Get Updates
Get notified of breaking news, exclusive insights, and must-see stories!

പെണ്‍കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മമാര്‍ വര്‍ധിക്കുന്നു

ദില്ലി: ജനിക്കാന്‍ പോകുന്നത് പെണ്‍കുഞ്ഞാണ് എന്ന് അറിഞ്ഞാല്‍ ഭ്രൂണഹത്യ നടത്തുന്നത് ഇന്ത്യയില്‍ സ്ഥിരം കാഴ്ചയായിരുന്നു. പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും പെണ്‍കുഞ്ഞുങ്ങളോടുള്ള സമീപനം ഇന്നും സമൂഹത്തില്‍ മാറിയിട്ടില്ല.

ഭ്രൂണഹത്യ എന്ന സാധ്യത ഇല്ലാത്തായതോടെ പെണ്‍കുഞ്ഞുങ്ങളെ തെരുവില്‍ ഉപേക്ഷിക്കുന്ന അമ്മമാരുടെ എണ്ണം വര്‍ധിച്ച് വരുകയാണ്. താഴെ തട്ടില്‍ ജീവിക്കുന്ന ആളുകള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായി കാണുന്നത്.

11-baby

ദില്ലിയിലെ മെട്രോ സ്‌റ്റേഷനില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ തിങ്കളാഴ്ച കണ്ടെത്തി. കുട്ടിയെ മെട്രോ സ്‌റ്റേഷനില്‍ കിടത്തി കടന്നു കളയാന്‍ ശ്രമിച്ച സ്ത്രീയാണ് സിസിടിവി ദൃശ്യത്തില്‍ കുടുങ്ങിയത്. സെക്യൂരിറ്റി ജീവനക്കാരന്‍ തക്ക സമയത്ത് എത്തിയത് കുട്ടിയുടെ ജീവന്‍ രക്ഷിച്ചു.

സംഭവ സ്ഥലത്ത് നിന്നും സ്ത്രീ രക്ഷപ്പെട്ടിരുന്നു. സിസിടിവി ദൃശ്യത്തിന്റെ സഹായത്തോടെ കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ആഴ്ചയിലാണ് വാറങ്കല്‍ എന്ന സ്ഥലത്ത് നവജാത ശിശുവിനെ മാലിന്യത്തില്‍ ഉപേക്ഷിച്ച് പന്നികള്‍ ഭക്ഷിച്ചത്.ഇതും പെണ്‍കുട്ടി തന്നെയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+