കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡോക്ടര്‍മാരുടെ അനാസ്ഥ; ചികിത്സ കിട്ടാതെ കുഞ്ഞ് മരിച്ചു, ആശുപത്രികള്‍ കയറിയിറങ്ങിയത് 3 മണിക്കൂര്‍

Google Oneindia Malayalam News

ബറേലി: സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാരുടെ അനാസ്ഥയെ തുടര്‍ന്ന് നാല് ദിവസം പ്രായമുള്ള കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചു. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭം. ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞുമായി ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രി കോംപ്ലക്സില്‍ എത്തിയ ദമ്പതികള്‍ക്കാണ് ദുരനുഭവം നേരിടേണ്ടി വന്നത്. രോഗം മൂര്‍ച്ഛിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറിലേറെയാണ് ദമ്പതികള്‍ക്ക് ആശുപത്രികള്‍ക്കിടയില്‍ ചികിത്സക്കായി ഓടിയത്. ഒടുവില്‍ ചികിത്സ കിട്ടാതെ കുഞ്ഞ് മരിക്കുകയായിരുന്നു.

ഈ മാസം 15 ന് ബറേലിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ഉര്‍വശി എന്ന് പേരുള്ള കുഞ്ഞ് ജനിച്ചത്. ബുധനാഴ്ച്ച രാവിലെ ശ്വാസതടസ്സം അനുഭവപ്പെട്ട കുഞ്ഞുമായി കര്‍ഷകരായ മാതാപിതാക്കള്‍ ബറേലിയിലെ സര്‍ക്കാര്‍ ആശുപത്രികള്‍ സ്ഥിതി ചെയ്യുന്ന കോംപ്ലക്സില്‍ എത്തുകയായിരുന്നു. പുരുഷന്‍മാരുടെ ആശുപത്രിയിലാണ് ആദ്യം കുഞ്ഞുമായി എത്തിയതെങ്കിലും അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ കുഞ്ഞിനെ പരിശോധിക്കാന്‍ വിസമ്മതിച്ചു. അതേ കോംപ്ലക്സില്‍ സ്ഥിതി ചെയ്യുന്ന സ്ത്രീകളുടെ ആശുപത്രിയിലേക്ക് കുഞ്ഞിനെ കൊണ്ടുപോവാനായിരുന്നു ഡോക്ടറുടെ നിര്‍ദ്ദേശം.

 up

കുഞ്ഞുമായി സ്ത്രീകളുടെ ആശുപത്രിയില്‍ എത്തിയെങ്കിലും അവിടെ കിടക്കകള്‍ ഒഴിവില്ലെന്ന് പറഞ്ഞ് ദമ്പതികളെ വീണ്ടും പുരുഷന്‍മാരുടെ ആശുപത്രിയിലേക്ക് പറഞ്ഞു വിട്ടു. അവശ്യസമയത്ത് ചികിത്സ കിട്ടാതെ വലഞ്ഞ കുഞ്ഞ് ആശുപത്രിയുടെ കോണിപ്പടിയില്‍ വെച്ച് ഒടുവില്‍ മരണമടയുകയായിരുന്നു. രോഗംബാധിച്ച കുഞ്ഞുമായി മൂന്ന് മണിക്കൂറോളമാണ് തങ്ങള്‍ ആശുപത്രി വരാന്തകള്‍ കയറിയിറങ്ങിയതെന്നാണ് കുഞ്ഞിന്‍റെ മുത്തശ്ശി കുഷ്മദേവി വ്യക്തമാക്കുന്നത്.

<strong> സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു, ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്നു</strong> സൗമ്യയെ ചുട്ടുകൊന്ന കേസിലെ പ്രതി അജാസ് മരിച്ചു, ഗുരുതര പൊള്ളലേറ്റ് ചികിത്സയിൽ ആയിരുന്നു

കുഞ്ഞിന്‍റെ മരണത്തെ തുടര്‍ന്ന് ബറേലി ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്നു 2 ഡോക്ടര്‍മാരെ സര്‍ക്കാര്‍ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. പുരുഷന്‍മാരുടെ ആശുപത്രിയുടെ ഇന്‍ചാര്‍ജുണ്ടായിരുന്ന ഡോ. കമലേന്ദ്ര സ്വരൂപ് ഗുപ്ത, സ്ത്രീകളുടെ ആശുപത്രിയുടെ ഇന്‍ചാര്‍ജ്, ഡോ. അളക ശര്‍മ്മ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ തങ്ങള്‍ കുറ്റക്കാരല്ലെന്നാണ് ഇരുവരുടേയും വാദം. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഡോക്ടര്‍മാര്‍ക്കെതിരെ തക്കതായ നടപടികള്‍ സ്വീകരിക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വ്യക്തമാക്കി.

English summary
new born baby dies without treatment in up
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X