'ബാബറി മസ്ജിദി'ന് പിന്നില്‍ ബിജെപി; എംഎല്‍എക്കെതിരെ നടപടിയുമായി തൃണമൂല്‍, ഹുമയൂണ്‍ ഔട്ട്
കൊല്‍ക്കത്ത: പുതിയ ബാബരി മസ്ജിദ് നിര്‍മിക്കുമെന്ന് പ്രഖ്യാപിച്ച എംഎല്‍എയെ തൃണമൂല്‍ കോണ്‍ഗ്രസ് സസ്പെന്റ് ചെയ്തു. മുര്‍ഷിദാബാദ് ജില്ലയിലെ ഭാരത്പൂര്‍ എംഎല്‍എ ഹുമയൂണ്‍ കബീറിന് എതിരെയാണ് പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ചത്. രാഷ്ട്രീയ വിഷയങ്ങള്‍ വര്‍ഗീയ വല്ക്കരിക്കാന് ബിജെപിയുടെ പിന്തുണയോടെ ഹുമയൂണ്‍ ശ്രമിക്കുന്നു എന്നാണ് തൃണമൂല്‍ ആരോപിക്കുന്നത്.
അയോധ്യയിലെ ബാബരി മസ്ജിദ് ഹിന്ദുത്വവാദികള്‍ തകര്‍ത്തത് ഡിസംബര്‍ ആറിനാണ്. അതേ ദിവസം തന്നെ ബംഗാളിലെ മുര്‍ഷിദാബാദില്‍ പുതിയ ബാബരി മസ്ജിദ് നിര്‍മിക്കുമെന്നായിരുന്നു ഹുമയൂണ്‍ കബീറിന്റെ പ്രഖ്യാപനം. ഇത് ബിജെപി വലിയ വിഷയമാക്കി ഏറ്റെടുത്തിരുന്നു. സംസ്ഥാനത്ത് ഉടനീളം ഹിന്ദുക്കള്‍ ഉണരണം എന്ന പ്രചാരണവും ബിജെപി നടത്തി.

ഇതോടെയാണ് ഹുമയൂണിനെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് അച്ചടക്ക നടപടി എടുത്തത്. ബിജെപിയുടെ കൈയ്യിലെ പാവയാകുകയാണ് ഹുമയൂണ്‍ എന്ന് തൃണമൂല്‍ ആരോപിച്ചു. മൂന്ന് തവണ ഹുമയൂണിന് താക്കീത് നല്‍കിയിരുന്നു. ആവര്‍ത്തിക്കരുത് എന്ന് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം പ്രചാരണവുമായി മുന്നോട്ട് പോയി. ഇതാണ് നടപടി എടുക്കാന്‍ കാരണം എന്ന് കൊല്‍ക്കത്ത മേയറും തൃണമൂല്‍ നേതാവുമായ ഫിര്‍ഹാദ് ഹക്കീം അറിയിച്ചു.
ഹുമയൂണ്‍ കബീറിന്റെ പ്രവര്‍ത്തനങ്ങളുമായി തൃണമൂല്‍ കോണ്‍ഗ്രസിന് യാതൊരു ബന്ധവുമില്ലെന്നും ഫിര്‍ഹാദ് ഹക്കീം പറഞ്ഞു. അനാവശ്യമായ വിവാദമാണ് ഹുമയൂണ്‍ സൃഷ്ടിച്ചത്. എന്തിനാണ് ഈ വിഷയം ഇപ്പോള്‍ ചര്‍ച്ചയാക്കുന്നത്. ബാബരി മസ്ജിദ് നിര്‍മിക്കാന്‍ അദ്ദേഹം എന്തിന് തിടുക്കം കാണിക്കുന്നു എന്നും കൊല്‍ക്കത്ത മേയര്‍ ചോദിച്ചു.
പുതിയ സംഘടന രൂപീകരിക്കുമെന്ന് ഹുമയൂണ്‍
സമീപകാലത്ത് പല വിഷയങ്ങളിലും വിവാദ പ്രസ്താവന നടത്തി മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു ഹുമയൂണ്‍ കബീര്‍. തൃണമൂല്‍ കോണ്‍ഗ്രസിലെ ആഭ്യന്തര വിഷയങ്ങളില്‍ പരസ്യമായി പ്രതികരിച്ച വിവാദങ്ങളുമുണ്ടായി. മുര്‍ഷിദാബാദിലെ ബെല്‍ദംഗയില്‍ പുതിയ ബാബരി മസ്ജിദ് നിര്‍മിക്കാന്‍ ഡിസംബര്‍ ആറിന് തറക്കല്ലിടുമെന്നാണ് രണ്ടാഴ്ച മുമ്പ് ഹുമയൂണ്‍ പ്രഖ്യാപിച്ചത്.
ഹുമയൂണിന്റെ പ്രഖ്യാപനം ബിജെപിക്ക് മാത്രമാണ് നേട്ടമുണ്ടാക്കുക എന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിലയിരുത്തി. നിലവില്‍ ഒരു വിഷയം കിട്ടാതെ ബിജെപി പ്രയാസപ്പെടുകയാണ്. അവിടെയാണ് ബാബരി മസ്ജിദ് വിഷയം ഹുമയൂണ്‍ കൊണ്ടുവന്നത്. ഇക്കാര്യം ബിജെപി ബംഗാളില്‍ ഉടനീളം പ്രചരിപ്പിക്കുകയും ചെയ്തു. ഇതോടെയാണ് ഹുമയൂണിന്റെ ബാബരി പ്രഖ്യാപനത്തിന് പിന്നില്‍ ബിജെപിയാണ് എന്ന വിമര്‍ശനം തൃണമൂല്‍ കോണ്‍ഗ്രസ് ഉന്നയിച്ചത്.
അതേസമയം, പാര്‍ട്ടി നടപടിക്കെതിരെ കടുത്ത ഭാഷയിലാണ് ഹുമയൂണ്‍ പ്രതികരിച്ചത്. പാര്‍ട്ടി തന്നെ സസ്പെന്റ് ചെയ്താല്‍ രാജിക്കത്ത് നല്കി പുതിയ സംഘടന രൂപീകരിച്ച് പ്രവര്‍ത്തിക്കുമെന്ന് ഹുമയൂണ്‍ പറഞ്ഞു. അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് ബംഗാളില്‍. ബിജെപിയും തൃണമൂല്‍ കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മല്‍സരം.
-
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇടവം രാശി: പദ്ധതികൾ തയ്യാറാക്കാൻ ഇന്ന് നല്ല ദിവസം, മുടങ്ങിക്കിടന്ന പല കാര്യങ്ങളും വീണ്ടും ആരംഭിക്കും












Click it and Unblock the Notifications