അശ്ലീല വീഡിയോ കേസിന് പിന്നാലെ പുതിയ കേസ്; വെട്ടിലായി രാജ് കുന്ദ്ര
മുംബൈ: അശ്ലീല വീഡിയോ നിര്‍മിച്ച് പ്രചരിപ്പിച്ച കേസിന് പിന്നാലെ നടി ശില്‍പ ഷെട്ടിയുടെ ഭര്‍ത്താവ് രാജ് കുന്ദ്രയ്‌ക്കെതിരെ പുതിയ കേസ്. കള്ളപ്പണം വെളുപ്പക്കല്‍ കേസാണ് രാജ് കുന്ദ്രയ്‌ക്കെതിരെ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ആംസ് പ്രൈം മീഡിയ ലിമിറ്റഡ് എന്ന പേരില്‍ രാജ്കുന്ദ്ര 2019 ഫെബ്രുവരിയില്‍ ഒരു കമ്പനി രൂപീകരിക്കുകയും 'ഹോട്ട്ഷോട്ട്സ്' എന്ന ആപ്പ് വികസിപ്പിക്കുകയും ചെയ്തിരുന്നു. പിന്നീട് ഹോട്ട്ഷോട്ട് ആപ്പ് യുകെ ആസ്ഥാനമായുള്ള കെന്‍ റിന്‍ എന്ന കമ്പനിക്ക് വിറ്റു.എന്നാല്‍, യുകെ ആസ്ഥാനമായുള്ള കെന്റിന്‍ കമ്പനിയുടെ സിഇഒ പ്രദീപ് ബക്ഷിയാണ്. ഇയാള്‍ കുന്ദ്രയുടെ അളിയനാണ്.
ഇതിന് പുറമെ, ഹോട്ട്ഷോട്ട് ആപ്പ് നോക്കിനടത്താന്‍ കുന്ദ്രയുടെ കമ്പനിയായ വിയാന്‍ ഇന്‍ഡസ്ട്രീസ് കെന്റിനുമായി കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നും ഇതിനുവേണ്ടി വിയാന്റെ 13 ബാങ്ക് അക്കൗണ്ടുകളിലേക്ക് കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നിണ്ടുണ്ടെന്നും വൃത്തങ്ങള്‍ അറിയിച്ചു.

പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു 2021 ഫെബ്രുവരിയില്‍ കുന്ദ്രയ്‌ക്കെതിരെ കേസെടുത്തത്. പോണ്‍ ചിത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് കുന്ദ്ര അടക്കം 11 പേരെയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് രണ്ട് മാസത്തിന് ശേഷം കുന്ദ്രയ്ക്ക് കോടതി ജാമ്യം നല്‍കിയിരുന്നു.
ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ് കുന്ദ്ര.2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.
അശ്ലില ചിത്രനിര്‍മാണത്തിത്തിലൂടെ ഒന്നര വര്‍ഷം കൊണ്ട് കോടികളാണ് രാജ് കുന്ദ്ര നേടിയത്.അന്ധേരിയിലുള്ള രാജ് കുന്ദ്രയുടെ ഓഫീസില്‍ നടത്തിയ പരിശോധനയില്‍ നിന്ന് ഇക്കാര്യം സംബന്ധിക്കുന്ന വിവരങ്ങള്‍ കണ്ടെടുത്തിരുന്നു. കുന്ദ്രയുടെ ഹോട്ട് ഷോട്‌സ് എന്ന ആപ് പണം നല്‍കി ഉപയോഗിച്ചിരുന്നത് 20 ലക്ഷത്തിന് മുകളില്‍ ആളുകളാണെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ലോകത്തെ ആദ്യത്തെ 18+ ആപ്ലിക്കേഷന്‍ എന്ന പേരിലാണ് ഹോട് ഷോര്‍ട്‌സ് ആപ്പിനെ കുന്ദ്ര അവതരിപ്പിച്ചിരുന്നത്.
സിനിമയില്‍ അഭിനയിക്കാനെത്തുന്ന പെണ്‍കുട്ടികളെയായിരുന്നു ഇയാള്‍ ചൂഷണം ചെയ്തിരുന്നത്. പെണ്‍കുട്ടികളെ പറഞ്ഞ് പറ്റിച്ചും ഭീഷണിപ്പെടുത്തിയും ആണ് രാജ് കുന്ദ്ര പോണ്‍ വീഡിയോകള്‍ ചിത്രീകരിച്ചിരുന്നത്. ഒന്നപ വര്‍ഷം കൊണ്ട് നൂറിലധികം പോണ്‍ വീഡിയോകള്‍ ഇയാള്‍ ചിത്രീകരിച്ചിരുന്നു. ഇത്തരം ചിത്രങ്ങള്‍ നിര്‍മിക്കാന്‍ കൃത്യമായ പദ്ധതികള്‍ കുന്ദ്ര ഉണ്ടാക്കിയിരുന്നു. കുന്ദ്രയുടെ വാട്‌സ് ആപ്പ് ചാറ്റില്‍ ഇക്കാര്യം വ്യക്തമായിരുന്നു.












Click it and Unblock the Notifications