കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

1000 രൂപയും മുഖം മിനുക്കി എത്തി!! സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് സത്യമോ?

പുതിയ 2000, 500 രൂപ നോട്ടുകള്‍ക്ക് സമാനമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ആയിരം രൂപയും. വലിപ്പവും ഡിസൈനുമൊക്കെ പുതിയ 500, 1000 രൂപ നോട്ടുകളുടേത് പോലെ തന്നെയാണ്.

  • By Gowthamy
Google Oneindia Malayalam News

ദില്ലി: നിരോധിച്ച 1000 രൂപ നോട്ടുകള്‍ മുഖം മിനുക്കി എത്തിത്തുടങ്ങിയതായി അഭ്യൂഹം. പുതിയ ആയിരത്തിന്റെ നോട്ടുകളെന്ന പേരില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളാണ് ഇത്തരത്തിലൊരു അഭ്യൂഹങ്ങള്‍ക്ക് കാരണം. പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ എത്തുമെന്ന് റിസര്‍വ് ബാങ്കും നേരത്തെ വ്യക്തമാക്കിയിരുന്നു.

പുതിയ 2000, 500 രൂപ നോട്ടുകള്‍ക്ക് സമാനമാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന പുതിയ ആയിരം രൂപയും. വലിപ്പവും ഡിസൈനുമൊക്കെ പുതിയ 500, 1000 രൂപ നോട്ടുകളുടേത് പോലെ തന്നെയാണ്. എന്നാല്‍ ഇത് സത്യമാണോ എന്ന കാര്യത്തില്‍ സ്ഥിരീകരണം ലഭ്യമായിട്ടില്ല.

new 1000 rupee

നോട്ട് നിരോധനത്തിനു പിന്നാലെ ചില്ലറക്ഷാമം രൂക്ഷമായതോടെ പുതിയ 1000 രൂപ നോട്ടുകള്‍ ഉടന്‍ ഇറക്കുമെന്ന് നേരത്തെ തന്നെ റിസര്‍വ് ബാങ്ക് അറിയിച്ചിരുന്നു. 1000 രൂപ നോട്ടുകളുടെ അച്ചടി ആരംഭിച്ചതായും വിവരങ്ങള്‍ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പുതിയ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.

1000 രൂപ നോട്ടുകള്‍ കൂടി എത്തിയാല്‍ നോട്ട് ക്ഷാമം പൂര്‍ണമായി അവസാനിപ്പിക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. നിലവില്‍ 2000 രൂപ നോട്ടുകള്‍ക്ക് ചില്ലറ ലഭിക്കുന്നതിന് വളരെ ബുദ്ധിമുട്ടാണുളളത്.

നവംബര്‍ എട്ടിനാണ് രാജ്യത്ത് 500, 1000 രോപ നോട്ടുകള്‍ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ഇതിനു പിന്നാലെ കടുത്ത ചില്ലറക്ഷാമം നേരിട്ടിരുന്നു. നിരോധിച്ച നോട്ട് കള്‍ക്ക് പകരമായി പുതിയ 500, 1000 രൂപ നോട്ടുകളും പുറത്തിറക്കിയിരുന്നു.

English summary
images of new 1000 rupee note circulated on social media.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X