കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിനോദ് റായ് ബിസിസിഐ അധ്യക്ഷന്‍, നാലംഗ പാനലില്‍ മുന്‍ വനിതാ താരവും...

റായിക്കു കീഴില്‍ നാലംഗ പാനലാണ് ബിസിസിഐയുടെ ഭരണച്ചുമതല വഹിക്കുക

  • By Manu
Google Oneindia Malayalam News

ദില്ലി: ബിസിസിഐയുടെ പുതിയ അധ്യക്ഷനായി മുന്‍ സിഎജി വിനോദ് റായിയെ നിയമിച്ചു. ബിസിസിഐയുടെ ദൈനംദിന കാര്യങ്ങള്‍ ഇനി നിയന്ത്രിക്കുക റായിയുടെ കീഴിലുള്ള നാലംഗ സമിതിയായിരിക്കും.സുപ്രീം കോടതിയാണ് റായിയുള്‍പ്പെടുന്ന നാലംഗ പാനലിനു ഭരണച്ചുമതല നല്‍കിയത്. ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ, വിക്രം ലിമായെ, മുന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഡയാന എഡുല്‍ജി എന്നിവരാണ് സമിതിയിലെ മറ്റു അംഗങ്ങള്‍.

rai

അമിക്കസ് ക്യൂറിമാരായ ഗോപാല്‍ സുബ്രമണ്യവും അനില്‍ ധിവാനും ചേര്‍ന്ന് ഒമ്പതു പേരുടെ ലിസ്റ്റാണ് സുപ്രീം കോടതിക്കു സമര്‍പ്പിച്ചിരുന്നത്. മൂന്നു പേരുകള്‍ നിര്‍ദേശിക്കാന്‍ കോടതി ബിസിസിഐയോടും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 70 വയസ്സിനു മുകളിലുള്ളവരെ പരിഗണിക്കാനാവില്ലെന്നായിരുന്നു സുപ്രീം കോടതി നിലപാട്. ദീപക് മിശ്രയുടെ കീഴിലുള്ള ബെഞ്ചാണ് കേസ് പരിഗണിച്ചത്.

bcci

ജസ്റ്റിസ് ലോധ പാനല്‍ ശുപാര്‍ശകള്‍ നടപ്പാക്കാന്‍ നേരത്തേ സുപ്രീം കോടതി ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ അവര്‍ ഇതിനെ മുഖവിലയ്‌ക്കെടുത്തിരുന്നില്ല. തുടര്‍ന്ന് ജനുവരി രണ്ടിന് ബിസിസിഐ അധ്യക്ഷന്‍ അനുരാഗ് ഠാക്കൂറിനെയും സെക്രട്ടറി അജയ് ഷിര്‍ക്കെയെയും സുപ്രീം കോടതി പുറത്താക്കുകയായിരുന്നു.

supreme

ഒരാഴ്ച മുമ്പ് പുതിയ ബിസിസിഐ ഭരണസമിതിയെ സുപ്രീം കോടതി പ്രഖ്യാപിക്കേണ്ടതായിരുന്നു. എന്നാല്‍ ഇതു രണ്ടാഴ്ചത്തേക്കു നീട്ടിവയ്ക്കണമെന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ രൊഹാത്്ഗി അഭ്യര്‍ഥിക്കുകയായിരുന്നു. കായിക മന്ത്രാലയം ഒരു സ്‌പോര്‍ട്‌സ് കോഡ് കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്നുണ്ടെന്നും അതിനാല്‍ പ്രഖ്യാപനം നീട്ടണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

English summary
Vinod Rai, former CAG member, will head the panel after the BCCI administration board was removed post non-compliance with the Lodha panel.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X