രാഖി സാവന്തിന് പിന്നാലെ ഇറാനിയന്‍ യുവതിയും; ആദില്‍ ഖാന് വീണ്ടും പെട്ടു... ഫോട്ടോ കാണിച്ചു
രാഖി സാവന്ത് നല്കിയ കേസില്‍ ആദില്‍ ഖാന് ഒരാഴ്ചയായി ജയിലിലാണ്

ബെംഗളൂരു: നടിയും മോഡലുമായ രാഖി സാവന്തിന്റെ വിവാഹത്തിലൂടെ മാധ്യമങ്ങള്‍ നിറഞ്ഞു നിന്ന ആദില്‍ ഖാന് ദുരാനിക്കെതിരെ വീണ്ടും കേസ്. രാഖി സാവന്തിന്റെ വിവാഹവും മതംമാറ്റവുമെല്ലാം അടുത്തിടെ വലിയ ചര്‍ച്ചയായിരുന്നു. ദിവസങ്ങള്‍ മാത്രം പിന്നിട്ടപ്പോഴാണ് ആദില്‍ ചതിച്ചുവെന്ന് കാണിച്ച് രാഖി സാവന്ത് പോലീസില്‍ പരാതിപ്പെട്ടത്.
അറസ്റ്റിലായ ആദില്‍ ഖാന് ഇപ്പോള്‍ ജയിലിലാണ്. തൊട്ടുപിന്നാലെ ഇറാനിയന്‍ യുവതിയും പോലീസില്‍ പരാതി നല്കിയിരിക്കുന്നു. മൈസൂര്‍ പോലീസിലാണ് പരാതി. വളരെ ഗുരുതരമായ ആരോപണങ്ങളാണ് പരാതിയിലുള്ളത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ഇറാനിയന്‍ യുവതിയുടെ പരാതി ഇങ്ങനെ
മൈസൂരിലെ വിവി പുരം പോലീസിലാണ് ഇറാനിയന്‍ യുവതി പരാതി നല്‍കിയിരിക്കുന്നത്. തന്നെ ആദില്‍ ബലാല്‍സംഗം ചെയ്തുവെന്ന് യുവതി ആരോപിക്കുന്നു. വിവാഹം കഴിക്കാമെന്ന് പറഞ്ഞാണ് അടുത്തത്. എന്നാല്‍ മാസങ്ങള്‍ക്ക് മുമ്പ്, വിവാഹം കഴിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടപ്പോള്‍ ആദില്‍ നിരസിക്കുകയായിരുന്നുവെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

സ്വകാര്യ ചിത്രങ്ങള്‍
ഒട്ടേറെ യുവതികളുമായി ആദില്‍ ഖാന് ബന്ധമുണ്ട് എന്നാണ് യുവതി പറയുന്നത്. തനിക്കെതിരെ പോലീസില്‍ പരാതിപ്പെട്ടാല്‍ സ്വകാര്യ ചിത്രങ്ങള്‍ പരസ്യമാക്കുമെന്ന് ആദില്‍ ഭീഷണിപ്പെടുത്തിയെന്നും യുവതി പറയുന്നു. സ്വകാര്യ ചിത്രങ്ങള്‍ തനിക്ക് അയച്ചുതന്നുവെന്നും യുവതി വ്യക്തമാക്കി. എന്നാല്‍ കേസുമായി മുന്നോട്ട് പോകാനാണ് യുവതി തീരുമാനിച്ചിരിക്കുന്നത്.

പൊട്ടിക്കരഞ്ഞ രാഖി
ദിവസങ്ങള്‍ക്ക് മുമ്പ് രാഖി സാവന്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പൊട്ടിക്കരഞ്ഞിരുന്നു. ആദിലില്‍ നിന്ന് പീഡനം ഏല്ക്കുന്നു എന്നായിരുന്നു രാഖിയുടെ ആരോപണം. തുടര്‍ന്ന് അവര്‍ പോലീസില്‍ പരാതിപ്പെടുകയും ചെയ്തു. ഓഷിവാര പോലീസ് ആദില്‍ ഖാനെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ 14 ദിവസം റിമാന്റിലാണ്.

