നവജാത ശിശുവിനെ 60,000 രൂപയ്ക്ക് വില്‍ക്കാന്‍ പ്രേരിപ്പിച്ച 5 പേര്‍ അറസ്റ്റില്‍
മന്മദ്: നവജാത ശിശുവിനെ വില്‍ക്കാന്‍ പ്രേരിപ്പിച്ച കേസില്‍ മൂന്നു സ്ത്രീകള്‍ ഉള്‍പ്പടെ അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയുടെ അമ്മയെയാണ് വില്‍പനയ്ക്ക് പ്രേരിപ്പിച്ചത്.
അഹ്മദ്‌നഗര്‍ സ്വദേശിനിയായ സുനിത(22) കഴിഞ്ഞ ദിവസമാണ് കുട്ടിയ്ക്ക് ജന്മം നല്‍കിയത്. സാമ്പത്തിക പ്രശ്‌നം മൂലം ബുദ്ധിമുട്ടുന്ന സുനിതയ്ക്ക് കുട്ടിയെ നോക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ് വില്‍പനയ്ക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

മന്മദ് ഗ്രാമത്തിലുള്ള അശ്വിനി എന്ന യുവതിക്ക് കുട്ടിയെ കൈമാറിയാല്‍ 60,000 രൂപ നല്‍കാമെന്നും സംഘം പറഞ്ഞു. സുനിത മന്മദ് പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ മൂന്നു ദിവസത്തേക്ക് റിമാന്റില്‍ വിട്ടയച്ചു.












Click it and Unblock the Notifications