ദുബായില്‍ ഒരു പുതിയ കഫേ വരുന്നു ...മനുഷ്യജീവനക്കാരില്ല, പകരം സൂപ്പര്‍മോഡല്‍ റോബോട്ട്
അബുദാബി: നിങ്ങൾക്ക് കാപ്പിയും ഐസ്‌ക്രീമും സൂപ്പർ മോഡൽ റോബോട്ട് നൽകുമെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ? എന്നാൽ അങ്ങനൊന്ന് സംഭവിക്കും. ദുബായിലെ ഡോണ സൈബർ-കഫേയിൽ ഉപഭോക്താക്കൾക്ക് സേവനം നൽകാൻ ഒരു സൂപ്പർ മോഡൽ പോലെ തോന്നിക്കുന്ന ഒരു റോബോട്ട് ഉടൻ എത്തും.
മനുഷ്യരുടെ സഹായമില്ലാതെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന ലോകത്തിലെ ആദ്യത്തെ കഫേയാണിത്. വികസനത്തിൽ മുന്നിട്ട് നിൽക്കുന്ന ദുബായിൽ ഏവരേയും അത്ഭുതപ്പെടുന്ന ഈ സൈബർ കഫേ ഉടൻ തന്നെ പ്രവർത്തനം തുടങ്ങും..

2023-ൽ തുറക്കുന്ന കഫേ, മനുഷ്യരുടെ സഹായമില്ലാതെ പൂർണമായും പ്രവർത്തിപ്പിക്കുന്ന ലോകത്തിലെ ആദ്യമായിരിക്കും. കഫേ 24 മണിക്കൂറും തുറന്നു പ്രവർത്തിക്കും. കൂടാതെ ഉപഭോക്താക്കൾക്ക് സേവനം നൽകുന്നതിനായി ഒരു സൂപ്പർ മോഡൽ റോബോട്ടിനെയും ഇവിടെ ഉപയോഗിക്കും.
സൂപ്പർ മോഡൽ റോബോട്ടിന് പുറമേ, നിരവധി സ്വയം സേവിക്കുന്ന ഐസ്ക്രീം മെഷീനുകളും റോബോട്ട് പ്രവർത്തിപ്പിക്കുന്ന കോഫീ മെഷീനും ഉണ്ടാകും. റിപ്പോർട്ട് അനുസരിച്ച്, 2023-ൽ ആൻഡ്രോയിഡ് കാഷ്യർമാരുമായി ഒന്നിലധികം ഡോണ കഫേകൾ ദുബായിൽ തുറക്കും.
സൂപ്പർ മോഡൽ റോബോട്ടിനെക്കുറിച്ച് വിശദീകരിച്ചാൽ റോബോട്ടിനുള്ള ഘടകങ്ങൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തതാണെന്ന് നിർമ്മാതാക്കൾ പറയുന്നു. ആർഡിഐ റോബോട്ടിക്സ് നിർമ്മിച്ച റോബോ-സി2 എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്. കൂടാതെ, റോബോട്ടിന് സ്ത്രീ വ്യക്തിത്വമാണ് നൽകിയിരിക്കുന്നത്.
RDI റോബോട്ടിക്‌സ് നിർമ്മിച്ച Robo-C2 എന്നറിയപ്പെടുന്ന സൂപ്പർ മോഡൽ റോബോട്ടിന് ഉപഭോക്താക്കളെ അഭിവാദ്യം ചെയ്യാനും ഓർമ്മിപ്പിക്കാനും കമ്പനിയുടെ വിവരങ്ങൾ സൂക്ഷിക്കാനും വായിക്കാനും സംഭാഷണങ്ങൾ നടത്താനും ഈ മോഡലിന് കഴിയും. എന്തായാലും സൂപ്പർ മോഡൽ ചായ കൊണ്ടുതരുന്ന റസ്റ്റോറന്റ് തുറക്കാനായുള്ള കാത്തിരിപ്പിലാണ് ആളുകൾ












Click it and Unblock the Notifications