥാനത്ത് ഒരു സ്ത്രീയെ തല്ലാന്‍ ഏതെങ്കിലും പുരുഷന് കൈ ഉയര്‍ത്തിയാല്‍, ഞാന്‍ അവിടെ പോയി അവനെതിരെ കോടതിയില്‍ കേസ് ഫയല്‍ ചെയ്യും. ഞാന്‍ അവന്റെ കൈ ഒടിച്ച് പൊലീസിന് കൈമാറും,' സുപ്രിയ താക്കീത് നല്കി.
എംപി നവനീത് റാണയ്ക്ക് എന്താണ് സംഭവിച്ചതെന്ന് അറിഞ്ഞ ശേഷം അവര്‍ ഒന്നും മിണ്ടിയില്ല. സ്ത്രീകള്‍ക്ക് നേരെ ആക്രമണങ്ങള്‍ ഉണ്ടായപ്പോഴും അവര്‍ മിണ്ടിയില്ല. ഞങ്ങളുടെ വനിതാ തൊഴിലാളികളോട് പോലീസ് മോശമായി പെരുമാറിയപ്പോഴും അവര്‍ മിണ്ടിയില്ല. എല്ലാ സാഹചര്യങ്ങളിലും അവര്‍ ഒരേ നിലപാട്അ സ്വീകരിക്കണമെന്ന് ഞാന്‍ ആ?ഗ്രഹിക്കുന്നു. ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യും. എന്നാല്‍ പലപ്പോഴും അത്തരമൊരു അവര്‍ നിലപാട് സ്വീകരിക്കുന്നില്ല,' മുന്‍ മുഖ്യമന്ത്രി കൂടിയായ ഫഡ്നാവിസ് പറഞ്ഞു.
മഹാരാഷ്ട്രാ മുഖ്യമന്ത്രിയുടെ വീടിന് മുന്നില്‍ ഹനുമാന് കീര്‍ത്തനങ്ങള്‍ ചൊല്ലി പ്രതിഷേധിക്കുമെന്ന് വെല്ലുവിളിച്ച കേസില്‍ നേരത്തെ എംപി നവനീത് റാണെയും ഭര്‍ത്താവ് രവി റാണെയും അറ്സറ്റിലായിരുന്നു. ഇതിന് പിന്നാലെ ബിജെപി വലിയ പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു.
-
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
'ഗോൾവാൾക്കറുടെ ഫോട്ടോയ്ക്കു മുന്നിൽ താണുവണങ്ങിയത് ഏത് ഡീൽ ആയിരുന്നു?' വിഡി സതീശനോട് മുഖ്യമന്ത്രി -
‘കേരള ഇലക്ഷൻ ലീഗി’ൽ എൻഡിഎയുടെ ട്വന്റി 20 മാച്ച് -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ് -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍ -
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ












Click it and Unblock the Notifications