വിവാഹ വാര്‍ത്ത പുറത്ത്
ആദില്‍ ഖാന് ജയിലിലായ ശേഷവും രാഖി സാവന്ത് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ ആദിലിനെതിരെ സംസാരിച്ചിരുന്നു. ആദിലുമായി വിവാഹം നടന്നുവെന്ന് ആദ്യം വെളിപ്പെടുത്തിയത് രാഖിയാണ്. ചിത്രങ്ങളും അവര്‍ പുറത്തുവിട്ടിരുന്നു. പേരില്‍ ഫാത്തിമ എന്ന് ചേര്‍ക്കുകയും ചെയ്തു. ഇതോടെ രാഖി മതംമാറി എന്ന റിപ്പോര്‍ട്ടുകളും വന്നു. വിവാഹ രേഖയും പരസ്യമാക്കിയിരുന്നു.

ഇരുവരും ഒരുമിച്ചെത്തി
ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ആദില്‍ ഖാനെതിരെ രാഖി സാവന്ത് രംഗത്തുവന്നു. ആദിലിന് മറ്റു സ്ത്രീകളുമായും ബന്ധമുണ്ട് എന്ന് രാഖി ആരോപിച്ചു. മാത്രമല്ല, ഗാര്‍ഹിക പീഡന ആരോപണവും അവര്‍ ഉന്നയിച്ചു. തന്നെ ഭീഷണിപ്പെടുത്തുകയാണെന്നും രാഖി പറഞ്ഞു. രാഖി സാവന്തിന്റെ മാതാവ് ജയ ജനുവരി 28നാണ് മരിച്ചത്. ഇതുമായി ബന്ധപ്പെട്ട ചടങ്ങില്‍ ആദിലും രാഖിയും ഒരുമിച്ചാണ് പങ്കെടുത്തത്.
-
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
നടനും സംവിധായകനുമായ ഇഎ രാജേന്ദ്രൻ അന്തരിച്ചു -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ഇന്ത്യയ്ക്ക് വേണ്ടി ഹോർമുസ് തുറന്നു; അഞ്ച് സൗഹൃദ രാജ്യങ്ങളുടെ കപ്പലുകൾ തടയില്ലെന്ന് വ്യക്തമാക്കി ഇറാൻ -
സ്വര്‍ണവില കുറഞ്ഞേക്കും; സ്വര്‍ണത്തില്‍ കൈവച്ച് തുര്‍ക്കി, വിപണിയില്‍ ട്രെന്‍ഡ് മാറുന്നു എന്ന് റിപ്പോര്‍ട്ട് -
സമാധാനം ഇനിയും അകലെ? യുദ്ധം ഉടനെ അവസാനിക്കില്ലെന്ന് ഇറാന്: യുഎസുമായി യാതൊരു ചര്‍ച്ചയുമില്ല -
റഷ്യ ഇനി സ്വര്‍ണ കയറ്റുമതി ചെയ്യില്ല.!? പുതിയ പ്രഖ്യാപനവുമായി പുടിന്, വില കൂടാന്‍ പോകുന്നു? -
ഇന്ന് ലോട്ടറിയെടുക്കുന്നവര്‍ക്ക് ഭാഗ്യം... ശുക്രദശ തലയ്ക്ക് മുകളില്‍; ഈ രാശിക്കാരാണോ? -
വിജയ്യെ സഭയിൽ എത്തിക്കാൻ എഐഎഡിഎംകെയുടെ കൈത്താങ്ങ്? പേരമ്പൂരിൽ കരുത്തർക്ക് സീറ്റില്ല, കാരണം? -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഉഗാദിക്കും ശിവരാത്രിക്കും ഞാന്‍ മാംസം കഴിക്കാറുണ്ട്, അതിനെന്താണ് കുഴപ്പം: സിദ്ധരാമയ്യ -
കോട്ടയത്ത് ഒമ്പതിടത്തും പാകത്തിന് പോരാട്ട വേവ്












Click it and Unblock the Notifications