കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
പെൺകുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടി !!! രക്ഷപ്പെടുത്തിയത് ഗ്രൗണ്ടില്‍ കളിയ്ക്കുകയായിരുന്ന കുട്ടികൾ
ഭുവനേശ്വര്‍: നവജാത പെണ്‍കുഞ്ഞിനെ ജീവനോടെ കുഴിച്ച് മൂടി. ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടികളാണ് കുഞ്ഞിനെ കണ്ടത്. ഗുരുതരാവസ്ഥയിലുള്ള കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിയ്ക്കുകയാണ്.
ഗ്രൗണ്ടിന് സമീപത്തെ മാലിന്യകൂമ്പാരത്ത് അകത്താണ് കുഞ്ഞ് ഉണ്ടായിരുന്നത്. മുഖം ഒരു തുണി കൊണ്ട് മൂടി ചെറിയ ഒരു കുഴി കുഴിച്ച് അതില്‍ കുഞ്ഞിനെ നിക്ഷേപിച്ചിരിയ്ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ കളിച്ച് കൊണ്ടിരുന്ന കുട്ടികള്‍ ബോള്‍ എടുക്കാന്‍ വേണ്ടി പോയപ്പോള്‍ കുഞ്ഞിന്റെ കാല് കാണുകയായിരുന്നു.ഉടന്‍് തന്നെ പഞ്ചായത്തിലെ ആശ വര്‍ക്കറെ വിവരം അറിയിച്ചു. അവര്‍ എത്തി കുഞ്ഞിനെ ആശുപത്രിയില്‍ എത്തിയ്ക്കുകയായിരുന്നു.
മാതാപിതാക്കള്‍ തന്നെ ആവാം കുഞ്ഞിനെ ഉപേക്ഷിച്ചത് എന്നാണ് പോലീസ് സംശയിക്കുന്നത്. അടുത്തുള്ള ആശുപത്രികളില്‍ പോലീസ് അന്വേഷണം നടത്തുന്നുണ്ട്.