കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയുണ്ടാകും, പാകിസ്താന് മുന്നറിയിപ്പുമായി കരസേനാ മേധാവി

Google Oneindia Malayalam News

ദില്ലി: കരസേനാ മേധാവിയായി ചുമതലയേറ്റതിന് പിന്നാലെ പാകിസ്താന് ശക്തമായ താക്കീതുമായി ജനറൽ മനോജ് മുകുന്ദ് നരവാനെ. തീവ്രവാദത്തിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും പാകിസ്താന്റെ താൽപര്യങ്ങൾ ലക്ഷ്യം കാണാൻ അനുവദിക്കില്ലെന്നും വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ ജനറൽ എം എം നർവാനെ വ്യക്തമാക്കി.

ഇന്ത്യന്‍ മുസ്ലിങ്ങള്‍ വരുമോ എന്ന് ഭയം; അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ച് ബംഗ്ലാദേശ്ഇന്ത്യന്‍ മുസ്ലിങ്ങള്‍ വരുമോ എന്ന് ഭയം; അതിര്‍ത്തിയില്‍ മൊബൈല്‍ സേവനം നിര്‍ത്തിവച്ച് ബംഗ്ലാദേശ്

തീവ്രവാദത്തെ പ്രോഹത്സാഹിപ്പിക്കുന്ന നയം പാകിസ്താൻ അവസാനിപ്പിച്ചില്ലെങ്കിൽ ഇന്ത്യ ശക്തമായ തിരിച്ചടികളുമായി മുന്നോട്ട് പോകും. ഏത് രീതിയിലുള്ള ഭീഷണിയും നേരിടാൻ ഇന്ത്യ തയ്യാറാണ്. ലോകം മുഴുവൻ നേരിടുന്ന ഭീഷണിയാണ് തീവ്രവാദം. ലോകത്തെ വിഢ്ഡികളാക്കാൻ പാകിസ്താനെ അനുവദിക്കില്ലെന്നും ജനറൽ നർവാനെ കൂട്ടിച്ചേർത്തു.

naravane

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ നടപടി വലിയ മാറ്റങ്ങളുണ്ടാക്കിയിട്ടുണ്ടെന്നും അവിടുത്തെ ഭീകരപ്രവർത്തനങ്ങളെ അമർച്ച ചെയ്യാൻ സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചൊവ്വാഴ്ച രാവിലെയാണ് ജനറൽ മനോജ് മുകുന്ദ് നർവാനെ ഇന്ത്യയുടെ 28-ാമത് കരസേനാ മേധാവിയായി ചുമതലയേറ്റത്. കരസേന മേധാവിയായിരുന്ന ജനറൽ ബിപിൻ റാവത്തിനെ രാജ്യത്തെ ആദ്യ സംയുക്ത സൈനിക മേധാവിയായി നിയമിച്ചു.

English summary
New army chief general MM Naravane's warning to Pakistan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X