കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്ലാനിംഗ് കമ്മീഷന്‍ പോയി 'സൂപ്പര്‍ തിങ്ക് ടാങ്ക്' വരും

Google Oneindia Malayalam News

ദില്ലി: കാലഹരണപ്പെട്ട ആസൂത്രണ കമ്മീഷന് പകരം മോദി സര്‍ക്കാരിന്റെ സൂപ്പര്‍ തിങ്ക് ടാങ്ക് വരുന്നു. തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്ലാനിംഗ് കമ്മീഷന്‍ കാലഹരണപ്പെട്ടതായി പറഞ്ഞത്. പകരം പുതിയ സംവിധാനം വരും. രാജ്യത്തിന്റെ സാമ്പത്തിക ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ ക്രിയാത്മകമായി പ്രവര്‍ത്തിക്കുന്നതായിരിക്കും പുതിയ സംവിധാനം. നാഷണല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് റിഫോംസ് കമ്മീഷന്‍ എന്നായിരിക്കും പുതിയ സംവിധാനത്തിന് പേര്.

ആസൂത്രണ കമ്മീഷന് പകരം ഉടന്‍ തന്നെ പകരം സംവിധാനം നിലവില്‍ വരും. അന്നത്തെ കാലത്തെ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ചതാണ് ആസൂത്രണ കമ്മീഷന്‍. രാജ്യത്തിന്റെ പുരോഗതിയില്‍ ആസൂത്രണ കമ്മീഷന്‍ അതിന്റെ പങ്ക് വഹിച്ചു. എന്നിരുന്നാലും ഇന്ന് ഇന്ത്യയുടെ സ്ഥിതി മാറി. ആവശ്യങ്ങള്‍ മാറി. ഇന്ത്യയോ ഇനിയും മുന്നോട്ട് നയിക്കണമെങ്കില്‍ സമീപനങ്ങളിലും മാറ്റം വരണം.

Planning Commission
പ്ലാനിംഗ് കമ്മീഷന്റെ ഘടനയില്‍ കാര്യമായ മാറ്റം ആവശ്യമുണ്ടെന്നും മോദി പറഞ്ഞു. അതിന് പുതിയ രൂപം നല്‍കേണ്ടതുണ്ട്. ചിലപ്പോള്‍ പഴയ വീടിന് പുതിയ രൂപം നല്‍കണമെന്ന് നമുക്ക് തോന്നും. അതിനായി പണം ചെലവഴിക്കും. എന്നാലും തൃപ്തിയാകില്ല. അതിനെക്കാള്‍ നല്ലത് പുതിയ വീട് വെക്കുന്നതാണ് - 64 വര്‍ഷം പഴക്കമുള്ള പ്ലാനിംഗ് കമ്മീഷന്റെ ഭാവിയെക്കുറിച്ച് സൂചന നല്‍കി മോദി പറഞ്ഞു.

യുവത്വത്തിന്റെ ശക്തി പരമാവധി പ്രയോജനപ്പെടുത്താന്‍ പറ്റുന്ന പുതിയൊരു സംവിധാനമാണ് നമുക്ക് വേണ്ടത്. ക്രിയാത്മകമായി ഇടപെടുകയും ചിന്തിക്കുകയും ചെയ്യുന്നതവാണം അത്. പബ്ലിക് - പ്രൈവറ്റ് പാര്‍ട്ണര്‍ഷിപ്പിന് സമാനമായ, ഫെഡറല്‍ സംവിധാനത്തെ ശക്തിപ്പെടുത്തുന്നതായിരിക്കണം അത്. പുതിയ കമ്മീഷനില്‍ സംസ്ഥാന മുഖ്യമന്ത്രിമാരെക്കൂടി ഉള്‍പ്പെടുത്തിയേക്കും എന്നാണ് റിപ്പോര്‍ട്ട്. 1950 ല്‍ നെഹ്‌റു പ്രധാനമന്ത്രിയായിരിക്കേയാണ് പ്ലാനിംഗ് കമ്മീഷന്‍ നിലവില്‍ വന്നത്.

English summary
A new body called the National Development and Reforms Commission (NDRC) has replaced the Planning Commission, sources in English news channel Times Now said on Friday, soon after Prime Minister Narendra Modi spoke about scrapping the age-old panel in his maiden Independence Day speech from the ramparts of the Red Fort.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X