രാജ്യത്ത് പുതിയതായി 2,745 പേർക്ക് കോവിഡ്; ആറ് മരണങ്ങളും രേഖപ്പെടുത്തി
ഡൽഹി; രാജ്യത്ത് പുതിയതായി 2,745 പേർക്ക് കോവിഡ് ബാധിച്ചു. ഇതോടെ രാജ്യത്ത് രോ ഗം ബാധിച്ചവരുടെ ആകെ എണ്ണം 43,160,832 ആയി ഉയർന്നു. നിലവിലെ സജീവമായ കേസുകളുടെ എണ്ണം 18,386 ആണ്. ആരോ ഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, മൊത്തം അണുബാധകളുടെ 0.04 ശതമാനം സജീവ കേസുകളാണ്. ദേശീയ കോവിഡ് വീണ്ടെടുക്കൽ നിരക്ക് 98.74 ശതമാനമാണ്. ആറ് മരണമാണ് രാജ്യത്ത് പുതിയതായി രേഖപ്പെടുത്തിയത് ഇതോടെ കോവിഡ് ബാധിച്ച് രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത മരണം 5,24,636 ആയി ഉയർന്നു.
24 മണിക്കൂറിനുള്ളിൽ ഇന്ത്യയിലെ സജീവ കേസുകളുടെ എണ്ണത്തിൽ 503 കേസുകളുടെ വർദ്ധനവ് രേഖപ്പെടുത്തി. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.60 ശതമാനം ആയി കുറഞ്ഞു, പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.63 ശതമാനം ആയി രേഖപ്പെടുത്തിയതായി ഡാറ്റ കാണിക്കുന്നു. രാജ്യത്ത് ഇതുവരെ 85.04 കോടി കോവിഡ് പരിശോധനകൾ നടത്തി, ഇതിൽ 3,63,883 എണ്ണം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ആണ് നടത്തിയത്. 2,236 പേരാണ് പുതിയതായി സുഖം പ്രാപിച്ചത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ ആകെ എണ്ണം 4,26,17,810 ആയി ഉയർന്നു. രാജ്യത്ത് ഇതുവരെ നൽകിയ വാക്സിൻ ഡോസുകളുടെ എണ്ണം 193.57 കോടി കവിഞ്ഞു. 100.98 കോടി വ്യക്തികൾ കോവിഡ് വാക്‌സിന്റെ ആദ്യ ഷോട്ട് എടുത്തപ്പോൾ 89.03 കോടി ആളുകൾ പൂർണ്ണമായി വാക്‌സിനേഷൻ എടുത്തിട്ടുണ്ട്.

മഹാരാഷ്ട്രയിൽ മാത്രം പുതിയതായി 711 കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ അഞ്ഞൂറിലധികം കേസുകളും റിപ്പോർട്ട് ചെയ്തിരിക്കുന്നത് മുംബൈ നഗരത്തിൽ നിന്ന് മാത്രമാണ്. സംസ്ഥാനത്ത് ഈ വർഷം ഫെബ്രുവരി 6 ന് ശേഷമുള്ള ഏറ്റവും ഉയർന്ന പ്രതിദിന കണക്കാണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏപ്രിൽ മെയ് മാസത്തെ അപേക്ഷിച്ച് കോവിഡിനെതിരെ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ എണ്ണത്തിൽ 231 ശതമാനം വർധനവും മുംബൈയിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതേ സമയം ഡൽഹിയിൽ പുതിയതായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് 373 കേസുകളാണ്. ന ഗരത്തിലെ പോസിറ്റിവിറ്റി നിരക്ക് 2.15 ശതമാനം ആണ്.
ഇത് ഇനിയ തന്നെയോ ലുക്കൊക്കെ മാറ്റിയോ... നടിയുടെ പുതിയ സാരി ലുക്ക് വൈറൽ












Click it and Unblock the Notifications