നവജാത ശിശുവിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍
മൈസൂരു:നവജാത ശിശുവിനെ കുപ്പത്തൊട്ടിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. മൈസൂരു കോര്‍പ്പറേഷന്റെ മാലിന്യ ശേഖരണ വണ്ടിയിലാണ് ജനിച്ച് മണിക്കൂറുകള്‍ മാത്രമായ പെണ്‍ കുഞ്ഞിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. പ്ലാസ്റ്റിക് കവറില്‍ പൊടിഞ്ഞ നിലയിലായിരുന്നു കുഞ്ഞ്. കുഞ്ഞ് കരയാത്തതിനാല്‍ ആളുകള്‍ തുടര്‍ച്ചയായി വണ്ടിയില്‍ മാലിന്യം വലിച്ചെറിയുകയായിരുന്നു.

വണ്ടിയില്‍ നിന്ന് എന്തോ ഇളകുന്നതായി കണ്ട കോര്‍പ്പറേഷന്‍ ജീവനക്കാരാണ് മാലിന്യകൂമ്പാരങ്ങള്‍ നീക്കി അവശനിലയിലായ കുഞ്ഞിനെ പുറത്തെടുത്തത്. കുഞ്ഞിനെ ഉടന്‍ സമീപത്തുളള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് മൈസൂരു കെ ആര്‍ പുരം പോലീസ് പറഞ്ഞു.












Click it and Unblock the Notifications